27 in Thiruvananthapuram
TV Next News > News > Entertainment > Movies > കവിയൂർ പൊന്നമ്മ അന്തരിച്ചു; മലയാളത്തിന്റെ പ്രിയപ്പെട്ട ‘അമ്മ നടി’ക്ക് വിട

കവിയൂർ പൊന്നമ്മ അന്തരിച്ചു; മലയാളത്തിന്റെ പ്രിയപ്പെട്ട ‘അമ്മ നടി’ക്ക് വിട

3 weeks ago
TV Next
23

കൊച്ചി: മുതിർന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളാല്‍ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായിരുന്നില്ല. വടക്കന്‍ പറവൂരിലെ കരിമാളൂരിലുള്ള വസതിയില്‍ വിശ്രമ ജീവിതം നയിക്കവെ കഴിഞ്ഞ ദിവസം ആരോഗ്യ നില ഗുരതരമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply