30 in Thiruvananthapuram
അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതി പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം

കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതിയായ സവാദാണ് അറസ്റ്റിലായത്. ടി.ജെ ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദായിരുന്നു. 13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ കണ്ണൂരില്‍നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തുവരുകയാണ്. ഇതിനുശേഷം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പേപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു പിടിയിലായ സവാദ്. നേരത്തെ കേസില്‍ മറ്റു പ്രതികളുടെ അറസ്റ്റ്...

தமிழ்நாட்டை தாண்டுமா குஜராத்? நேரடியாக இறங்கிய மோடி! இன்று காந்திநகரில் உலக முதலீட்டாளர்கள் மாநாடு

காந்திநகர்: குஜராத்தில் நடைபெறும் உலக முதலீட்டாளர்கள் மாநாட்டை பிரதமர் நரேந்திர மோடி இன்று தொடங்கி வைக்க உள்ளார். குஜராத்தில் நடைபெற உள்ள வைப்ரண்ட் குஜராத் உலக முதலீட்டாளர்கள் மாநாட்டின் திறப்பு விழா இன்று தொடங்குகிறது. தலைநகர் காந்திநகரில் உள்ள மகாத்மா மந்திர் மாநாட்டு அரங்கில், இன்று 10 வது வைப்ரண்ட் குஜராத் முதலீட்டாளர்கள் மாநாடு தொடங்குகிறது. இதனை மாநாட்டை பிரதமர் மோடி இன்று திறந்து வைக்க இருக்கிறார். இந்த மாநாட்டில் கலந்துகொள்வதற்காக குஜராத் மாநிலத்திற்கு ஏராளமான உலக...

ഇന്ത്യ ഇടഞ്ഞു… ടൂറിസം വരുമാനം ഇടിയുമെന്നുറപ്പായി; സഹായിക്കണമെന്ന് ചൈനയോട് മാലിദ്വീപ്

മാലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെ ചൈനയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലിദ്വീപ്. ദ്വീപ് രാഷ്ട്രത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ അയയ്ക്കാനുള്ള ശ്രമങ്ങള്‍ ‘തീവ്രമാക്കണം എന്ന്’ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് പിന്നാലെ മാലിദ്വീപിലേക്കുള്ള യാത്ര ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ബഹിഷ്‌കരിച്ചിരുന്നു. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസി മൈ ട്രിപ് മാലിദ്വീപിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് ചൈനീസ് സഹായം തേടിയത്. ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മുയിസു ഫുജിയാന്‍ പ്രവിശ്യയില്‍...

‘രാജ്യത്ത് മോദി തരംഗം’, കർണാടകയിലെ 28 സീറ്റുകളില്‍ തങ്ങള്‍ ജയിക്കുമെന്ന് ബിജെപി

ബെംഗളൂരു: രാജ്യത്ത് ബിജെപി അനുകൂല തരംഗമുണ്ടെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയില്‍ നിന്നുള്ള 28 സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും കർണാടക ബി ജെ പി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. രാജ്യത്തെ ബുദ്ധിമാനായ ജനങ്ങൾ കോൺഗ്രസ് പാർട്ടിയുടെ ഗിമ്മിക്കി ഗ്യാരണ്ടികളിൽ വീഴില്ലെന്നും ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസൂത്രണ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം അതിവേഗം വികസനത്തിന്റെ പാതയിലേക്ക് നീങ്ങും....

രാഹുൽ തീവ്രവാദി അല്ലെന്ന് വിഡി സതീശന്‍; ഫാസിസമെന്ന് കെസി വേണുഗോപാല്‍: വ്യാപക പ്രതിഷേധം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ഷാഫി പറമ്പില്‍ എം എല്‍ എ തുടങ്ങിയ നേതാക്കള്‍ രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പുലർച്ചെ അടൂരിലെ രാഹുലിന്റെ വീട്ടിലെത്തി തിരുവനന്തപുരം കന്റോൺമെന്റ്...

പ്രഭാത നടത്തത്തിന്റെ 9 അത്ഭുതകരമായ ഗുണങ്ങൾ

നടത്തം സൗജന്യവും എളുപ്പവും മിക്കവാറും എല്ലാവർക്കും ചെയ്യാൻ കഴിയുന്നതുമാണ്. എന്നിട്ടും ആളുകൾ ചോദിക്കാറുണ്ട് നമ്മൾ എന്തിനാണ് നടക്കാൻ പോകുന്നത്? ശരി, നടത്തത്തിന് ഒരിക്കലും അർഹിക്കുന്ന ബഹുമാനം ലഭിക്കില്ല. അതിന്റെ ആരോഗ്യ ഗുണങ്ങൾ, ഗതാഗതത്തിനായുള്ള അതിന്റെ മൂല്യം, വിനോദത്തിൽ അതിന്റെ മൂല്യം എന്നിവ സാധാരണയായി അംഗീകരിക്കപ്പെടാതെ പോകുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അത്ഭുതകരമായ മാർഗമാണ് ലളിതമായ പ്രഭാത നടത്തം. ഇത് നിങ്ങൾക്കായി ചെയ്യാൻ കഴിയുന്നതെല്ലാം ഇതാ: 1-നിങ്ങളുടെ ഏകാഗ്രത മെച്ചപ്പെടുത്തുന്നു. രാവിലെ വേഗത്തിൽ നടക്കാൻ പോകുന്നത്...

ദല്‍ഹിയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കാമെന്ന് ആം ആദ്മി? പകരം വേണ്ടത് ഇത്രമാത്രം, ധാരണകള്‍ ഇങ്ങനെ

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ആം ആദ്മിയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഇന്ത്യാ മുന്നണിയുടെ ഭാഗമായുള്ള ആദ്യ സീറ്റ് വിഭജന ചര്‍ച്ചയാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ആം ആദ്മി ഭരിക്കുന്ന ഡല്‍ഹിയിലും പഞ്ചാബിലും സീറ്റ് പങ്കിടല്‍ സൂത്രവാക്യം ചര്‍ച്ച ചെയ്തതായാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്കും അശോക് ഗെലോട്ടും സീറ്റ് വിഭജന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. എഎപിയെ പ്രതിനിധീകരിച്ച് രാജ്യസഭാ എംപി സന്ദീപ് പഥക്, ഡല്‍ഹി ക്യാബിനറ്റ്...

முதல் நாளிலேயே.. வச்ச டார்கெட்டை எட்டிப்பிடித்த ராஜா.. உலக முதலீட்டாளர்கள் மாநாட்டில் பெரிய சாதனை

சென்னை: 2024 தமிழ்நாடு உலக முதலீட்டாளர்கள் மாநாடு சென்னையில் நடைபெற்று வருகிறது. இதில் முதல் நாளிலேயே ரூ.5.5 லட்சம் கோடி இலக்கு எட்டப்பட்டு உள்ளது. சென்னையில் உலக முதலீட்டாளர்கள் மாநாடு நடந்து வருகிறது. இந்த மாநாட்டில் பல்வேறு முதலீடுகள் தொடர்பான அறிவிப்புகள் வெளியாகி வருகின்றன. 2 நாட்கள் நடக்கும் மாநாடு ஆகும். நேற்று நடந்த மாநாட்டில் பின் வரும் முதலீடுகள் செய்யப்பட்டன.   வேலைவாய்ப்புகள்: உலக முதலீட்டாளர்கள் மாநாட்டில் நேற்று மட்டும் 2 இலட்சம் புதிய வேலை...

നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശം; മന്ത്രിമാരെ സസ്‌പെൻഡ് ചെയ്‌ത്‌ മാലിദ്വീപ്, നടപടി 3 പേർക്കെതിരെ..

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരായ വിവാദ പരാമർശത്തിൽ മന്ത്രിമാർക്കെതിരെ നടപടിയുമായി മാലിദ്വീപ് സർക്കാർ. മന്ത്രി മറിയം ഷിവുന ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് സസ്പെൻഷൻ നടപടി. മറ്റ് മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരെയും മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്‌തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ഇവരുടെ സോഷ്യൽ മീഡിയ പോസ്‌റ്റുകൾ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ആഡംബര റിസോർട്ടുകളാൽ സമ്പന്നമായ നൂറിലധികം ദ്വീപുകളുള്ള മാലിദ്വീപിലേക്ക് നിശ്ചയിച്ച യാത്ര റദ്ദാക്കിയതായി നിരവധി ഇന്ത്യക്കാർ സംഭവത്തിന് പിന്നാലെ...

ന​ഗരം കാണാൻ ‘നവകേരള’ മോഡൽ ബസ് ;കെഎസ്ആർടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്സെത്തി

പുതുവർഷത്തിൽ കെ എസ് ആർ ടി സിയിൽ പുത്തൻ മാറ്റം. തിരുവനന്തപുരം നഗരത്തിന്റെ കാഴ്ചകൾ കണ്ട് സഞ്ചരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇനി കെ എസ് ആർ ടി സിയുടെ ഇലക്ട്രിക്ക് ഓപ്പൺ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യാം. ഡീസൽ ബസ്സുകൾ ആയിരുന്നു ഇതിന് മുമ്പ് ഈ സംവിധാനത്തിനായി ഉപയോ​ഗിച്ചതെങ്കിൽ ഇപ്പോഴുള്ളത് ഇലക്ട്രിക്ക് ബസ്സാണ് എന്നതാണ് പ്രത്യേകത. രണ്ട് ബസ്സുകൾക്കാണ് കെ എസ് ആർ ടി സി ഓർഡർ നൽകിയത്. അതിൽ ആദ്യത്തെ ബസ്സാണ് എത്തിയത്. സ്വിഫ്റ്റിന്...