29 in Thiruvananthapuram

രാഹുൽ തീവ്രവാദി അല്ലെന്ന് വിഡി സതീശന്‍; ഫാസിസമെന്ന് കെസി വേണുഗോപാല്‍: വ്യാപക പ്രതിഷേധം

6 months ago
TV Next
52

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ഷാഫി പറമ്പില്‍ എം എല്‍ എ തുടങ്ങിയ നേതാക്കള്‍ രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.

സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പുലർച്ചെ അടൂരിലെ രാഹുലിന്റെ വീട്ടിലെത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്നാണ് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പോലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിന്റെ എല്ലാ സീമകളും ലംഘിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ഒരു കമ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്നതാണോയെന്ന് സിപിഎം വിലയിരുത്തിയാല്‍ നന്ന്.പ്രതിഷേധ മാര്‍ച്ചുകളുടെ പേരില്‍ കേസെടുക്കുന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. എന്നാല്‍ ഇത്തരത്തില്‍ പുലര്‍ച്ചെ വീടുവളഞ്ഞ് ഒരു പൊതുപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്ന രീതി കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. കോടതിയില്‍ ചെന്നാല്‍ ജാമ്യം ലഭിക്കുന്ന പതിവ് വകുപ്പുകള്‍ക്ക് അപ്പുറത്തേക്ക് ഒന്നുമില്ലാത്ത ഈ കേസില്‍ എന്താടിസ്ഥാനത്തിലാണ് പുലര്‍ച്ചെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ?

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ അറസ്റ്റ് ചെയ്തത് കൊണ്ടെന്നും കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയുമൊക്കെ പ്രതിസന്ധിയിലേക്ക് തള്ളിവിടാമെന്നാണ് കരുതുന്നതെങ്കില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. രാഷ്ട്രീയമായും നിയമപരമായും രാഹുലിന്റെ മുന്നില്‍ ശക്തമായി കോണ്‍ഗ്രസ് അണിനിരക്കും. അതിനെ തടുക്കാൻ കഴിയുമെങ്കിൽ ഒന്ന് ശ്രമിച്ചുനോക്കൂ എന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു. സംസ്ഥാന യൂത്ത് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ രാവിലെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത നടപടി തികച്ചും ജനാധിപത്യ വിരുദ്ധവും പിണറായി വിജയൻ്റെ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ കോൺഗ്രസ്സ് ഭീതിയിൽ നിന്നും ഉളവായ നിയമവിരുദ്ധമായ നടപടിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും വ്യക്തമാക്കി. സംസ്ഥാന യൂത്ത് കോൺഗ്രസും, കോൺഗ്രസും നടത്തി വരുന്ന അതിശക്തമായ പ്രതിഷേധ സമരങ്ങൾ പിണറായി വിജയൻ്റെ അരക്ഷിതാവസ്ഥ വർധിപ്പിച്ചു, നവകേരള സദസ്സിൻ്റെ പരിപൂർണ്ണ പരാജയം സമ്മതിച്ചു തരാൻ കഴിയാത്ത അവസ്ഥയിൽ എത്തിയ സിപിഎം കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്ത് ഭയപ്പെടുത്തി പ്രതിഷേധങ്ങളുടെ വീര്യം ചോർത്താമെന്ന ചിന്തയിൽ ആണ് , പക്ഷേ ഇതിലൊന്നും തരിമ്പും കുലുങ്ങാതെ കേരളത്തെ സിപിഎം അഴിമതി ജനദ്രോഹ, കർഷക, യുവജന വിരുദ്ധ ഭരണത്തിൽ നിന്നും മോചിപ്പിക്കുന്നത് വരെ കോൺഗ്രസ്സ് വിശ്രമമില്ലാതെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply