27 in Thiruvananthapuram
ഡൊണാൾഡ് ട്രംപും കമല ഹാരിസും നേർക്കുനേർ; ഫലം ഇന്ത്യയിൽ എപ്പോൾ അറിയാം? സമ്പൂർണ വിവരങ്ങൾ …

ന്യൂയോർക്ക്: എല്ലാവരും ഒന്നാകെ കാത്തിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നവംബർ അഞ്ചിനാണ് രാജ്യത്തെ വോട്ടെടുപ്പ് നടക്കുന്നത്. മുൻ പ്രസിഡന്റും ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപും ഇന്ത്യൻ വംശജ കൂടിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലുള്ള  പോരാട്ടത്തിനാണ് യുഎസ് സാക്ഷ്യം വഹിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞൊരു തിരഞ്ഞെടുപ്പാണ് യുഎസിലേത്. പ്രധാനമായും ഈ തിരഞ്ഞെടുപ്പിന്റെ രീതി തന്നെയാണ് അതിനെ...

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍;

കൊച്ചി: മലയാള സിനിമയിലെ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍. 43 വയസായിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയമായ പല മലയാള സിനിമകളിലും എഡിറ്റിംഗ് നിര്‍വഹിച്ചത് നിഷാദ് യൂസഫ് ആയിരുന്നു. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം,  ഉണ്ട,...

തുടർക്കഥയായി വ്യാജ ബോംബ് ഭീഷണി; ഒറ്റ ദിവസം വന്നത് നൂറിലേറെ , നഷ്‌ടം 1000 കോടിയിലധികം …

ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്‌ച ഒറ്റ ദിവസം നൂറോളം വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒറ്റ ദിവസം ഇത്രയധികം വിമാനങ്ങളെ വ്യാജ ബോംബ് ഭീഷണി ബാധിക്കുന്ന സംഭവം വിരളമാണ്. കഴിഞ്ഞ രണ്ടാഴ്‌ച കാലയളവിനിടെ ഏകദേശം അഞ്ഞൂറിലധികം വിമാന സർവീസുകളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചിരിക്കുന്നത്. ആകെ 510 വിമാന സർവീസുകളെയാണ് ഇത് ബാധിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടുന്നുണ്ട്.  എല്ലാ ഭീഷണികളും പിന്നീട് പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.  ഭൂരിഭാഗവും സമൂഹ...

ദിവ്യയെ ഒളിപ്പിച്ചത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് ….

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയുടെ അറസ്‌റ്റ്‌ വൈകിയതിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദിവ്യ വിഐപി പ്രതിയാണെന്ന് ആരോപിച്ച സതീശൻ പോലീസിനെ സിപിഎം സമ്മർദ്ദത്തിൽ ആക്കിയെന്നും ആരോപിച്ചു. ദിവ്യയെ ഒളിപ്പിച്ചത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശ പ്രകാരമാണ് സിപിഎം ദിവ്യയെ ഒളിപ്പിച്ചത്. ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കുള്ളിൽ പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്‌റ്റഡിയിൽ എടുത്തത്. പിപി ദിവ്യ...

സ്വര്‍ണവില കുതിച്ചുയരുന്നു. . 59000 ത്തിലെത്തി .ഒരുപവന്‍; ആഭരണത്തിന് 65000 കടക്കും

സ്വപ്‌നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ട് സ്വര്‍ണവില കുതിച്ചുയരുന്നു. ധന്‍തേരസ് ദിവസമായ ഇന്ന് സര്‍വകാല റെക്കോഡിലേക്കാണ് സ്വര്‍ണം നടന്ന് കയറിയിരിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കണ്ട വിലയിലെ കുതിച്ചുചാട്ടം തന്നെയാണ് ഇന്നും ദൃശ്യമായത്. ഇത് എട്ടാം തവണയാണ് സ്വര്‍ണവില ഈ മാസം സര്‍വകാല റെക്കോഡ് തിരുത്തുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ആഭരണാവശ്യങ്ങള്‍ക്കായി സ്വര്‍ണം എടുക്കുന്ന സമയമാണിത്. മാത്രമല്ല ധന്‍തേരസ്, ദീപാവലി എന്നിവ കണക്കിലെടുത്തും ആളുകള്‍ സ്വര്‍ണം വാങ്ങിക്കാറുണ്ട്. സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ച് നില്‍ക്കുന്ന സമയമാണിത്. ഇപ്പോഴത്തെ വില...

വൈറ്റ് ഹൗസിൽ ; ദീപാവലി ആഘോഷവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിം​ഗ്ടൺ: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. 600ൽ അധികം ഇന്ത്യൻ അമേരിക്കക്കാർ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് എന്ന നിലിയിൽ വൈറ്റ് ഹൈസിൽ എക്കാലത്തേയും വലിയ ദീപാവലി ആഘോഷ പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ തനിക്ക് ബഹുമതി ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് വലിയൊരു കാര്യമാണെന്നും ജോ ബൈഡൻ‌ പറഞ്ഞു. സെനറ്റർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സൗത്ത് ഏഷ്യൻ അമേരിക്കക്കാർ എന്റെ സ്റ്റാഫിലെ പ്രധാന അം​ഗങ്ങളാണ്. കമല...

നീലേശ്വരം അഞ്ഞൂറ്റമ്പലം പടക്കശാലയ്ക്ക് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ 150 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പൊള്ളലേറ്റും തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റത്. പൊള്ളലേറ്റ എട്ട് പേരുടെ നില ഗുരുതരമാണ് . അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ് എന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. 80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന്...

താരനെ തുരത്താം ഇനി വളരെ എളുപ്പത്തിൽ;

തലയിലെ താരൻ തീർക്കുന്ന തലവേദന ചെറുതല്ല. മുടി കൊഴിച്ചിൽ, തല ചൊറിച്ചിൽ, തലയിലെ അസ്വസ്ഥത ഇതെല്ലാം പ്രശ്നം തന്നെ. പോരാത്തതിന് ആത്മവിശ്വാസക്കുറവും താരൻ കളയാൻ വിപണിയിലെ ഉത്പന്നങ്ങൾ പരീക്ഷിച്ചാൽ ചിലപ്പോൾ ഫലം നെഗറ്റീവായിരിക്കും. അതിനാൽ ഉത്തമം വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ ഉപയോഗിക്കുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ചില ചേരുവകൾ അറിയാം   *തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാൻ നാരങ്ങാ നീരിന്റെ ഉപയോഗം സഹായിക്കും. ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങയിൽ കാൽ ഗ്ലാസ് വെള്ളം ചേർത്താണ് തലയോട്ടിയിൽ...

വയനാട് പുനരധിവാസം: മോദി എടുത്ത കുട്ടികളെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ നടപടികള്‍ എങ്ങുമെത്താത്തതില്‍ സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി. പുനരധിവാസ നടപടിയില്‍ നിന്ന് പലരെയും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പ്രധാനമന്ത്രി സന്ദര്‍ശിച്ചതൊഴിച്ചാല്‍ ദുരന്തബാധിത മേഖലയില്‍ ഉള്ളവര്‍ക്ക് ധനസഹായം അടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയര്‍ത്തും. പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച കുട്ടികലെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പലരും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. എസ്റ്റേറ്റുകള്‍ കേസിന് പോയിരിക്കുകയാണ്. നീണ്ട കാലം നിയമനടപടികള്‍ക്ക് പിന്നാലെ പോകേണ്ടി വരുമോ എന്ന ഭയമാണ് ഉള്ളതെന്നും ആക്ഷന്‍...

പാർട്ടി പ്രവർത്തകരെ അപമാനിച്ചു’; സുരേഷ് ഗോപിക്കെതിരെ മോദിക്ക് പരാതി നൽകി ബിജെപി പ്രവർത്തകൻ

കോട്ടയം: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതി. സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് പരാതി നൽകിയത്. നിവേദനം നൽകാൻ എത്തിയ ബിജെപി പ്രവർത്തകരെ അധിക്ഷേപിച്ചു എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയായ കണ്ണൻ പായിപ്പാട് ആണ് പരാതിക്കാരൻ. ഇന്നലെ കോട്ടയം ചങ്ങനാശ്ശേരിയിൽ നടന്ന പൊതുപരിപാടിക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് പരാതിയുടെ അടിസ്ഥാനം. പരിപാടി നടക്കുന്ന...