ഫ്രിഡ്ജിൽ വെയ്ക്കാം: വാഴപ്പഴം കേട് കൂടാതെ സൂക്ഷിക്കണമെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അവ ഫ്രിഡ്ജിൽ സൂക്ഷിക്കം. എന്നാൽ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ അത് നന്നായി പഴുത്തതാണോ എന്ന് നോക്കാം. കാരണം അവ തണുത്ത അന്തരീക്ഷത്തിൽ കൂടുതൽ പാകമാകില്ല. വാഴപ്പഴത്തിന്റെ തൊലി തവിട്ട് നിറമായാലും കുഴപ്പമില്ല. അത് രുചിയെ ബാധിക്കില്ല., ജ്യൂസ് ട്രിക്ക് ഉപയോഗിക്കുക: വാഴപ്പഴം മുറിച്ച് വെച്ചാൽ അത് തവിട്ട് നിറമാകും. വാഴപ്പഴത്തിന്റെ കഷണങ്ങൾ ഫ്രഷായി സൂക്ഷിക്കാൻ അവയിൽ കുറച്ച് നാരങ്ങ നീരോ, പൈനാപ്പിൾ നീിരോ പുരട്ടാം. ഇത് ഫ്രൂട്ട്സ് സലാഡ് ഉണ്ടാക്കുമ്പോള് നല്ലതാണ്. വാഴപ്പഴത്തിന്‌റെ പഴങ്ങളുടെ കഷ്ണങ്ങൾ വായു കടക്കാത്തവിധം പൊതിഞ്ഞ് തണുത്ത സ്ഥലത്ത് സൂക്ഷിക്കുകയാണെങ്കിൽ, അവ കൂടുതൽ നേരം വിശപ്പുണ്ടാക്കും.
ഇക്കാര്യങ്ങൾ ഒഴിവാക്കുക: പൂർണമായും പ്ലാസ്റ്റിക്കിൽ പൊതിയുക: വാഴപ്പഴം മുഴുവനായും പ്ലാസ്റ്റിക്ക് കവറിൽ വെയക്കാറുണ്ടോ, അങ്ങന ചെയ്യാൻ പാടില്ല. ഇത് ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിൽ വളരെ വേഗം ചീഞ്ഞഴുകിപ്പോകും, മാത്രമല്ല അവ ഭക്ഷ്യയോഗ്യമല്ലാതാകുകയും ചെയ്യും. മറ്റ പഴങ്ങൾക്ക് സമീപം വെയക്കല്ലേ… മറ്റ് പഴങ്ങൾക്കിടയിൽ ഇത് നേരിട്ട് വെയ്ക്കരുത്. ലആപ്പിൾ, അവോക്കാഡോ മുതലായവ പഴുക്കുന്ന പ്രക്രിയയിൽ (ചിലപ്പോൾ അശ്രദ്ധമായി) സഹായിക്കുന്നു – നിങ്ങളുടെ വാഴപ്പഴം കൂടുതൽ കാലം ഫ്രഷ് ആയി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ചെയ്യരുത്