അതുകൊണ്ട് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അവര്‍. വൈകാതെ തിരിച്ചുവരുമെന്നും അറിയിച്ചിട്ടുണ്ട്. ബോളിവുഡില്‍ വമ്പന്‍ സിനിമകളും വെബ്‌സീരീസുമാണ് സാമന്തയുടേതായി വരാനിരിക്കുന്നത്. വരുണ്‍ ധവാനൊപ്പമുള്ള സിറ്റാഡെല്ലാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
അതേസമയം ബോളിവുഡില്‍ നിരവധി സൂപ്പര്‍ താരങ്ങള്‍ ഒടിടിയില്‍ അഭിനയിച്ചിട്ടുണ്ട്. ഒടിടി കരിയറിന് പ്രത്യേക ശ്രദ്ധ നല്‍കുന്നവരുമുണ്ട്. കരീന കപൂര്‍, കജോള്‍, രവീണ ടണ്ഡന്‍, സൊനാക്ഷി സിന്‍ഹ, അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം ഒടിടിയില്‍ അരങ്ങേറിയവരാണ്.
സാമന്തയും ഇവരുടെ വഴിയേ നേരത്തെ ഒടിടിയില്‍ അരങ്ങേറ്റം കുറിച്ചതാണ്. ബോളിവുഡ് താരങ്ങളെല്ലാം വമ്പന്‍ പ്രതിഫലം ഈ ചിത്രങ്ങള്‍ക്കായി വാങ്ങുന്നുണ്ട്. സാമന്ത റെക്കോര്‍ഡ് പ്രതിഫലമാണ് ഒടിടിയില്‍ വാങ്ങുന്നത്. ഫാമിലി മാന്റെ രണ്ടാം ഭാഗത്തിലാണ് സാമന്ത ഒടിടി അരങ്ങേറ്റം കുറിച്ചത്. നിലവില്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് സാമന്ത. ഒരു ഒടിടി ഷോയ്ക്കായി പത്ത് കോടി രൂപയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ഫാമിലി മാനില്‍ നാല് കോടി രൂപയാണ് നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാനായി സാമന്ത വാങ്ങിയത്. ശ്രീലങ്കന്‍ വിമോചന പോരാളിയായിട്ടാണ് നടി അഭിനയിച്ചത്. നടിയുടെ പ്രകടനത്തിന് വലിയ കൈയ്യടികള്‍ ലഭിച്ചിരുന്നു. വരാനിരിക്കുന്ന പ്രൊജക്ടുകള്‍ക്കായി പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ് നടി.
സിറ്റാഡലിന്റെ ഇന്ത്യന്‍ റീമേക്കിനായിട്ടാണ് പത്ത് കോടി രൂപ നടി പ്രതിഫലം വാങ്ങുന്നത്. രാധിക ആപ്‌തെയ്ക്ക് നാല് കോടിയും, രസിക ദുഗ്ഗലിന് എപ്പിസോഡിന് 2 ലക്ഷം രൂപയും, സുസ്മിത സെന്നിനും ശോഭിത ധൂലിപാലയ്ക്കും രണ്ട് കോടിയുമാണ് ഓരോ എപ്പിസോഡിനും ലഭിക്കുന്നത്.
അതേസമയം സാമന്തയുടെ ഇന്ന് ഇത്ര വലിയ പ്രതിഫലം വാങ്ങുന്ന നിലയിലേക്ക് വളര്‍ന്നത് ഒരുപാട് കഷ്ടപാടുകളിലൂടെയാണ്. മറ്റ് നടിമാര്‍ക്കൊന്നും ഇല്ലാത്ത അത്ര ദുരിതമാണ് നടിക്കുണ്ടായിരുന്നത്. നിത്യേന ഒരു നേരം മാത്രമായിരുന്നു തനിക്ക് ഭക്ഷണമുണ്ടായിരുന്നത്. താന്‍ പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ അമ്മയും അച്ഛനും പറയാറുണ്ടായിരുന്നു, നന്നായി പഠിക്കാന്‍. അതിലൂടെ മാത്രമേ ജീവിതത്തില്‍ വിജയിക്കാനാവൂ എന്ന് അവര്‍ പറയുമായിരുന്നു. അതുകൊണ്ട് ഞാന്‍ നന്നായി പഠിച്ചു. പത്താം ക്ലാസിലും, പന്ത്രണ്ടിലും കോളേജിലും എനിക്കായിരുന്നു മാര്‍ക്ക് കൂടുതല്‍. എന്നാല്‍ അവിടെ നിന്നും കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ മാതാപിതാക്കള്‍ക്ക് അതിന്റെ ചെലവ് താങ്ങാനാവുമായിരുന്നില്ല. എനിക്ക് യാതൊരു സ്വപ്‌നവും, ഭാവിയും ഒന്നുമില്ലായിരുന്നു. ജീവിക്കാനായി പല ജോലികളും ചെയ്തു. ഇന്ന് ഞാന്‍ ഇത്ര വലിയ നടിയായി. എനിക്ക് വിജയിക്കാനാവുമെങ്കില്‍ എല്ലാവര്‍ക്കും അത് സാധിക്കുമെന്നും സാമന്ത പറഞ്ഞു.