28 in Thiruvananthapuram

wayand election

വയനാടിന്റെ പ്രതിനിധിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക:

കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദർശിച്ച് യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കല്‍പ്പറ്റ, പുളിക്കല്‍, കണിയാംപറ്റ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാടൻ ജനത കാണിച്ച സ്നേഹവും വാത്സല്യവും തിരിച്ച് നൽകാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ പ്രതിനിധിയാകാനും എനിക്ക് അവസരം നൽകുമെന്നാണ് എൻ്റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ...

പ്രിയങ്കയുടെ റോഡ് ഷോയ്ക്കിടെ ഏറ്റുമുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും :

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ  യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോയില്‍ പ്രിയങ്ക ഗാന്ധി തന്റെ വാഹനത്തില്‍ നിന്ന് ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും അനുയായികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് വ്യക്തമാണ്. ഇതിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിയങ്കയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്...

പ്രിയങ്ക ഗാന്ധിയുടെ കയ്യില്‍ 550 പവന്‍ സ്വര്‍ണവും 59 കിലോ വെള്ളിയും: ആകെ 12 കോടിയുടെ ആസ്തി

വയനാട് : തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നി മത്സരത്തിന് അങ്കം കുറിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധി, മല്ലികാർജ്ജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി, ഭർത്താവ് റോബർട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ലാ വരണാധികാരിക്ക് മുമ്പില്‍ നാമനിർദേശ പ്രതിക സമർപ്പിച്ചത്. ജനം നല്‍കുന്ന ഈ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നായിരുന്നു പത്രിക സമർപ്പണത്തിന് പിന്നാലെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികയണം. നാമനിർദേശ പത്രികയോടൊപ്പം പ്രിയങ്ക ഗാന്ധി സമർപ്പിച്ച. എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ...