30 in Thiruvananthapuram
TV Next News > News > Kerala > പ്രിയങ്ക ഗാന്ധിയുടെ കയ്യില്‍ 550 പവന്‍ സ്വര്‍ണവും 59 കിലോ വെള്ളിയും: ആകെ 12 കോടിയുടെ ആസ്തി

പ്രിയങ്ക ഗാന്ധിയുടെ കയ്യില്‍ 550 പവന്‍ സ്വര്‍ണവും 59 കിലോ വെള്ളിയും: ആകെ 12 കോടിയുടെ ആസ്തി

2 weeks ago
TV Next
27

വയനാട് : തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നി മത്സരത്തിന് അങ്കം കുറിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധി, മല്ലികാർജ്ജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി, ഭർത്താവ് റോബർട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ലാ വരണാധികാരിക്ക് മുമ്പില്‍ നാമനിർദേശ പ്രതിക സമർപ്പിച്ചത്.

ജനം നല്‍കുന്ന ഈ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നായിരുന്നു പത്രിക സമർപ്പണത്തിന് പിന്നാലെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികയണം. നാമനിർദേശ പത്രികയോടൊപ്പം പ്രിയങ്ക ഗാന്ധി സമർപ്പിച്ച. എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിക്ക് ആകെ 11.98 കോടിയുടെ സ്വത്തുണ്ടെന്നാണ് സത്യവാങ്മൂലം വ്യക്തമാക്കുന്നത്.

പ്രിയങ്കയുടെ കൈവശമുള്ളത് 52000 രൂപയാണ്. വിവിധ ബാങ്കുകളുടെ നിക്ഷേപത്തോടൊപ്പം തന്നെ സ്വർണം, ഓഹരി വിപണി, പി പി എഫ് എന്നിങ്ങനെയായി 42478689 രൂപയുടെ ആസ്തിയുണ്ട്. 2.24 കോടി രൂപ മ്യൂച്ച്വല്‍ ഫണ്ടിലും 17.38 ലക്ഷം രൂപ പ്രൊവിഡന്റ് ഫണ്ടിലും നിക്ഷേപിച്ചിട്ടുണ്ട്. ഡല്‍ഹി ജന്‍പഥ് റോഡിലെ എച്ച് ഡി എഫ് സി ബാങ്കില്‍ 280000 രൂപയുടെയും യൂകോ ബാങ്കില്‍ 80000 രൂപയുടേയും നിക്ഷേപമാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. തിരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടി കല്‍പ്പറ്റയിലെ കനറ ബാങ്കില്‍ പുതുതായി അക്കൗണ്ട് എടുത്തിട്ടുണ്ട്. ഇതില്‍ 5929 രൂപയുമുണ്ട്.


ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് പ്രിയങ്കയുടെ പേരില്‍ വീടുള്ളത്. 56399000 രൂപയാണ് വീടിന് വിലമതിക്കുന്നത്. ഭൂമിയും വീടും ഉള്‍പ്പെടുന്ന ആസ്തി 7.74 കോടി രൂപയാണ്. ഇത് അടക്കം നാലേക്കറോളം ഭൂമിയാണ് നേതാവിന്റെ പേരില്‍ ആകെയുള്ളത്. രാഹുൽ ഗാന്ധിയുമായി ചേർന്ന് ദില്ലി മെഹ്റോളിയിലും ഒരു കൃഷിസ്ഥലവുമുണ്ട്.


ഒരു ഹോണ്ട സി ആർ വി കാര്‍ പ്രിയങ്ക ഗാന്ധിക്ക് സ്വന്തമായുണ്ട്. ഭർത്താവ് സമ്മാനമായി നല്‍കിയതാണ് ഇത്. ഇതോടൊപ്പം തന്നെ 4400 ഗ്രാം സ്വര്‍ണം കൈവശമുണ്ട്. ഏകദേശം 1.15 കോടി രൂപയോളം വില വരുന്നതാണ് ഈ സ്വർണം. 29 ലക്ഷം രൂപ വിലമതിക്കുന്നു 59 കിലോ വെള്ളിയും പ്രിയങ്കയുടെ പേരിലുണ്ട്. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 379147432 കോടിയുടെ ആസ്തിയാണുള്ളത്. ഭാർത്താവിന് 37.91 കോടിയുടെ ജംഗമവസ്തുക്കളും 27.64 കോടിയുടെ സ്ഥാപരവസ്തുക്കളുമുണ്ട്. പ്രിയങ്ക ഗാന്ധിക്ക് 15.75 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയാണുള്ളതെങ്കില്‍ റോബർട്ട് വാദ്രയുടെ കടബാധ്യത 10 കോടി രൂപയുടേതാണ്. അഞ്ച് വർഷത്തിനുള്ളില്‍ പ്രിയങ്ക ഗാന്ധിയുടെ വരുമാനത്തില്‍ 13 ലക്ഷം രൂപയുടേയും റോബർട്ട് വാദ്രയുടെ വരുമാനത്തില്‍ 40 ലക്ഷം രൂപയുടേയും കുറവുണ്ടായിട്ടുണ്ട്.

 

പ്രിയങ്ക ഗാന്ധിക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായും സത്യവാങ്മൂലം വ്യക്തമാക്കുന്നു. ഉത്തർപ്രദേശില്‍ രണ്ടും മധ്യപ്രദേശില്‍ രണ്ടും കേസുകളാണ് പ്രിയങ്കയുടെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Leave a Reply