25 in Thiruvananthapuram

u s a

ലോസ് ഏഞ്ചൽസിനെ വിറപ്പിച്ച് കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് പേരെ ബാധിച്ചു

ലോസ് ഏഞ്ചൽസ്: യുഎസിലെ ലോസ് ഏഞ്ചൽസിനെ വിറപ്പിച്ച് കാട്ടുതീ പടരുന്നു. ലോസ് ഏഞ്ചൽസിലും അതിനോട് ചേർന്നുള്ള മേഖലകളിലും പടർന്ന കാട്ടുതീയിൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മരണസംഖ്യ അഞ്ചായി ഉയർന്നു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ്   ഉദ്യോഗസ്ഥർ . പരിക്കേറ്റവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരത്തിന് ചുറ്റും പൊട്ടിപ്പുറപ്പെട്ട ഒന്നിലധികം കാട്ടുതീയിൽ 1000ത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. ഇതോടെ പതിനായിരക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റേണ്ടി വന്നു. 5000 ഏക്കറിലധികം...

ട്രംപ് കുടുങ്ങുമോ? ലൈംഗികാതിക്രമം മറച്ചുവെക്കാൻ കൈക്കൂലിയും വ്യാജരേഖയും: കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

ന്യൂയോർക്ക്: ഹഷ്മണി കേസില്‍ നിയുക്ത അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കേസ് തള്ളിക്കളയാനുള്ള ട്രംപിന്റെ നീക്കം ന്യൂയോർക്കിലെ ജഡ്ഡി തള്ളിക്കളഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ജുവാൻ മെർഷൻ വ്യക്തമാക്കി. 41 പേജുള്ള വിധിന്യായമാണ് അദ്ദേഹം പുറപ്പെടുവിച്ചത്.   പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിധിച്ചത്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. മാത്രവുമല്ല ക്ഷി​ക്കപ്പെട്ട കേസിൽ...

അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ട്രംപ്..

വാഷിംഗ്ടണ്‍:  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. കേവലഭൂരിപക്ഷമായ 270 ഇലക്ട്രറല്‍ കോളേജ് എന്ന മാന്ത്രിക സംഖ്യ ട്രംപ് തൊട്ടു. ഡെണാള്‍ഡ് ട്രംപ് 23 സംസ്ഥാനങ്ങളിലും കമല ഹാരിസ് 11 ലും വിജയിച്ചു. വിജയിയെ നിര്‍ണ്ണയിക്കുന്ന ഇലക്ടറല്‍ കോളജ് നമ്പറുകളില്‍ ട്രംപ് 270 എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. കമല ഹാരിസ് 214 ഇലക്ടറല്‍ കോളജിലും മുന്നിലാണ്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലെ അന്തിമഫലമായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക . ഇതില്‍ ട്രംപ്...

ഡൊണാൾഡ് ട്രംപും കമല ഹാരിസും നേർക്കുനേർ; ഫലം ഇന്ത്യയിൽ എപ്പോൾ അറിയാം? സമ്പൂർണ വിവരങ്ങൾ …

ന്യൂയോർക്ക്: എല്ലാവരും ഒന്നാകെ കാത്തിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നവംബർ അഞ്ചിനാണ് രാജ്യത്തെ വോട്ടെടുപ്പ് നടക്കുന്നത്. മുൻ പ്രസിഡന്റും ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപും ഇന്ത്യൻ വംശജ കൂടിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലുള്ള  പോരാട്ടത്തിനാണ് യുഎസ് സാക്ഷ്യം വഹിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞൊരു തിരഞ്ഞെടുപ്പാണ് യുഎസിലേത്. പ്രധാനമായും ഈ തിരഞ്ഞെടുപ്പിന്റെ രീതി തന്നെയാണ് അതിനെ...

വൈറ്റ് ഹൗസിൽ ; ദീപാവലി ആഘോഷവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിം​ഗ്ടൺ: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. 600ൽ അധികം ഇന്ത്യൻ അമേരിക്കക്കാർ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് എന്ന നിലിയിൽ വൈറ്റ് ഹൈസിൽ എക്കാലത്തേയും വലിയ ദീപാവലി ആഘോഷ പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ തനിക്ക് ബഹുമതി ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് വലിയൊരു കാര്യമാണെന്നും ജോ ബൈഡൻ‌ പറഞ്ഞു. സെനറ്റർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സൗത്ത് ഏഷ്യൻ അമേരിക്കക്കാർ എന്റെ സ്റ്റാഫിലെ പ്രധാന അം​ഗങ്ങളാണ്. കമല...

ഏഷ്യൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണയും കമലയ്ക്ക്; പുതിയ സർവേയിലും ട്രംപ് പിന്നിൽ, ഫലം വ്യക്തമോ?

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന ഏറ്റവും പുതിയ സർവേ ഫലം പുറത്ത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങൾക്ക് ഇടയിൽ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. ഷിക്കാഗോ സർവകലാശാലയിൽ എൻഒആർസി നടത്തിയ സർവേയുടെ...

ആദ്യമൊന്ന് സംശയിച്ചു, രണ്ടും കല്‍പ്പിച്ച് ആദ്യത്തെ ലോട്ടറി എടുത്തു; യുവതിക്ക് അടിച്ചത് 41 ലക്ഷം

വാഷിംഗ്ടണ്‍: ഭാഗ്യം എപ്പോഴാണ് നമ്മളെ തേടിയെത്തുന്നതെന്ന് പറയാനാവില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അത് നമുക്ക് സര്‍പ്രൈസായി ലഭിക്കുക. ലോട്ടറിയും ഇതുപോലെ തന്നെയാണ്. ഭാഗ്യം നന്നായി കടാക്ഷിച്ചാല്‍ മാത്രമേ ലോട്ടറി അടിക്കാന്‍ വരെ സാധ്യതയുള്ളൂ. ചിലപ്പോള്‍ ആദ്യ തവണ ലോട്ടറി എടുത്താലൊന്നും ഭാഗ്യം നമ്മളെ തേടി വരണമെന്നില്ല. ഇപ്പോള്‍ അമേരിക്കയിലുള്ള ഒരു യുവതിക്ക് വലിയൊരു ലോട്ടറി ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവരികയാണ്. യുഎസ്സിലെ മേരിലാന്‍ഡ് ലോട്ടറിയാണ് ഇവര്‍ എടുത്തത്. അത് ജീവിതം തന്നെ മാറ്റി മറിക്കുന്നതായി മാറുകയായിരുന്നു ലക്ഷങ്ങളാണ് സമ്മാനമായി...

കമലയ്ക്ക് മുൻപിൽ മുട്ട് മടക്കിയോ ട്രംപ് ? സംവാദത്തിൽ കൃത്യമായ മുൻതൂക്കം, സർവേ ഫലം പറയുന്നത് ഇങ്ങനെ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദ പരിപാടിയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാഴ്‌ചക്കാരനാക്കി വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രകടനം. ട്രംപിനെക്കാളും കമല തന്നെയാണ് മികവ് പുലർത്തിയതെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചനയും. അമേരിക്കൻ വോട്ടർമാരുടെ അഭിപ്രായ സർവേയിൽ ഈ മുന്നേറ്റം പ്രകടമാണ്   സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എസ്എസ്ആർഎസ് നടത്തിയ സംവാദ കണ്ട ആളുകളുടെ ഇടയിൽ നടത്തിയ സർവേയിലാണ് ട്രംപിനെ ബഹുദൂരം പിന്നിലാക്കി കമൽ കുത്തികുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സർവേ കണ്ടവരിൽ 63...