ജറുസലേം: ലെബനന്‍ മിലിറ്റന്റ് ഗ്രൂപ്പായ ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസിന്റെ കൂടി പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു . എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ കരാറിലേക്ക് എത്തിയിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങളായ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലെബനനും ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം. ഇത് യാഥാര്‍ത്ഥ്യമാകുന്നതിന് ഇരുപക്ഷവും അന്തിമമായി സമ്മതം നല്‍കേണ്ടതുണ്ട്. ബെയ്റൂട്ടിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതിന് പകരമായി ഹിസ്ബുള്ള ഇസ്രായേലില്‍ ഏറ്റവും വലിയ റോക്കറ്റ്...
ജറൂസലേം: ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ യുദ്ധത്തില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരസ്യമായിരുന്നു. ഇതേ തുടര്‍ന്നാണ് ഗാലന്റിനെ പുറത്താക്കിയത്. മുന്‍ നയതന്ത്രജ്ഞനായ ഇസ്രായേല്‍ കട്‌സിനെയാണ് പകരക്കാരനായി നിയമിച്ചത്. ഗാലന്റിനെ പുറത്താക്കാനുള്ള നീക്കം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഹിസ്ബുല്ലയുമായുള്ള ഇസ്രായേലിന്റെ യുദ്ധത്തില്‍ ഗാല്ലന്റ് തീവ്ര നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ അടുത്തിടെ ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ വിട്ടയക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ആഹ്വാനം ചെയ്തിരുന്നു. ഗാലന്റിന്റെ നിലപാടുകള്‍ പലപ്പോഴും നെതന്യാഹുവിന്റെ നിലപാടിന് എതിരായിരുന്നു....
ജറുസലേം: ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് തലയില്‍ വെടിയേറ്റതായി റിപ്പോര്‍ട്ട്. യഹിയ സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യഹിയയ്ക്ക് ടാങ്ക് ഷെല്ലില്‍ നിന്ന് ഉള്‍പ്പെടെ മറ്റ് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും എന്നാല്‍ തലയിലേറ്റ വെടിയുണ്ടയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത് എന്നും അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു. ഗ്രൗണ്ട് റെയ്ഡ് നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ സൈന്യം ഒളിത്താവളത്തിന് നേരെ ഒരു ടാങ്ക് വെടിവച്ചിരുന്നു. ഇസ്രായേല്‍ ഗ്രൗണ്ട് ഫോഴ്സിന്റെ (ഐഡിഎഫ്)...
ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ 356 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്രായേയിലെ ഹൈഫയിലുള്ള സൈനിക-വ്യവസായ സമുച്ചയങ്ങൾക്ക് നേരെ ഹിസ്ബുള്ള റോക്കറ്റുകൾ തൊടുത്തു. ഇതോടെ അപായ സൈറൻ മുഴക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. റോക്കറ്റ് ആക്രമണത്തിൽ അഞ്ച് അനധികൃത കുടിയേറ്റക്കാർക്ക് നിസാര പരിക്കുകൾ ഏറ്റതായും ഇസ്രായേലി ചാനൽ 13 ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. 165 ഓളം മിസൈലുകളാണ് ഹിസ്ബുള്ള തൊടുത്തത്. ഇവയെല്ലാം തങ്ങളുടെ ആന്റിമിസൈൽ സംവിധാനത്തിലൂടെ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ...