ന്യൂഡല്‍ഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ നിര്‍ണായക കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. ഭാവിയെ മുന്നില്‍ കണ്ടുള്ള നിര്‍ണായക കരാറുകളാണിത്. ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് അഥവാ എല്‍എന്‍ജി വിതരണത്തിലുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടത്. ഇന്ത്യ-യുഎഇ സഹകരണത്തില്‍ നിര്‍ണായക പ്രഖ്യാപനം എല്‍എന്‍ജി തന്നെയാണ്. അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മില്‍ എല്‍എന്‍ജി വിതരണത്തിനുള്ള കരാറാണിത്. ഒരു മില്യണ്‍...
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘ബി ജെ പി ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടണം. അല്ലാത്തപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും സിംഹാസനത്തില്‍ നിന്ന് പുറത്താക്കിയ ശേഷമുള്ള ഇന്ത്യാ സഖ്യത്തിന്റെ ആദ്യ പ്രഖ്യാപനം...
തിരുവനന്തപുരം: ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം...
മാലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെ ചൈനയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലിദ്വീപ്. ദ്വീപ് രാഷ്ട്രത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ അയയ്ക്കാനുള്ള ശ്രമങ്ങള്‍ ‘തീവ്രമാക്കണം എന്ന്’ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് പിന്നാലെ മാലിദ്വീപിലേക്കുള്ള യാത്ര ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ബഹിഷ്‌കരിച്ചിരുന്നു. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസി മൈ ട്രിപ് മാലിദ്വീപിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് ചൈനീസ് സഹായം തേടിയത്. ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മുയിസു ഫുജിയാന്‍ പ്രവിശ്യയില്‍...