തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഴിച്ചുപണിയുമായി മന്ത്രി ഗണേഷ് കുമാർ. കോർപറേഷനിൽ ചെലവ് ചുരുക്കൽ നടപടി നടപ്പാക്കാനാണ് മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം. ഇനി മുതൽ സ്പെയർ പാർട്സ് വാങ്ങലിൽ ദീർഘകാല കരാറുകൾ ഒഴിവാക്കും. ഡ്രൈവർ-കണ്ടക്ടർ തസ്തികകളിലായിരിക്കും ഇനി കൂടുതൽ നിയമനം നടക്കുക. മിനിസ്‌റ്റീരിയൽ സ്‌റ്റാഫുകൾ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്. ഒരാഴ്‌ചക്കുള്ളിൽ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കണമെന്ന്...
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ആദ്യമായി പ്രതികരിച്ച് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും. കെഎസ്ആർടിസിയെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റുമെന്ന പറഞ്ഞ ഗണേഷ് കുമാർ പ്രതിപക്ഷ പ്രതിഷേധത്തെ ശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞു. ഏത് വകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്നായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രി ഗണേഷ്‌കുമാർ പ്രഖ്യാപിച്ചു. അതിന് കഴിയുമെന്ന നല്ല പ്രതീക്ഷയുണ്ട്. തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ....