30 in Thiruvananthapuram

election result

മഹാരാഷ്ട്രയിൽ കുതിച്ച് മഹായുതി; ലീഡ് 130 കടന്നു..30 സീറ്റ് കടക്കാനാകാതെ എംവിഎ….

മുംബൈ: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് മഹാരാഷ്ട്രയിൽ ബി ജെ പി നയിക്കുന്ന മഹായുതി സഖ്യത്തിന് വൻ കുതിപ്പ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 130 ഓളം സീറ്റിന് മുകളിലാണ് എൻ ഡി എ ലീഡ് ചെയ്യുന്നത്. അതേസമയം കനത്ത നിരാശയിലാണ് എം വി എ ക്യാമ്പ്. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോഴും വെറും 32 ഓളം സീറ്റുകളിൽ മാത്രമാണ് എം വി എയ്ക്ക് ലീഡ്. മറ്റുള്ളവർ 8 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ ഇക്കുറി എംവിഎയ്ക്കും എൻഡിഎയ്ക്കും...

അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ട്രംപ്..

വാഷിംഗ്ടണ്‍:  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. കേവലഭൂരിപക്ഷമായ 270 ഇലക്ട്രറല്‍ കോളേജ് എന്ന മാന്ത്രിക സംഖ്യ ട്രംപ് തൊട്ടു. ഡെണാള്‍ഡ് ട്രംപ് 23 സംസ്ഥാനങ്ങളിലും കമല ഹാരിസ് 11 ലും വിജയിച്ചു. വിജയിയെ നിര്‍ണ്ണയിക്കുന്ന ഇലക്ടറല്‍ കോളജ് നമ്പറുകളില്‍ ട്രംപ് 270 എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. കമല ഹാരിസ് 214 ഇലക്ടറല്‍ കോളജിലും മുന്നിലാണ്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലെ അന്തിമഫലമായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക . ഇതില്‍ ട്രംപ്...

ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു, വോട്ട് ചെയ്യാനെത്തുന്നവരുടെ നീണ്ടനിര തന്നെ പോളിം​ഗ് ബൂത്തിന് മുന്നിൽ ഉണ്ട്. രാവിലെ 9 മണി വരെ 11.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ബുധനാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിച്ചത്   അതേ സമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്ന് ജമ്മു കശ്മീർ നിവാസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ‘ജമ്മു...

മറാത്ത മണ്ണിൽ ബിജെപിയ്ക്ക് കാലിടറുന്നോ? കോൺഗ്രസ് സഖ്യം 154 സീറ്റ് വരെ നേടും..ലോക്പോൾ സർവേ ഫലം

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഒന്നിലേറെ സുപ്രധാന സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. അതിൽ മഹാരാഷ്ട്രയും ഉൾപ്പെടുന്നുണ്ട്. കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവർ വിഭാഗം എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിലാണ് ഇവിടെ പോരാട്ടം. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ഒരു സർവേ ഫലം ബിജെപിക്കും ഭരണകക്ഷിയിലെ മറ്റ് പ്രധാന അംഗങ്ങളായ ശിവസേന (ഷിൻഡെ), എൻസിപി (അജിത്...