28 in Thiruvananthapuram

election

ചേലക്കര അതിര്‍ത്തിയില്‍ നിന്ന് രേഖകളില്ലാത്ത പണം ; വാഹനത്തില്‍ 25 ലക്ഷം രൂപ !

ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ നിന്ന് മതിയായ രേഖകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നാണ് പണം പിടിച്ചത്. കുളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. വാഹനത്തില്‍ കടത്തിയ പണമാണ് പിടികൂടിയത്. പണത്തിന്റെ ഉറവിടം വ്യക്തമല്ല എന്നാണ് പൊലീസും ഇന്‍കം ടാക്‌സും പറയുന്നത്.   ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണ് ഇത് എന്നും കൃത്യമായ രേഖകളുണ്ടെന്നും കുളപ്പുള്ളി സ്വദേശികള്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ്...

നാളെ ശബരിമല വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ അയ്യപ്പൻ ഇറങ്ങിപ്പോകേണ്ടി വരും…

വയനാട്: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമർശവുമായി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ബി  ഗോപാലകൃഷ്ണൻ  . വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ പരാമർശം. ശബരിമലയും വേളാങ്കണ്ണിയുമെല്ലാം വഖഫ് ബോർഡ് കൊണ്ടുപോകാതിരിക്കണമെങ്കിൽ വയനാട്ടിൽ ബിജെപിയെ ജയിപ്പിക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പൻ പതിനെട്ടു പടിയുടെ മുകളിലാണ്. പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്,...

സീറ്റ് വിഭജനത്തില്‍ പക്ഷപാതം കാണിച്ചു; മഹാരാഷ്ട്ര സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാഹുലിന് അതൃപ്തി

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ‘പക്ഷപാതം’ കാണിച്ചതില്‍ രാഹുല്‍ ഗാന്ധി അതൃപ്തനെന്ന് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗം ചേര്‍ന്ന ദിവസം തന്നെയാണ് രാഹുലിന്റെ അതൃപ്തി സംബന്ധിച്ച വിവരങ്ങളും ചര്‍ച്ചയായത്.   മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുന്ന 85 സീറ്റുകളില്‍ 48 സീറ്റുകളിലേക്കും ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി കോണ്‍ഗ്രസ്...

ഏഷ്യൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണയും കമലയ്ക്ക്; പുതിയ സർവേയിലും ട്രംപ് പിന്നിൽ, ഫലം വ്യക്തമോ?

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന ഏറ്റവും പുതിയ സർവേ ഫലം പുറത്ത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങൾക്ക് ഇടയിൽ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. ഷിക്കാഗോ സർവകലാശാലയിൽ എൻഒആർസി നടത്തിയ സർവേയുടെ...

ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു, വോട്ട് ചെയ്യാനെത്തുന്നവരുടെ നീണ്ടനിര തന്നെ പോളിം​ഗ് ബൂത്തിന് മുന്നിൽ ഉണ്ട്. രാവിലെ 9 മണി വരെ 11.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ബുധനാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിച്ചത്   അതേ സമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്ന് ജമ്മു കശ്മീർ നിവാസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ‘ജമ്മു...

പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന്; ഡയസ്‌നോൺ ഉൾപ്പെടെ കടുത്ത നടപടിയുമായി സർക്കാർ

തിരുവനന്തപുരം: ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം...

ഉത്തര്‍പ്രദേശില്‍ 40 സീറ്റ് ചോദിച്ച് കോണ്‍ഗ്രസ്, ബീഹാറില്‍ പന്ത്രണ്ടും വേണം; നിലപാട് കടുപ്പിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യ സഖ്യത്തില്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ വളരെ കൂടുതല്‍ സീറ്റുകള്‍ തന്നെ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 40 എണ്ണത്തില്‍ ഭരിക്കുമെന്നും കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കുകയാണ്. അതേസമയം യുപിയില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ അടക്കം അഖിലേഷിനെയും എസ്പിയെയും അവഗണിച്ചിരുന്നു...