25 in Thiruvananthapuram

congress

പറഞ്ഞത് ഇഷ്ടമായില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നു, എന്റെ പ്രസ്താവന വളച്ചൊടിച്ചു’: സുരേഷ് ഗോപി]

കോഴിക്കോട്: പിന്നാക്ക വിഭാ​ഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശ്യത്തോടെയല്ലെന്ന് സുരേഷ് ​ഗോപി. തന്റെ പ്രസ്തവാന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തിട്ടില്ല. അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ്. എനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആ​ഗ്രഹം ഉണ്ട്. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു, സുരേഷ് ​ഗോപി പറഞ്ഞു. 38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ...

പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍; പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ആരംഭിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം ലോക്സഭയും രാജ്യസഭയും ഹ്രസ്വമായി ചേരും.   ഈ അവസരത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ മേശപ്പുറത്ത് വയ്ക്കും. സാമ്പത്തിക സര്‍വേ ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിലും ഉച്ചയ്ക്ക് 2 മണിക്ക്...

രമ്യ ഹരിദാസിനെ മത്സരിച്ചത് തെറ്റായെന്നാണ് വിമർശനങ്ങൾ രമ്യയുടെ മറുപടി …

  ചേലക്കരയിലെ പ്രിയപ്പെട്ടവർക്ക് നന്ദി.    പ്രചരണ രംഗത്ത് കഠിനാധ്വാനം ചെയ്ത നേതാക്കളെയും സഹപ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു. ആലത്തൂർ ലോകസഭ മണ്ഡലത്തെ സംബന്ധിച്ചും ചേലക്കര അസംബ്ലി മണ്ഡലത്തെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ ഇവ രണ്ടും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നു എന്ന് ഓർക്കണം. മികച്ച പ്രവർത്തനങ്ങളിലൂടെ 2019 ആലത്തൂരിൽ നമ്മൾ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും സീനിയറായ,നിലവിലെ മന്ത്രിയായ നേതാവിനെ തന്നെ ഇറക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം കേവലം 20000 വോട്ടായിരുന്നു.   ചേലക്കര ഉപതിരഞ്ഞെടുപ്പിലും മികച്ച...

മഹാരാഷ്ട്രയിൽ കുതിച്ച് മഹായുതി; ലീഡ് 130 കടന്നു..30 സീറ്റ് കടക്കാനാകാതെ എംവിഎ….

മുംബൈ: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് മഹാരാഷ്ട്രയിൽ ബി ജെ പി നയിക്കുന്ന മഹായുതി സഖ്യത്തിന് വൻ കുതിപ്പ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 130 ഓളം സീറ്റിന് മുകളിലാണ് എൻ ഡി എ ലീഡ് ചെയ്യുന്നത്. അതേസമയം കനത്ത നിരാശയിലാണ് എം വി എ ക്യാമ്പ്. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോഴും വെറും 32 ഓളം സീറ്റുകളിൽ മാത്രമാണ് എം വി എയ്ക്ക് ലീഡ്. മറ്റുള്ളവർ 8 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ ഇക്കുറി എംവിഎയ്ക്കും എൻഡിഎയ്ക്കും...

വയനാടിന്റെ പ്രതിനിധിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക:

കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദർശിച്ച് യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കല്‍പ്പറ്റ, പുളിക്കല്‍, കണിയാംപറ്റ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാടൻ ജനത കാണിച്ച സ്നേഹവും വാത്സല്യവും തിരിച്ച് നൽകാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ പ്രതിനിധിയാകാനും എനിക്ക് അവസരം നൽകുമെന്നാണ് എൻ്റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ...

പ്രിയങ്കയുടെ റോഡ് ഷോയ്ക്കിടെ ഏറ്റുമുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും :

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ  യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോയില്‍ പ്രിയങ്ക ഗാന്ധി തന്റെ വാഹനത്തില്‍ നിന്ന് ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും അനുയായികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് വ്യക്തമാണ്. ഇതിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിയങ്കയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്...

പ്രിയങ്ക ഗാന്ധിയുടെ കയ്യില്‍ 550 പവന്‍ സ്വര്‍ണവും 59 കിലോ വെള്ളിയും: ആകെ 12 കോടിയുടെ ആസ്തി

വയനാട് : തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നി മത്സരത്തിന് അങ്കം കുറിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധി, മല്ലികാർജ്ജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി, ഭർത്താവ് റോബർട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ലാ വരണാധികാരിക്ക് മുമ്പില്‍ നാമനിർദേശ പ്രതിക സമർപ്പിച്ചത്. ജനം നല്‍കുന്ന ഈ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നായിരുന്നു പത്രിക സമർപ്പണത്തിന് പിന്നാലെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികയണം. നാമനിർദേശ പത്രികയോടൊപ്പം പ്രിയങ്ക ഗാന്ധി സമർപ്പിച്ച. എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ...

പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം വൻ ആഘോഷമാക്കാൻ ഒരുങ്ങി കോൺഗ്രസ്

വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം  ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി  റാലിയും റോഡ്‌ഷോയും ഒക്കെ നടത്തിക്കൊണ്ട് നെഹ്‌റു കുടുംബത്തിലെ അംഗത്തിന്റെ വരവിനെ നാടെങ്ങും അറിയിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.   രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒക്കെ പങ്കെടുക്കുന്ന റോഡ്ഷോയാണ് ഇന്നത്തെ പ്രധാന പരിപാടി. ഇരുവരും ഇതിനായി വയനാട്ടിൽ എത്തി കഴിഞ്ഞു. കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് നിന്ന്...

പാലക്കാട് ;നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ പ്രതിസന്ധി ?

പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്‌തു കൊണ്ട് പാർട്ടിവിട്ട പി സരിൻ ഇടതുമുന്നണിയുടെ ഭാഗമായതിന് പിന്നാലെ കലാപക്കൊടി ഉയർത്തിയതിന്റെ പേരിൽ നേതൃത്വം പുറത്താക്കിയ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാനിബും മത്സരരംഗത്തേക്ക്. പാലക്കാട് ഏത് വിധേനയും സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കഠിന പ്രയത്നം നടത്തുന്ന കോൺഗ്രസിന് തിരിച്ചടിയാവുന്നതാണ് [ഷാനിബിന്റെ നീക്കം. പാലക്കാട് പാർട്ടിയിൽ പ്രതിസന്ധിയുണ്ടെന്നും ഒരുകൂട്ടം ചെറുപ്പക്കാർ മാറി നിൽക്കുന്നത് വസ്‌തുതയാണെന്നും കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ സമ്മതിച്ചിരുന്നു. കൂടാതെ...

പ്രിയങ്കയുടെ വരവ് ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്; വയനാട്ടില്‍

കല്‍പ്പറ്റ: വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രിയങ്ക ഗാന്ധി വരുന്നത് ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും ഒപ്പമുണ്ടാവും. ഗാന്ധി കുടുംബം മൊത്തം വയനാട്ടിലെത്തുന്ന സാഹചര്യത്തില്‍ പരിപാടികള്‍ ഗംഭീരമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിലെത്തും. പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ് വയനാട്ടിലേത്. റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇടതുമുന്നണിയും, ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മത്സരം സജീവമാക്കി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ്...

  • 1
  • 2