23 in Thiruvananthapuram

B J P

ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു, വോട്ട് ചെയ്യാനെത്തുന്നവരുടെ നീണ്ടനിര തന്നെ പോളിം​ഗ് ബൂത്തിന് മുന്നിൽ ഉണ്ട്. രാവിലെ 9 മണി വരെ 11.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ബുധനാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിച്ചത്   അതേ സമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്ന് ജമ്മു കശ്മീർ നിവാസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ‘ജമ്മു...

ശശി തരൂരിന് ആശ്വാസം; മോദിക്കെതിരായ ‘തേൾ’ പരാമർശത്തിൽ നടപടികൾ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെയെടുത്ത മാനനഷ്‌ടക്കേസിൽ വിചാരണ ഉൾപ്പെടെയുള്ള നടപടികൾ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. തരൂരിന്റെ അപ്പീൽ പരിഗണിച്ചാണ് പരമോന്നത കോടതി നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിക്കെതിരെ തരൂർ നടത്തിയ പരാമർശങ്ങളിൽ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത്   നടപടികൾ റദ്ദാക്കണമെന്ന തരൂരിന്റെ ഹർജി ഓഗസ്‌റ്റ് 29ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തു കൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവ് സുപ്രീം കോടതിയെ...

മറാത്ത മണ്ണിൽ ബിജെപിയ്ക്ക് കാലിടറുന്നോ? കോൺഗ്രസ് സഖ്യം 154 സീറ്റ് വരെ നേടും..ലോക്പോൾ സർവേ ഫലം

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഒന്നിലേറെ സുപ്രധാന സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. അതിൽ മഹാരാഷ്ട്രയും ഉൾപ്പെടുന്നുണ്ട്. കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവർ വിഭാഗം എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിലാണ് ഇവിടെ പോരാട്ടം. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ഒരു സർവേ ഫലം ബിജെപിക്കും ഭരണകക്ഷിയിലെ മറ്റ് പ്രധാന അംഗങ്ങളായ ശിവസേന (ഷിൻഡെ), എൻസിപി (അജിത്...

എഡിജിപിക്കെതിരെ നടപടിയെടുക്കില്ല: കാരണം മുഖ്യമന്ത്രിയുടെ രഹസ്യങ്ങള്‍ അദ്ദേഹത്തിന് അറിയാം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എ ഡി ജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പി ശശിയാവട്ടെ അദ്ദേഹത്തിന്റെ...