ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ട സൗകര്യം ശബരിമലയിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും വെർച്വൽ ക്യൂ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്നും ഓൺലൈൻ ബുക്കിങ്ങിലൂടെ പ്രതിദിനം 80,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അനുമതി ഉണ്ടാകുകയെന്നാണ് സർക്കാർ നേരത്തേ അറിയിച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു യുഡിഎഫും ബിജെപിയും ഉയർത്തിയത്. ഇതിന് പിന്നാലെയാണ് രജിസ്ട്രേഷന്‍ നടത്താതെ വരുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന്...
ചെന്നൈ: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തിൽ നാല് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൂടാതെ ഐടി കമ്പനികളോട് ജീവനക്കാർക്ക് പതിനേഴാം തീയതി വരെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകാനും സ്‌റ്റാലിൻ നിർദ്ദേശിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം,...
കാസര്‍ഗോഡ്: നീലേശ്വരം മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ അബൂബക്കര്‍ (58) ആണ് മരിച്ചത്. ഒരാളെ കാണാതായി. മുനീർ എന്നയാളെയാണ് കാണാതായത്. ബോട്ടിലുണ്ടായിരുന്നു 34 പേരെ രക്ഷിച്ചു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ 9 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ‘ഇന്ത്യന്‍’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും തമിഴ്നാട് ഒറീസ,സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ട് തിരയിൽ പെട്ട് പൂർണമായും മറിഞ്ഞ് പോകുകയായിരുന്നു. കേരളത്തിൽ ഉയർന്ന തിരമാലയ്ക്കും...
തിരുവനന്തപുരം: . പ്രതിപക്ഷ പാർട്ടികളുടെയും ഹിന്ദു സംഘടനകളുടെയും കടുത്ത പ്രതിഷേധത്തിനും എതിർപ്പിനും ഒടുവിലാണ് സർക്കാരിന്റെ നിലപാട് മാറ്റം. പ്രതിദിനം 10,000 പേർക്ക് ഇനി സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താനുള്ള അവസരമാണ് ലഭിക്കുക. ഇതിനായി വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട് ദിവസം 80,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വെർച്വൽ ക്യൂ വഴി ഇനി 70,000 പേർക്ക് മാത്രമാവും ദർശനം നടത്താൻ കഴിയുക. ശേഷിക്കുന്ന സ്ലോട്ടുകൾ...
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടൻ ബാലയും മുൻ ഭാര്യയും ഗായികയുമായ അമൃതസുരേഷും തമ്മിലുള്ള തർക്കങ്ങളാണ് വലിയ ചർച്ച. വിവാഹമോചനവും മകളുടെ സംരക്ഷണവുംവലിയ വാദപ്രതിവാദങ്ങളാണ് ഇരുകൂട്ടരും നടത്തുന്നത്. വിഷയം നിയമവഴിയിലുമെത്തി. വിവാദങ്ങളിൽ വീണ്ടും കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത. തങ്ങൾ അവസാനിപ്പിച്ചിട്ടും ചില മാധ്യമങ്ങൾ ഈ വിഷയത്തിൽ വീണ്ടും പലരീതിയിലുള്ള വാർത്തകൾ നൽകുകയാണെന്ന് അമൃത ആരോപിച്ചു. ഞങ്ങളുടെ കുടുംബത്തിൻ്റെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ കുറെ നാളുകൾ .നാലു പെണ്ണുങ്ങൾ മാത്രം അടങ്ങുന്ന ഞങ്ങളുടെ കുടുംബം,...
വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി റാലിയും റോഡ്‌ഷോയും ഒക്കെ നടത്തിക്കൊണ്ട് നെഹ്‌റു കുടുംബത്തിലെ അംഗത്തിന്റെ വരവിനെ നാടെങ്ങും അറിയിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒക്കെ പങ്കെടുക്കുന്ന റോഡ്ഷോയാണ് ഇന്നത്തെ പ്രധാന പരിപാടി. ഇരുവരും ഇതിനായി വയനാട്ടിൽ എത്തി കഴിഞ്ഞു. കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്ന്...
പാലക്കാട്; ഇന്നലെ നടന്ന ഡി എം കെ കൺവൻഷനിൽ വെച്ചായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഡി എം കെ സ്ഥാനാർത്ഥിയായ മിൻഹാജിൻ്റെ സ്ഥാനാർഥിത്വം പിൻവലിക്കുകയാണെന്നും ഒരു ഉപാധിയുമില്ലാതെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയ്ക്കുകയാണെന്നുമായിരുന്നു അൻവറിന്റെ വാക്കുകൾ. പാർട്ടി നടത്തിയ സർവ്വേയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും അൻവർ വ്യക്തമാക്കി. സർവേയിൽ ഡി എം കെ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കൂടുതൽ ഗുണം ചെയ്യുക ബി ജെ പിയ്ക്കാണെന്നാണ് കണ്ടെത്തൽ എന്നാണ് അൻവർ അറിയിച്ചത്. പാലക്കാട്...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്,...
കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദർശിച്ച് യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കല്‍പ്പറ്റ, പുളിക്കല്‍, കണിയാംപറ്റ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാടൻ ജനത കാണിച്ച സ്നേഹവും വാത്സല്യവും തിരിച്ച് നൽകാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ പ്രതിനിധിയാകാനും എനിക്ക് അവസരം നൽകുമെന്നാണ് എൻ്റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ...
சென்னை: ஒட்டுமொத்த நாட்டிற்கே முன்னோடியாக தமிழக அரசு குடும்ப தலைவிகளுக்கு மாதந்தோறும் 1,000 ரூபாயை மகளிர் உரிமைத் தொகையாக வழங்கி வருகிறது. குடும்பத்திற்காக வாழ்நாளெல்லாம் ஓயாமல் உழைத்துக் கொண்டிருக்கும் பெண்களின் உழைப்புக்குக் கொடுக்கும் அங்கீகாரம் இது என இந்த திட்டம் குறித்து அரசு பெருமிதம் தெரிவிக்கிறது. தமிழக அரசு சார்பாக தற்போது இந்த திட்டத்தின் மூலம் 1 .16 கோடி பெண்கள் மாதந்தோறும் 1,000 ரூபாய் மகளிர் உரிமைத் தொகையை பெறுகின்றனர். இந்த திட்டத்திற்காக விண்ணப்பம் செய்து...