ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കണ്ണും നട്ടിരിക്കുകയാണ് രാജ്യം മുഴുവൻ. വിവിധ മേഖലകളെ പരിഗണിച്ചും, ചിലതിനെ തൊട്ടുഴിഞ്ഞും ഒക്കെ കടന്നുപോവുമെന്ന കരുതപ്പെടുന്ന ബജറ്റിന് തിരഞ്ഞെടുപ്പ് ചിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വാസ്‌തവമാണ്. ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ മനസിലുമുണ്ടാകും എന്നുറപ്പാണ്. അതുകൊണ്ട് തന്നെ ചില ഇളവുകളും ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ നികുതി വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു....
ന്യൂഡൽഹി: രാജ്യത്ത് ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്. വളർച്ചയ്ക്ക് കുതിപ്പേകുന്ന വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും ചില മേഖകളെ തൊട്ടുഴിയാതെ ബജറ്റ് കടന്നുപോവില്ലെന്ന് ഉറപ്പാണ്. അത്തരത്തിൽ വിവിധ മേഖകളെ കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിക്ഷേപകരും, വിപണി നിരീക്ഷകരും ചില പ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഈ അഭ്യൂഹങ്ങൾ എല്ലാം തന്നെ ധനമന്ത്രി നിരസിക്കുകയാണുണ്ടായത്. തന്റെ ആറാമത്തെ ബജറ്റിൽ “അതിശയകരമായ പ്രഖ്യാപനങ്ങൾ” ഒന്നുമുണ്ടാവില്ലെന്ന നിലപാടാണ് നിർമല സീതാരാമൻ അറിയിച്ചിരിക്കുന്നത്....
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയില്‍ എത്തും. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനമെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം ആദ്യാമായിട്ടാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് പ്രചരണത്തിന് എത്തുന്നത്. അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിലേക്ക് എത്തുമ്പോള്‍ റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്തിടെ പാർട്ടിയിലേക്ക് എത്തിയ പത്മജ വേണുഗോപാല്‍ ഉള്‍പ്പെടേയുള്ളവരും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ എന്‍ ഡി എയുടെ പ്രചാരണവിഷയങ്ങളും അജൻഡയും വ്യക്തമാക്കുന്ന തരത്തിലുള്ള പ്രസംഗമായിരിക്കും...
ഡൽഹി: ഉദയ് ഭാനു ചിബിനെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ആയി നിയമിച്ച് എ ഐ സി സി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപിച്ചത്. ഈ നിയമനം ഉടനടി പ്രാബല്യത്തിൽ വരും. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും ജമ്മു കശ്മീർ പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാണ് ഉദയ ഭാനു. നിലവിലെ ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് മറ്റ് വലിയ ചുമതസകൾ നൽകുന്നതിനാലാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കാനാിയി ഹൈക്കമാൻഡ് തീരുമാനിച്ചത്....
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മിക്ക മണ്ഡലങ്ങളിലും വിഘടനവാദികളുടെ പ്രവർത്തനങ്ങള്‍ സജീവമായതിനാല്‍ പഴുതടച്ചുള്ള സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ആകെ 239 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 26 ലക്ഷം വോട്ടർമാർ തങ്ങളുടെ സമ്മതിദായക അവകാശം ഉപയോഗപ്പെടുത്തുകയും ചെയ്യും. കംഗൻ (എസ്ടി), ഗന്ദർബാൽ, ഹസ്രത്ബാൽ, ഖൻയാർ, ഹബ്ബകടൽ, ലാൽ ചൗക്ക്, ചന്നപ്പോര, സാദിബൽ, ഈദ്ഗാഹ്, സെൻട്രൽ ഷാൽടെങ്, ബുദ്ഗാം, ബീർവ,...
കൊല്ലം: പറവൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം വീട് ജപ്‌തി ചെയ്‌തതിനെ തുടർന്ന് പെരുവഴിയിലായ സന്ധ്യക്കും കുടുംബത്തിനും തണലായി ലുലു ഗ്രൂപ്പ്. എംഎ യൂസഫലിയുടെ ഇടപെടലിന് പിന്നാലെ ജപ്‌തി ചെയ്‌ത വീടിന്റെ താക്കോൽ സന്ധ്യക്കും മക്കൾക്കും തിരികെ ലഭിച്ചു. വീട് ജപ്‌തി ചെയ്‌ത മണപ്പുറം ഫൈനാൻസിന് ബാധ്യതകൾ മുഴുവൻ അടച്ചു തീർക്കാമെന്ന ഉറപ്പ് നൽകിയതിന് പുറമേ സന്ധ്യക്ക് 10 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ മീഡിയ കോർഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്കും...
ബെംഗളൂരു: വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ഇന്ന് രാവിലെ മുതൽ പെയ്യുന്നത്. ഇതോടെ നഗരത്തിലെ സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും നഗരത്തിൽ മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. ബെംഗളൂരു അർബൻ ജില്ലാ കലക്‌ടർ ജഗദീഷയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ഐടി കമ്പനികളോട് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ശക്തമായ മഴയാണ് നഗരത്തിന്റെ ...
നടൻ ബാല വീണ്ടും വിവാഹിതനായി. നടന്റെ അമ്മാവന്റെ മകളായ കോകില ആണ് വധു. താൻ വീണ്ടും വിവാഹിതനാകുമെന്ന് കഴിഞ്ഞ ദിവസം ബാല അറിയിച്ചിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടൻ പറഞ്ഞത്. മുൻ ഭാര്യ അമൃത സുരേഷുമായുണ്ടായ വിവാദങ്ങൾക്കും അറസ്റ്റിനും പിന്നാലെയായിരുന്നു വാർത്താസമ്മേളനത്തിൽ നടന്റെ പ്രഖ്യാപനം. ‘എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയില്‍ അഭിനയിക്കണം. എന്‍റെ കുടുംബജീവിതത്തില്‍ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാല്‍...
തിരുവനന്തപുരം: എൽ ഡി എഫിലെ രണ്ട് എം എൽ എമാരെ കൂറുമാറ്റാൻ എൻ സി പി എം എൽ എ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ചതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഈ സംഭവമാണ് തോമസ് കെ തോമസിന്റെ മന്ത്രിമോഹത്തിന് തിരിച്ചടിയായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജനാധപത്യ കേരള കോൺഗ്രസ് എം എൽ എ ആന്റണി രാജു, ആർ...