ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റ് ജനങ്ങളുടെ ശബ്ദത്തോടുള്ള പ്രതികരണമായിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പോസ്റ്റ് ബജറ്റ് സെഷനിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ധനമന്ത്രിയുടെ പ്രതികരണം. ബജറ്റിലെ ആദായനികുതി ഇളവ് ചൂണ്ടിക്കാട്ടിയാണ് നിർമല സീതാരാമൻ ഇക്കാര്യം എടുത്തുപറഞ്ഞത്. ഇത്തവണ ബജറ്റിൽ 12 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇളവ് നൽകിയിരുന്നു. ഒരുകോടിയിൽ അധികം വരുന്ന ആളുകൾ നികുതി പരിധിയിൽ നിന്ന് ഒഴിവാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2025-26 ലെ കേന്ദ്ര ബജറ്റിൽ റിബേറ്റ് 12 ലക്ഷം രൂപയായി വർധിപ്പിച്ചതിനാൽ ഒരു...
അബുദാബി: യുഎഇയിലെ കൊക്കകോള സുരക്ഷിതവും ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് ഇല്ലാത്തതും ആണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം. പ്രാദേശിക വിപണികളിലെ കൊക്കകോള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും രാജ്യത്തെ ഭക്ഷ്യ സുരക്ഷാ ആവശ്യകതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമാണെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളും പറഞ്ഞു. പരിശോധനയില്‍ ഉയര്‍ന്ന അളവിലുള്ള ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോക്ക്, സ്പ്രൈറ്റ്, ഫാന്റ, മറ്റ് പാനീയങ്ങള്‍ എന്നിവ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യന്‍ ബോട്ടിലിംഗ് യൂണിറ്റ് തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെ...
മലയളത്തിലെ ഏറ്റവും മികച്ച കോമഡി സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു റാഫി മെക്കാർട്ടിൻ. ഈ ഹിറ്റ് ദ്വയത്തിന് ഒപ്പം ദിലീപ് കൂടി ചേർന്ന് ഒട്ടേറെ ചിത്രങ്ങൾ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്. അവയിൽ പലതും വമ്പൻ വാണിജ്യ വിജയങ്ങളുമായിരുന്നു. ജനപ്രിയ നായകൻ എന്ന പരിവേഷത്തിലേക്ക് ദിലീപിനെ കൊണ്ട് പോയതിൽ ഇത്തരം കോമഡി ചിത്രങ്ങളാണ് പ്രധാന കാരണമായത്. അത്തരത്തിൽ മലയാളത്തിലെ വൻ ഹിറ്റുകളിൽ ഒന്നായി മാറിയ കോമഡി ചിത്രമാണ് തെങ്കാശി പട്ടണം. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് നടൻ...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ആരംഭിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം ലോക്സഭയും രാജ്യസഭയും ഹ്രസ്വമായി ചേരും. ഈ അവസരത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് സാമ്പത്തിക സര്‍വേ മേശപ്പുറത്ത് വയ്ക്കും. സാമ്പത്തിക സര്‍വേ ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിലും ഉച്ചയ്ക്ക് 2 മണിക്ക്...
കൊച്ചി: മഞ്ജു വാര്യരോട് തനിക്ക് പ്രണയമാണെന്ന് മുൻപ് സംവിധായകൻ സനൽകുമാർ പറഞ്ഞിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാൽ ആ ഇഷ്ടം തുറന്നുപറയാൻ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നായിരുന്നു സനൽ കുമാർ ആരോപിച്ചത്. ഇത് സംബന്ധിച്ച് നിരന്തരം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ മഞ്ജു സനലിനെതിരെ പോലീസിൽ പരാതി നൽകി. തന്നെ പുറകെ നടന്ന് പ്രണയം പറഞ്ഞ് ശല്യപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി കേസ് കൊടുത്തത്. പരാതിയിൽ പോലീസ് സനലിനെ അറസ്റ്റും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു....
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ചെയ്ത ഡൊമനിക് ആന്റ് ദി ലേഡീസ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്. ഗൗതം മേനോന്റെ പ്രണയ പടങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ നായകനായി ഗൗതം മേനോൻ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ പ്രമേയം പ്രണയമായിരിക്കുമോയെന്ന കൗതുകം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്. എന്തായാലും ഗൗതം മേനോന്റെ ചിത്രത്തിൽ...
കൊച്ചി: സംവിധായകന് ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധയകനുമായ ബി ഉണ്ണികൃഷ്ണന്. ഇപ്പോഴും വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണെന്നും ശസ്ത്രക്രിയ നടത്തിയെന്നും ബി ഉണ്ണികൃഷ്ണന് അറിയിച്ചു. സാധ്യമായ എല്ലാ ചികിത്സയും ഷാഫിക്ക് നൽകി വരുന്നുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ വെന്റിലേറ്റര്‍ സഹായമുണ്ടെന്നും രോഗം ഉടന്‍ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന എല്ലാ ചികിത്സയിലും നൽകാനാണ് ശ്രമം. ആരോഗ്യനില മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും ബി ഉണ്ണികൃഷ്ണൻ...
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണം എന്ന മുറവിളികള്‍ പലകോണില്‍ നിന്നും ഉയരുന്നുണ്ട്. നേതൃമാറ്റം വേണം എന്ന ആവശ്യത്തിന് പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷ പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നേതൃമാറ്റത്തിലെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഇനിയും ഹൈക്കമാന്‍ഡ് കൂടിയാലോചന തുടരും. അതേസമയം സുധാകരന് പകരക്കാരനായി ആര് വരണം എന്നത് സംബന്ധിച്ച് വണ്‍ഇന്ത്യ മലയാളം ഒരു പോള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും മുന്‍ അധ്യക്ഷന്‍ കെ മുരളീധരനെയാണ് പിന്തുണയ്ക്കുന്നത്. പോളില്‍ പങ്കെടുത്ത 51...
മുംബൈ: മഹാരാഷ്ട്രയിൽ നാഗ്പൂരിനടുത്തുള്ള ഒരു ഓർഡനൻസ് ഫാക്ടറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭണ്ഡാര ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ചു.ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ ഒരു വലിയ അപകടം സംഭവിച്ചു, ഇതിൽ എട്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രാഥമിക വിവരമാണ്. ദൗർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരു മിനിറ്റ് മൗനം ആചരിക്കണം’ ഒരു പൊതു...
ഇതോടെ എയര്‍ബസ് എ350 ന്റെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ എഡിന്‍ബര്‍ഗ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും എയര്‍ബസ് എ 350 സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്സിന്റെ ഏറ്റവും പുതിയ ഇന്റീരിയറുകളാണ് ഈ വിമാനത്തിലുള്ളത് എന്നാതാണ് പ്രധാന സവിശേഷത. സ്മാര്‍ട്ട് ടെക്നോളജികളും ചില ‘അടുത്ത തലമുറ ഓണ്‍ബോര്‍ഡ് ഉല്‍പ്പന്നങ്ങളും’ കൊണ്ടാണ് എയര്‍ബസ് എ 350 സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് അതുല്യമായ സുഖസൗകര്യങ്ങള്‍ ആണ് എമിറേറ്റ്സിന്റെ എയര്‍ബസ് എ350 വാഗ്ദാനം ചെയ്യുന്നത്. മുംബൈയിലേക്കും അഹമ്മദാബാദിലേക്കുമുള്ള എമിറേറ്റ്സിന്റെ എ350 സര്‍വീസുകളുടെ സമയ ക്രമം (എല്ലാ...