25 in Thiruvananthapuram

News

സീൻ കുറവാണെന്ന് ദിലീപിന്റെ പരാതി, പൊട്ടിയാൽ കുത്തുപാള എടുക്കുമെന്നായിരുന്നു ലാലേട്ടന്റെ വാക്കുകൾ’; ബോബൻ

മലയളത്തിലെ ഏറ്റവും മികച്ച കോമഡി സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു റാഫി മെക്കാർട്ടിൻ. ഈ ഹിറ്റ് ദ്വയത്തിന് ഒപ്പം ദിലീപ് കൂടി ചേർന്ന് ഒട്ടേറെ ചിത്രങ്ങൾ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്. അവയിൽ പലതും വമ്പൻ വാണിജ്യ വിജയങ്ങളുമായിരുന്നു. ജനപ്രിയ നായകൻ എന്ന പരിവേഷത്തിലേക്ക് ദിലീപിനെ കൊണ്ട് പോയതിൽ ഇത്തരം കോമഡി ചിത്രങ്ങളാണ് പ്രധാന കാരണമായത്. അത്തരത്തിൽ മലയാളത്തിലെ വൻ ഹിറ്റുകളിൽ ഒന്നായി മാറിയ കോമഡി ചിത്രമാണ് തെങ്കാശി പട്ടണം. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് നടൻ...

പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍; പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ആരംഭിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം ലോക്സഭയും രാജ്യസഭയും ഹ്രസ്വമായി ചേരും.   ഈ അവസരത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ മേശപ്പുറത്ത് വയ്ക്കും. സാമ്പത്തിക സര്‍വേ ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിലും ഉച്ചയ്ക്ക് 2 മണിക്ക്...

മഞ്ജു വാര്യർ വീഡിയോ കോൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ, പ്രണയം പരസ്യമാക്കുന്നു’; വീണ്ടും സനൽ കുമാർ ശശിധരൻ

കൊച്ചി: മഞ്ജു വാര്യരോട് തനിക്ക് പ്രണയമാണെന്ന് മുൻപ് സംവിധായകൻ സനൽകുമാർ പറഞ്ഞിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാൽ ആ ഇഷ്ടം തുറന്നുപറയാൻ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നായിരുന്നു സനൽ കുമാർ ആരോപിച്ചത്. ഇത് സംബന്ധിച്ച് നിരന്തരം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ മഞ്ജു സനലിനെതിരെ പോലീസിൽ പരാതി നൽകി. തന്നെ പുറകെ നടന്ന് പ്രണയം പറഞ്ഞ് ശല്യപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി കേസ് കൊടുത്തത്. പരാതിയിൽ പോലീസ് സനലിനെ അറസ്റ്റും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു....

എനിക്ക് പ്രായമായതിനാലാണോ പ്രണയം ശ്രദ്ധിക്കാതെ പോയത്’, മമ്മൂട്ടിയുടെ ചോദ്യം…ഡാൻസിനെ കുറിച്ചും പ്രതികരണം

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ചെയ്ത ഡൊമനിക് ആന്റ് ദി ലേഡീസ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്. ഗൗതം മേനോന്‌റെ പ്രണയ പടങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ നായകനായി ഗൗതം മേനോൻ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ പ്രമേയം പ്രണയമായിരിക്കുമോയെന്ന കൗതുകം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്. എന്തായാലും ഗൗതം മേനോന്റെ ചിത്രത്തിൽ...

സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ശസ്ത്രക്രിയ നടത്തിയെന്ന് ബി ഉണ്ണികൃഷ്‌ണൻ

കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധയകനുമായ ബി ഉണ്ണികൃഷ്‌ണന്‍. ഇപ്പോഴും വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണെന്നും ശസ്ത്രക്രിയ നടത്തിയെന്നും ബി ഉണ്ണികൃഷ്‌ണന്‍ അറിയിച്ചു. സാധ്യമായ എല്ലാ ചികിത്സയും ഷാഫിക്ക് നൽകി വരുന്നുണ്ടെന്നാണ് ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ വെന്റിലേറ്റര്‍ സഹായമുണ്ടെന്നും രോഗം ഉടന്‍ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങള്‍ ഡോക്‌ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന എല്ലാ ചികിത്സയിലും നൽകാനാണ് ശ്രമം. ആരോഗ്യനില മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും ബി ഉണ്ണികൃഷ്‌ണൻ...

മുരളീധരന്‍ വീണ്ടും കെപിസിസി പ്രസിഡന്റാകുമോ? ഷാഫിക്കും പിന്തുണ. സതീശനെ ആര്‍ക്കും വേണ്ട…

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണം എന്ന മുറവിളികള്‍ പലകോണില്‍ നിന്നും ഉയരുന്നുണ്ട്. നേതൃമാറ്റം വേണം എന്ന ആവശ്യത്തിന് പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷ പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നേതൃമാറ്റത്തിലെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഇനിയും ഹൈക്കമാന്‍ഡ് കൂടിയാലോചന തുടരും. അതേസമയം സുധാകരന് പകരക്കാരനായി ആര് വരണം എന്നത് സംബന്ധിച്ച് വണ്‍ഇന്ത്യ മലയാളം ഒരു പോള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും മുന്‍ അധ്യക്ഷന്‍ കെ മുരളീധരനെയാണ് പിന്തുണയ്ക്കുന്നത്. പോളില്‍ പങ്കെടുത്ത 51...

മഹാരാഷ്ട്രയിൽ ഓർഡിനൻസ് ഫാക്‌ടറിയിൽ സ്ഫോടനം; എട്ട് മരണം, ശബ്‌ദം 5 കിലോമീറ്റർ അകലെ കേട്ടു

മുംബൈ: മഹാരാഷ്ട്രയിൽ നാഗ്‌പൂരിനടുത്തുള്ള ഒരു ഓർഡനൻസ് ഫാക്‌ടറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഭണ്ഡാര ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ചു.ഭണ്ഡാര ഓർഡനൻസ് ഫാക്‌ടറിയിൽ ഒരു വലിയ അപകടം സംഭവിച്ചു, ഇതിൽ എട്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത് പ്രാഥമിക വിവരമാണ്. ദൗർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരു മിനിറ്റ് മൗനം ആചരിക്കണം’ ഒരു പൊതു...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! ഇന്ത്യയിലെ ഈ നഗരങ്ങളിലേക്ക് എമിറേറ്റ്‌സിന്റെ പ്രതിദിന സര്‍വീസ്

ഇതോടെ എയര്‍ബസ് എ350 ന്റെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ എഡിന്‍ബര്‍ഗ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും എയര്‍ബസ് എ 350 സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്സിന്റെ ഏറ്റവും പുതിയ ഇന്റീരിയറുകളാണ് ഈ വിമാനത്തിലുള്ളത് എന്നാതാണ് പ്രധാന സവിശേഷത. സ്മാര്‍ട്ട് ടെക്നോളജികളും ചില ‘അടുത്ത തലമുറ ഓണ്‍ബോര്‍ഡ് ഉല്‍പ്പന്നങ്ങളും’ കൊണ്ടാണ് എയര്‍ബസ് എ 350 സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് അതുല്യമായ സുഖസൗകര്യങ്ങള്‍ ആണ് എമിറേറ്റ്‌സിന്റെ എയര്‍ബസ് എ350 വാഗ്ദാനം ചെയ്യുന്നത്. മുംബൈയിലേക്കും അഹമ്മദാബാദിലേക്കുമുള്ള എമിറേറ്റ്സിന്റെ എ350 സര്‍വീസുകളുടെ സമയ ക്രമം (എല്ലാ...

അന്ന് ആദ്യം വിളിച്ചത് മോദി; സൗദിയും ജോർദാനും മാത്രമല്ല ആ ലക്ഷം പൂർത്തീകരിക്കാന്‍ ഞങ്ങളുമുണ്ട്: ഇസ്രായേല്‍

2023 ലെ ഒക്‌ടോബർ 7 ആക്രമണത്തിന് ശേഷം തങ്ങളുമായി ആദ്യമായി ബന്ധപ്പെട്ട വിദേശ രാഷ്ട്ര നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഇസ്രായേൽ സാമ്പത്തിക, വ്യവസായ മന്ത്രി നിർ ബർകത്ത്. തീവ്രവാദം ഇരുരാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒക്‌ടോബർ 7 ആക്രമണത്തിന് ന് നെതന്യാഹുവിനെ ആദ്യമായി വിളിക്കുകയും ഇസ്രായേലിന് പിന്തുണ നൽകുകയും ചെയ്‌തതിനാൽ എനിക്ക് മോദിയോട് നന്ദി പറയണം. ഞങ്ങൾ അത് ഒരിക്കലും മറക്കില്ല. ഇസ്രായേലിന് നല്ല ഓർമ്മയുണ്ട്. ബുദ്ധിമുട്ടേറിയ സമയത്തെ ആ ഫോണ്‍വിളിക്ക് ഞങ്ങള്‍...

ഒഴുകുന്ന സ്വർണം; സൗദിക്കും ഖത്തറിനും പണി കൊടുക്കുമോ ട്രംപ്: ഇന്ത്യക്ക് ചിരി, വിലയിടിവ് ഉണ്ടാകും..

അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ നിർണ്ണായകമായ പല പ്രസ്താവനകളും പ്രഖ്യാപനങ്ങളുമാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. കുടിയേറ്റം തടയുന്നതിനായി മെക്സിക്കന്‍ അതിർത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ട്രാന്‍സ്ജെന്‍ഡേഴ്സിന് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും വ്യക്തമാക്കി. അമേരിക്കയുടെ സുവർണയുഗത്തിന് ഇവിടെ തുടക്കം കുറിക്കുകയാണ്. 2025 ജനുവരി 20 രാജ്യത്തിന്റെ വിമോചന ദിനമാണ്. ഇന്നുമുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. അമേരിക്കയെ എല്ലാതരത്തിലും ഞാന്‍ ഒന്നാമത് എത്തിക്കും എന്നും അഭിപ്രായപ്പെട്ട ട്രംപ് പാനമ കനാൽ പാനമയിൽ നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനവും...