25 in Thiruvananthapuram

News

ശബരിമല നട ഇന്ന് തുറക്കും, മകരവിളക്ക് ജനുവരി 15ന്;

ശബരിമല: മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് തുറക്കുക. തന്ത്രി കണ്ഠര് മഹേഷ്, മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രികോവിൽ തുറക്കും. മേൽ ശാന്തി ആഴിയിൽ അ​ഗ്നി പകരുന്നതോടെ തീർത്ഥാടകർക്ക് ദർശനം നടത്താം. ജനുവരി 15 നാണ് മകര വിളക്ക്. 13 ന് വൈകീട്ട് പ്രസാദ ശുദ്ധിക്രിയകളും 14 ന് രാവിലെ ബിംബ ശുദ്ധക്രിയകളും നടക്കും. 15 ന് പുലർച്ചെ 2. 46 ന് മകരം...

ഇലക്ട്രിക് സ്‌കൂട്ടർ വേണ്ടവർ വേഗം വാങ്ങിക്കോ..! സബ്‌സിഡി നിർത്താൻ ഒരുങ്ങി കേന്ദ്രം, പണി വരുന്നത് ഇങ്ങനെ…

ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിലവീണ്ടും ഉയർന്നേക്കുമെന്ന് സൂചന. കേന്ദ്രം നിലവിൽ നടപ്പിലാക്കി വരുന്ന സബ്‌സിഡി പദ്ധതി പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഒന്നും വരാത്ത സാഹചര്യത്തിൽ സബ്‌സിഡി ഇനി കേവലം ആഴ്‌ചകൾ കൂടി മാത്രമേ ലഭ്യമാകൂ എന്നുറപ്പായി കഴിഞ്ഞു. ഫാസ്‌റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് അഥവാ FAME പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിൽ സർക്കാർ തണുപ്പൻ നയമാണ് സ്വീകരിക്കുന്നത്.ഈ വർഷം ആദ്യം സർക്കാർ സബ്‌സിഡി കുറച്ചതിനാൽ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡ് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്ക്...

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്; വി.ഡി. സതീശനെ ഒന്നാംപ്രതിയാക്കി കേസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. ഷാഫി പറമ്പിൽ, എം.വിൻസന്റ് എം.എൽ.എ., രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരേ പോലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റുചെയ്തു. കണ്ടാലറിയാവുന്ന 300 ആളുകളുടെപേരിലും കേസുണ്ട്. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുത്ത ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച സെക്രട്ടേറിയറ്റിനും ഡി.സി.സി. ഓഫീസിനും മുന്നിൽനടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. രണ്ട് ബസുകളും പിങ്ക്‌പോലീസിന്റെ ഒരു...

ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടി, പല ജോലിയും ചെയ്തു, സാമന്ത നടിയായത് ഇങ്ങനെ, പ്രതിഫലം ഇത്ര