29 in Thiruvananthapuram

ശബരിമല നട ഇന്ന് തുറക്കും, മകരവിളക്ക് ജനുവരി 15ന്;

10 months ago
TV Next
133

ശബരിമല: മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് തുറക്കുക. തന്ത്രി കണ്ഠര് മഹേഷ്, മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രികോവിൽ തുറക്കും. മേൽ ശാന്തി ആഴിയിൽ അ​ഗ്നി പകരുന്നതോടെ തീർത്ഥാടകർക്ക് ദർശനം നടത്താം.

ജനുവരി 15 നാണ് മകര വിളക്ക്. 13 ന് വൈകീട്ട് പ്രസാദ ശുദ്ധിക്രിയകളും 14 ന് രാവിലെ ബിംബ ശുദ്ധക്രിയകളും നടക്കും. 15 ന് പുലർച്ചെ 2. 46 ന് മകരം സംക്രമ പൂജ നടക്കും. പകിവ് പൂജകൾക്ക് ശേഷം അടയ്ക്കുന്ന നട വൈകീട്ട് അഞ്ചിനാണ് വീണ്ടും തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തീരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകര വിളക്ക് ദർശനം എന്നിവ നടക്കും.

15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും. 19 വരെ തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിനുള്ള സൗകര്യം ഉണ്ടാകും. 19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20 വരെ ഭക്തർക്ക് ദർശനം നടത്താം 21 ന് തിരിച്ചെഴുന്നള്ളിക്കും, തുടർന്ന് പന്തളം രാജ പ്രതിനിധി ദർശനം നടത്തിയ ശേഷം നട അടയ്ക്കും. 30 ന് ശേഷം കൂടുതൽ ഭക്തർ എത്താൻ സാധ്യതയുണ്ടെന്നും അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയതെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ദർശനം കിട്ടാതെ ഒരു ഭക്തനും തിരിച്ചുപോകുന്ന അവസ്ഥ ശബരിമലയിലില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധകൃഷ്ണൻ പറഞ്ഞിരുന്നു. യഥാർത്ഥ ഭക്തർ തിരിച്ചുപോകി, ഭക്തിയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർ സ്വയം പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു. ശബരി മല ദർശനം സംബന്ധിച്ച് ആക്ഷേപം ഉണ്ടാവുന്നത് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് മാത്രമാണ്. പ്രശ്നം പരി​ഹരിച്ച ശേഷവും ചിലർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മകരവിളക്ക് മഹോത്സവത്തിനായി 30 നട തുറക്കുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ ഒരുക്കും, ശബരിപീഠം മുതൽ സന്നിധഝാനം വരെ 36 കേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് വളന്റിയർമാരുടെ സേവനം ലഭ്യമാക്കും. വിവിധ വകുപ്പുകളിലെ ഉദ്യോ​ഗലസ്ഥരുടെ മേൽനോട്ടം ഉണ്ടാകും.

Saturday, December 30, 2023

Leave a Reply