29 in Thiruvananthapuram

ഇലക്ട്രിക് സ്‌കൂട്ടർ വേണ്ടവർ വേഗം വാങ്ങിക്കോ..! സബ്‌സിഡി നിർത്താൻ ഒരുങ്ങി കേന്ദ്രം, പണി വരുന്നത് ഇങ്ങനെ…

10 months ago
TV Next
115

ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിലവീണ്ടും ഉയർന്നേക്കുമെന്ന് സൂചന.

കേന്ദ്രം നിലവിൽ നടപ്പിലാക്കി വരുന്ന സബ്‌സിഡി പദ്ധതി പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഒന്നും വരാത്ത സാഹചര്യത്തിൽ സബ്‌സിഡി ഇനി കേവലം ആഴ്‌ചകൾ കൂടി മാത്രമേ ലഭ്യമാകൂ എന്നുറപ്പായി കഴിഞ്ഞു. ഫാസ്‌റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് അഥവാ FAME പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിൽ സർക്കാർ തണുപ്പൻ നയമാണ് സ്വീകരിക്കുന്നത്.ഈ വർഷം ആദ്യം സർക്കാർ സബ്‌സിഡി കുറച്ചതിനാൽ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡ് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ അത് ട്രാക്കിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഹരിത ഊർജങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ സ്വീകാര്യത സ്വാഭാവികമായി തന്നെ തിരിച്ചെത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ വാദിക്കുന്നത്.

പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര, നാല് ചക്ര വാഹനങ്ങൾക്ക് സബ്‌സിഡി ലഭ്യമാകുന്ന FAME II പദ്ധതി അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ അവസാനിക്കുമ്പോൾ, ആകെ 10 ലക്ഷം ഇരുചക്ര വാഹനങ്ങൾക്ക് സബ്‌സിഡി ലഭ്യമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ തദ്ദേശീയ കമ്പനികളുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് സബ്‍സിഡിയായി 10,000 കോടി രൂപ സർക്കാർ അനുവദിച്ചത്.

പദ്ധതി രണ്ടാം ഘട്ടത്തോടെ അവസാനിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയെ ഇത് ബാധിക്കുമോയെന്ന ആശങ്കയാണ് പല വൃത്തങ്ങളും മുന്നോട്ട് വയ്ക്കുന്നത്. ടെസ്‌ല ഉൾപ്പെടെയുള്ള ലോകോത്തര വാഹന നിർമ്മാതാക്കളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഒരു വഴിക്ക് നടക്കുമ്പോഴാണ് സബ്‌സിഡി അവസാനിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. തീരുമാനം ഏറ്റവുമധികം ബാധിക്കുക ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയെ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ആളുകൾ കൂടുതലായി ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. ഇതിന്റെ ഫലമായി ഒല ഉൾപ്പെടെയുള്ള മുൻനിര കമ്പനികളുടെ വിൽപ്പനയും വലിയ തോതിൽ വർധിക്കുകയും ചെയ്‌തു.

നിലവിലെ സാഹചര്യത്തിൽ പദ്ധതി നീട്ടാൻ ഇടയില്ലെന്നാണ് സർക്കാരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെ വന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വീണ്ടും ഉയരും. ഇത് പുതിയൊരു മാറ്റത്തിന് ഒരുങ്ങുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. എങ്കിലും സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാവുമെന്നാണ് ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനികളുടെ പ്രതീക്ഷ.

Leave a Reply