കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) നാളെ (ഡിസംബർ 13) തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ...
നല്ല കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ദൈവത്തെ പ്രാർത്ഥിക്കുന്നത് സാധാരണമാണ്. എന്നാൽ മോഷണത്തിന് മുൻപ് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്ന മോഷ്ടാവിനെ കണ്ടിട്ടുണ്ടോ? പ്രാർത്ഥനയും കഴിഞ്ഞ് വൻതുക തട്ടിയെടുത്താണ് കള്ളൻ കടന്നുകളഞ്ഞത്.മധ്യപ്രേദശിലെ രാജ്ഗഡിലെ പെട്രോൾ പമ്പിലാണ് ഈ സംഭവം. മുഖംമൂടി ധരിച്ച കള്ളൻ പെട്രോൾ പമ്പിന്റെ അകത്തേക്ക് കയറിയ ശേഷം വാതിൽ അടയ്ക്കാനായി തിരിയുമ്പോഴാണ് ഓഫീസിന്റെ ഒരു മൂലയിൽ ദൈവങ്ങളുടെ വിഗ്രഹം കണ്ടത്. ഒരു നിമിഷം മോഷ്ടാവ് ഭക്തിയിലേക്ക് പോയി. തലകുനിച്ച് വിഗ്രഹത്തെ പ്രാർത്ഥിച്ച ശേഷമാണ് മോഷണം ആരംഭിച്ചത്. മോഷണം വിജയിക്കാനാണോ...
ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഈ സമ്മേളനകാലത്ത് തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഇതിൻമേൽ വിശദമായ ചർച്ചകൾക്കായി പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാൻ ആലോചിക്കുന്നതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലോക്സഭ , നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തയ്യാറാക്കിയ റിപ്പോർട്ടിന് ഇതിനോടകം തന്നെ കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെ...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നാൽപ്പതിലധികം സ്ക്കൂളുകൾക്ക് നേരെ ഒരേ സമയം ബോംബ് ഭീഷണി. തിങ്കളാഴ്‌ച രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. ഡിപിഎസ് ആർകെ പുരം, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവയുൾപ്പെടെ 44 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും തിരിച്ചയച്ചു. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇമെയിൽ സന്ദേശം അയച്ചതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. സ്‌കൂൾ കെട്ടിടങ്ങളിൽ ഒന്നിലധികം ബോംബുകൾ...
അടിക്കടി കൂടുന്ന വിമാനടിക്കറ്റ് നിരക്ക് യാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാറുള്ളത്. തിരക്കേറിയ സീസണുകളില്‍ രണ്ടും മൂന്നും ഇരട്ടി അധിക നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കാന്നു. . ഇപ്പോഴിതാ ഈ അവസ്ഥയ്ക്ക് പൂർണ്ണമായി അല്ലെങ്കിലും നേരിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുകയാണ്. വിമാനക്കമ്പനികള്‍ക്ക് 24 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് നിരക്ക് മാറ്റാം എന്നതാണ് നിലവിലെ നിയമം. എന്നാല്‍ ഈ വ്യവസ്ഥ ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ രംമോഹന്‍ നായിഡു...
ഡൽഹി: രാജ്യതലസ്ഥാനം വീണ്ടും കർഷക സംഘടനകളുടെ പ്രതിഷേധത്തിന് വേദിയാകുന്നു. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കർഷകരുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് ആരംഭിക്കുന്നത്. യുപിയിൽ നിന്നുള്ള കർഷകരുടെ നേതൃത്വത്തിലാണ് മാർച്ച്. മാർച്ചിന് തങ്ങൾ തയ്യാറാണ്. ഇന്ന് നോയിഡയിലെ മഹാമായ മേൽപ്പാലത്തിനു താഴെ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഞങ്ങൾ മാർച്ച് ആരംഭിക്കും. ഉച്ചയോടെ ഡൽഹിയിൽ എത്തും, പുതിയ നിയമങ്ങൾ അനുസരിച്ച് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെടും’, ഭാരതീയ കിസാൻ പരിഷത്ത് (ബി കെ പി) നേതാവ്...
ജയ്പൂര്‍: ബി ജെ പി എം എല്‍ എ വിശ്വരാജ് സിംഗിനും അനുയായികള്‍ക്കും സിറ്റി പാലസിലേക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നാലെ സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വിശ്വരാജ് സിംഗിന്റെ ചെറിയച്ഛനായ അരവിന്ദ് സിംഗ് മേവാര്‍ ആണ് സിറ്റി പാലസിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് എം എല്‍ എയെ വിലക്കിയത്. ഈ മാസമാദ്യം പിതാവ് മഹേന്ദ്ര സിംഗ് മേവാറിന്റെ മരണത്തെ ത്തുടര്‍ന്ന് ചിറ്റോര്‍ഗഡ് കോട്ടയിലെ പഴയ രാജകുടുംബത്തിന്റെ തലവനായി വിശ്വരാജ് സിംഗ് അഭിഷേകം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മഹേന്ദ്ര...
മുംബൈ: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് മഹാരാഷ്ട്രയിൽ ബി ജെ പി നയിക്കുന്ന മഹായുതി സഖ്യത്തിന് വൻ കുതിപ്പ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 130 ഓളം സീറ്റിന് മുകളിലാണ് എൻ ഡി എ ലീഡ് ചെയ്യുന്നത്. അതേസമയം കനത്ത നിരാശയിലാണ് എം വി എ ക്യാമ്പ്. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോഴും വെറും 32 ഓളം സീറ്റുകളിൽ മാത്രമാണ് എം വി എയ്ക്ക് ലീഡ്. മറ്റുള്ളവർ 8 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ ഇക്കുറി എംവിഎയ്ക്കും എൻഡിഎയ്ക്കും...
ബെയ്‌റൂട്ട്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കൂടുതൽ വഷളാക്കി കൊണ്ട് ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ഏറ്റവും ഒടുവിൽ ഇസ്രായേൽ ലെബനന്റെ തെക്ക്, കിഴക്ക് മേഖലകളിൽ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ലെബനൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം നടത്തിയെന്നും ലെബനൻ അറിയിച്ചു. ലെബനന്റെ കിഴക്കൻ മേഖലയായ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ...
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായി മഹാവികാസ് അഘാഡിയുടെ സർപ്രൈസ് വിജയം പ്രവചിച്ച് സർവേ ഫലം. ഭാസ്‌കർ റിപ്പോർട്ടർ സർവേയാണ് എംവിയുടെ ജയം പ്രവചിക്കുന്നത്. 130 മുതൽ 150 സീറ്റുകൾ വരെ നേടി സംസ്ഥാനത്ത് എംവിഎ അധികാരത്തിൽ വരുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. കേവലം ഭൂരിപക്ഷമായ 145 സീറ്റ് എന്ന കടമ്പ പ്രതിപക്ഷ സഖ്യം എളുപ്പത്തിൽ കടക്കുമെന്നാണ് സർവേ പറയുന്നത് എന്നാൽ മഹാരാഷ്ട്രയിൽ അധികാര തുടർച്ച ലക്ഷ്യമിടുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി പിന്നിലേക്ക് പോവുമെന്ന പ്രഖ്യാപനം അപ്രതീക്ഷിതമാണ്. കേവലം...