ന്യൂഡൽഹി: ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കർശനമായ ആചാരങ്ങളും വ്രതങ്ങളും പാലിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി കർശനമായി “യാം നിയമങ്ങൾ” പാലിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 11 ദിവസം അദ്ദേഹം വ്രതം തുടരും. ധ്യാനവും മനസ്സും ശരീരവും ശുദ്ധീകരിക്കലും ഉള്ളി, വെളുത്തുള്ളി എന്നിങ്ങനെയുള്ള പല വസ്തുക്കളും ഒഴിവാക്കുന്ന പ്രത്യേക “സാത്വിക്” ഭക്ഷണവും ഉൾപ്പെടുന്നു. ഒരു പുതപ്പ് മാത്രം പുതച്ച് തറിയിലാണ് അദ്ദേഹം കിടക്കുക. തേങ്ങാ വെള്ളം...
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരിപാടി ആണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡിലെ കൊഹിമയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ജനുവരി 22ലെ പരിപാടി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് നരേന്ദ്ര മോദിയുടെ ഒരു സമ്പൂര്‍ണ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. അത് പൂര്‍ണമായും ഒരു ബിജെപി-ആര്‍എസ്എസ് പരിപാടിയാണ്. അതുകൊണ്ടാണ് ആ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കിയത്, രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ എല്ലാ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കണ്ണും നട്ടിരിക്കുകയാണ് രാജ്യം മുഴുവൻ. വിവിധ മേഖലകളെ പരിഗണിച്ചും, ചിലതിനെ തൊട്ടുഴിഞ്ഞും ഒക്കെ കടന്നുപോവുമെന്ന കരുതപ്പെടുന്ന ബജറ്റിന് തിരഞ്ഞെടുപ്പ് ചിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വാസ്‌തവമാണ്. ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ മനസിലുമുണ്ടാകും എന്നുറപ്പാണ്. അതുകൊണ്ട് തന്നെ ചില ഇളവുകളും ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ നികുതി വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു....
പത്തനംതിട്ട: ശബരിമലയിൽ മകര വിളക്ക് ദർശനം ഇന്ന്. മകര ജ്യോതി, വിളക്ക് ദർശനത്തിനായി സന്നിധാനത്ത് ഭക്തജന പ്രവാഹം തുടരുകയാണ്. തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ട് ആറ് മണിയോടെ സന്നിധാനത്തെത്തും. തുടർന്നാണ് ദീപാരാധാന നടക്കുക. ഇതിന് പിന്നാലെ പൊന്നമ്പലമേട്ടിൽ വിളക്കും തെളിയും. ദർശന സായൂജ്യത്തിനായി ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തന്നെ തുടരുകയാണ്. മകര സംക്രമ പൂജ ഇന്ന് പുലർച്ചെ 2.45ന് നടന്നു. സൂര്യൻ ധനു രാശിയിൽ നിന്നു മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് സംക്രമ പൂജ. ശക്തമായ സുരക്ഷാ...
തിരുവനന്തപുരം: മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി അനുവദിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. ശബരിമല മകരവിളക്ക്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് ഈ ജില്ലകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. മകരശീവേലി പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടാണ് അവധി. പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടും അവധി...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറിസ്റ്റില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം. വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നൈറ്റ് മാര്‍ച്ച് എന്ന പ്രതിഷേധം. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ക്ലിഫ് ഹൗസിലും പരിസരപ്രദേശത്തും ഒരുക്കിയത്. രാജ്ഭവന് മുന്നില്‍ നിന്നും ആരംഭിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്കായിരുന്നു മാര്‍ച്ച്. നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. പ്രതിഷേധക്കാര്‍...
മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ( എം ടി എച്ച് എല്‍ ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്പേയി സെവ്രി – നവ ഷെവ അടല്‍ സേതു എന്ന് പേരിട്ടിരിക്കുന്ന കടല്‍പ്പാലം ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്നു. ഇത് നിലവിലെ രണ്ട് മണിക്കൂര്‍ യാത്രയെ ഏകദേശം 15-20 മിനിറ്റായി കുറയ്ക്കും. 17,840 കോടി രൂപ ചെലവിട്ടാണ് 21.8 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള...
കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതിയായ സവാദാണ് അറസ്റ്റിലായത്. ടി.ജെ ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദായിരുന്നു. 13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ കണ്ണൂരില്‍നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തുവരുകയാണ്. ഇതിനുശേഷം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പേപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു പിടിയിലായ സവാദ്. നേരത്തെ കേസില്‍ മറ്റു പ്രതികളുടെ അറസ്റ്റ്...
മാലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെ ചൈനയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലിദ്വീപ്. ദ്വീപ് രാഷ്ട്രത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ അയയ്ക്കാനുള്ള ശ്രമങ്ങള്‍ ‘തീവ്രമാക്കണം എന്ന്’ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് പിന്നാലെ മാലിദ്വീപിലേക്കുള്ള യാത്ര ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ബഹിഷ്‌കരിച്ചിരുന്നു. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസി മൈ ട്രിപ് മാലിദ്വീപിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് ചൈനീസ് സഹായം തേടിയത്. ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മുയിസു ഫുജിയാന്‍ പ്രവിശ്യയില്‍...
ബെംഗളൂരു: രാജ്യത്ത് ബിജെപി അനുകൂല തരംഗമുണ്ടെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയില്‍ നിന്നുള്ള 28 സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും കർണാടക ബി ജെ പി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. രാജ്യത്തെ ബുദ്ധിമാനായ ജനങ്ങൾ കോൺഗ്രസ് പാർട്ടിയുടെ ഗിമ്മിക്കി ഗ്യാരണ്ടികളിൽ വീഴില്ലെന്നും ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസൂത്രണ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം അതിവേഗം വികസനത്തിന്റെ പാതയിലേക്ക് നീങ്ങും....