ഇന്ത്യ സന്ദർശനത്തിനെത്തിയ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിക്ക് വേണ്ടി അടിയന്തര സാഹചര്യങ്ങളിലെല്ലാം ആദ്യമായി പ്രതികരിച്ച രാജ്യമാണ് ഇന്ത്യയെന്നും കൊവിഡ് അടക്കമുള്ള സാമ്പത്തികവും ആരോഗ്യപരവുമായ ആവശ്യങ്ങൾക്കിടയിലെല്ലാം മാലിക്ക് സഹായം ഉറപ്പക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരക്കുകൾ ആവശ്യമുള്ളപ്പോഴും കൊവിഡ് കാലത്ത് വാക്സിൻ എത്തിക്കേണ്ട സമയത്തും കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിലും മാലിക്ക് വേണ്ടി നല്ല അയൽക്കാരാകാൻ ഞങ്ങൾക്ക് സാധിച്ചു. മാലിയിലെ ഒരു വിമാനത്താവളം ഇന്ത്യ ഉദ്ഘാനം ചെയ്തു, 700 ഓളം...
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ആഗോള വിപണിയില്‍ ആശങ്ക ശക്തമായതാണ് വില വര്‍ധനവിന് കാരണം. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനയാണ് വിപണി നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. സ്വര്‍ണത്തിന് മാത്രമല്ല, ക്രൂഡ് ഓയിലിനും വില കൂടിയിട്ടുണ്ട്. സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം. ഒക്ടോബര്‍ ഒന്നിന് സ്വര്‍ണം പവന് 240 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന പ്രചാരണവും ഒരുഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനിടെയാണ് പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നതും ആഗോള തലത്തില്‍ ഭീതി ഉയര്‍ന്നിരിക്കുന്നതും. പുതിയ സ്വര്‍ണവില,...
ചണ്ഡീഗഡ്: ഹരിയാനയിൽ 10 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിലേറുമോ അതോ ബി ജെ പിക്ക് ഭരണത്തുടർച്ച ലഭിക്കുമോ? പ്രീപോൾ സർവ്വേകളെല്ലാം സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാധ്യതയാണ് പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷച്ചിച്ച് വോട്ട് വിഹിതം കുത്തനെ ഉയർത്താൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ബിജെപി വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെയാണ് കോൺഗ്രസ് പ്രതീക്ഷ. അതേസമയം സംസ്ഥാനത്തെ ജാതി സമവാക്യങ്ങളിലാണ് ബി ജെ...
ആഗോള രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം വില ബാരലിന് 70 ഡോളിറിന് താഴേക്ക് വരികയും ചെയ്തു. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഹിസ്ബുള്ള സംഘർഷം രൂക്ഷമായെങ്കിലും താരതമ്യേന ഏറ്റവും താഴ്ന്ന നിലയില്‍ തന്നെയാണ് ഇപ്പോഴും ക്രൂഡ് ഓയില്‍ വില തുടരുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ ഈ ഇടിവ് ഇന്ത്യയിലെ റിഫൈനറികള്‍ക്ക് വലിയ ലാഭമാണ് നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ഗുണം സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന വിമർശനം മറുവശത്ത് ശക്തമാണ്. ക്രൂഡ് ഓയില്‍...
சென்னை : நடிகர் விஜய்யின் தமிழக வெற்றிக் கழகத்தின் முதல் மாநாடு, அக்டோபர் 27ம் தேதி விக்கிரவாண்டி அடுத்துள்ள வி.சாலை பகுதியில் நடைபெற உள்ளது. இந்நிலையில், தவெக மாநாட்டு பந்தலுக்கான பூமி பூஜை நாளை (அக்டோபர் 2ம் தேதி) நடைபெறும் என தகவல் வெளியாகியுள்ளது. இதில் விஜய் கலந்து கொள்வாரா என்ற எதிர்பார்ப்பு எழுந்திருக்கும் நிலையில், அதிக அளவில் தொண்டர்களும் திரள்வார்கள் என கூறப்படுகிறது. செப்டம்பர் 23ஆம் தேதி விக்கிரவாண்டி அருகே வி-சாலை பகுதியில் தமிழக வெற்றிக்...
ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. 40 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളുമായി 415 സ്ഥാനാർഥികള്‍ ജനവിധി തേടുന്നു. കുപ്‍വാര, ബാരാമുള, ബന്ദിപോര, ഉധംപുർ, കഠുവ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും എന്നതില്‍ വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വം...
മുംബൈ: നാടന്‍ പശുക്കള്‍ക്ക് പുതിയ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇനി മുതല്‍ നാടന്‍ പശുക്കള്‍ ‘രാജ്യമാതാ-ഗോമാതാ’ ആയി അറിയപ്പെടും എന്ന് സംസ്ഥാന കൃഷി, ക്ഷീരവികസന, മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വേദകാലഘട്ടം മുതലുള്ള പശുക്കളുടെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. നാടന്‍ പശുക്കള്‍ കര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമാണ് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അതിനാലാണ് അവക്ക് രാജ്യമാതാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഗോശാലകളില്‍ നാടന്‍ പശുക്കളെ...
ന്യൂഡല്‍ഹി: കാര്‍ വിപണിയില്‍ മാരുതി സുസുക്കൊപ്പം കടുത്ത പോരാട്ടത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. ഒന്നിനൊന്ന് മികച്ച കാറുകളാണ് ടാറ്റ ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു കാര്‍ കൂടി എത്തിയിരിക്കുകയാണ്. ടാറ്റയുടെ നെക്‌സോണ്‍ സിഎന്‍ജിയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ദീര്‍ഘകാലമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാറാണിത്. നെക്‌സോണ്‍ എട്ട് വേരിയന്റുകളില്‍ ഇപ്പോള്‍ ലഭ്യമാവും. 8.99 ലക്ഷം രൂപയാണ് ഈ സ്റ്റൈലിഷ് കാറിന്റെ എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍, ഇവി, സിഎന്‍ജി ഓപ്ഷനുകളില്‍ ഇപ്പോള്‍ ടാറ്റയുടെ നെക്‌സോണ്‍ ലഭ്യമാവുക. ...
പാട്‌ന: ബിഹാറില്‍ കുട്ടികളടക്കം 46 പേര്‍ മുങ്ങിമരിച്ച് വന്‍ ദുരന്തം. ‘ജിതിയ’ അഥവാ ‘ജിവിത്പുത്രിക’ എന്ന ചടങ്ങിനിടെയാണ് സംഭവം. മരിച്ചവരില്‍ 37 പേര്‍ കുട്ടികളും ഏഴ് പേര് സ്ത്രീകളുമാണ് എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്ക്, പടിഞ്ഞാറ് ചമ്പാരന്‍, ഔറംഗബാദ്, കൈമൂര്‍, ബക്സര്‍, സിവാന്‍, റോഹ്താസ്, സരണ്‍, പട്ന, വൈശാലി, മുസാഫര്‍പൂര്‍, സമസ്തിപൂര്‍, ഗോപാല്‍ഗഞ്ച്, അര്‍വാള്‍ ജില്ലകളിലാണ് മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 4 ലക്ഷം...