28 in Thiruvananthapuram

Malayalam

ചിയ വിത്തുകൾ പാലിൽ ഇട്ട് കുടിക്കുന്നവരാണോ?; ഈ ഭക്ഷണങ്ങളൊന്നും ചിയക്കൊപ്പം കഴിക്കല്ലേ, അപകടം

പോഷക സമൃദ്ധമാണ് ചിയ വിത്തുകൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ തുടങ്ങളിയ പോഷങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളാലും സമ്പന്നമാണ് ചിയ. 100 ഗ്രാം ചിയ വിത്തിൽ 16 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 42 ഗ്രാം ആണ് ഡയറ്ററി ഫൈബറിന്റെ അളവ്. ഇതുകൊണ്ടൊക്കെ തന്നെ തടി കുറക്കാൻ വളരെ ഉത്തമമാണ് ഇവ.   പലപ്പോഴും ചിയ വിത്തുകൾ ഓട്സിനൊപ്പം...

ഹരിയാനയിൽ ജാട്ട് വോട്ടുകൾ ആർക്കൊപ്പം?,നെഞ്ചിടിപ്പോടെ ബിജെപി, കണക്കുകൂട്ടലുകൾ ഇങ്ങനെ

ചണ്ഡീഗഡ്: ഹരിയാനയിൽ 10 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിലേറുമോ അതോ ബി ജെ പിക്ക് ഭരണത്തുടർച്ച ലഭിക്കുമോ? പ്രീപോൾ സർവ്വേകളെല്ലാം സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാധ്യതയാണ് പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷച്ചിച്ച് വോട്ട് വിഹിതം കുത്തനെ ഉയർത്താൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ബിജെപി വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെയാണ് കോൺഗ്രസ് പ്രതീക്ഷ. അതേസമയം സംസ്ഥാനത്തെ ജാതി സമവാക്യങ്ങളിലാണ് ബി ജെ...

ക്രൂഡ് ഓയില്‍ വിലയില്‍ 18 % ഇടിവ്: വരുമാനം 15 ലക്ഷം കോടി: എന്നിട്ടും പെട്രോള്‍ വില കുറയാത്തത് എന്ത്: ഐസക്

ആഗോള രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം വില ബാരലിന് 70 ഡോളിറിന് താഴേക്ക് വരികയും ചെയ്തു. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഹിസ്ബുള്ള സംഘർഷം രൂക്ഷമായെങ്കിലും താരതമ്യേന ഏറ്റവും താഴ്ന്ന നിലയില്‍ തന്നെയാണ് ഇപ്പോഴും ക്രൂഡ് ഓയില്‍ വില തുടരുന്നത്.   ക്രൂഡ് ഓയില്‍ വിലയിലെ ഈ ഇടിവ് ഇന്ത്യയിലെ റിഫൈനറികള്‍ക്ക് വലിയ ലാഭമാണ് നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ഗുണം സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന വിമർശനം മറുവശത്ത് ശക്തമാണ്. ക്രൂഡ് ഓയില്‍...

യൂറിക് ആസിഡ് ബുദ്ധിമുട്ടിക്കുന്നുണ്ടോ? വീട്ടിൽ നിന്ന് തന്നെ കുറയ്ക്കാം, ഇതാ അഞ്ച് പാനീയങ്ങൾ

ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കും, ഇത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ, വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. വൃക്കകൾക്ക് ഇല്ലാതാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ യൂറിക് ആസിഡ് ശരീരത്തിൽ അടിഞ്ഞുകൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത് ഉയർന്ന യൂറിക് ആസിഡിന് കാരണമാകുന്ന ഘടകങ്ങളിൽ ജനിതകശാസ്ത്രം, റെഡ് മീറ്റ്, സീഫുഡ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണക്രമം, അമിതമായ മദ്യപാനം, ചില മരുന്നുകൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകളൊക്കെ ഉണ്ടാവും. അതിനാൽ, ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് യൂറിക്...

ബാല ജൂനിയർ ആർട്ടിസ്റ്റുമായി വീട്ടിലേക്ക് വന്നു, എലിസബത്ത് ഇതോടെ ഇറങ്ങിപോയി’; വെളിപ്പെടുത്തൽ

ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് ശേഷം ഡോ എലിസബത്ത് എനന് തൃശൂർ സ്വദേശിയെ ബാല വിവാഹം കഴിച്ചിരുന്നു. എന്നാൽ 6 മാസത്തിൽ കൂടുതൽ ഈ ദാമ്പത്യം നീണ്ട് നിന്നിരുന്നില്ല. ബാലയും എലിസബത്തും വേർപിരിഞ്ഞോയെന്ന് പല തവണ ചോദ്യം ഉയർന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല. ഇപ്പോഴിതാ ഇരുവർക്കുമിടയിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അമൃത സുരേഷിന്റെ സുഹൃത്തായ കുക്കു എനോല. അമൃത എലിസബത്തിനെ വിളിച്ചിരുന്നുവെന്നും അവർ പറയുന്നത് കേട്ട് എങ്ങനെ ഇങ്ങനെ ഒരു മനുഷ്യന് പെരുമാറാൻ സാധിക്കുന്നുവെന്ന് തോന്നിയിരുന്നുവെന്ന്...

TvNext Excellence Awards

14 December $pm Onwards

ജമ്മു-കശ്മീരില്‍ അവസാനഘട്ട വിധിയെഴുത്ത്: തങ്ങളുടെ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. 40 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളുമായി 415 സ്ഥാനാർഥികള്‍ ജനവിധി തേടുന്നു. കുപ്‍വാര, ബാരാമുള, ബന്ദിപോര, ഉധംപുർ, കഠുവ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.   തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും എന്നതില്‍ വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വം...

ഇനി മുതല്‍ പശു അല്ല, ‘രാജ്യമാതാ-ഗോമാതാ’; നാടന്‍ പശുക്കള്‍ക്ക് പുതിയ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: നാടന്‍ പശുക്കള്‍ക്ക് പുതിയ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇനി മുതല്‍ നാടന്‍ പശുക്കള്‍ ‘രാജ്യമാതാ-ഗോമാതാ’ ആയി അറിയപ്പെടും എന്ന് സംസ്ഥാന കൃഷി, ക്ഷീരവികസന, മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വേദകാലഘട്ടം മുതലുള്ള പശുക്കളുടെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. നാടന്‍ പശുക്കള്‍ കര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമാണ് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അതിനാലാണ് അവക്ക് രാജ്യമാതാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഗോശാലകളില്‍ നാടന്‍ പശുക്കളെ...

ബാലചന്ദ്രമേനോൻ ഹോട്ടൽ മുറിയിൽ വെച്ച് കടന്ന് പിടിച്ചു, ഇതുവരെ പറയാതിരുന്നത് ഭയം കൊണ്ട്’; പരാതി നൽകി നടി

സംവിധായകൻ ബാലചന്ദ്രമേനോനെതിരെ ഡിജിപിക്ക് പരാതി നൽകി നടി. ലൈംഗിക പീഡനം ആരോപിച്ചാണ് പരാതി. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്നും ഭയം കൊണ്ടാണ് ഇത്രയും നാൾ പുറത്തുപറയാതിരുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്. നേരത്തേ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിയായ നടി തന്നെയാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവർ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രമേനോനെതിരെ ആരോപണം ഉയർത്തിയിരുന്നു. സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

ഇലക്ട്രല്‍ ബോണ്ട് കേസ്; ധനമന്ത്രി രാജിവെക്കണം, ഏജന്‍സികളെ ദുരുപയോഗം ചെയ്‌തെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് തട്ടിപ്പില്‍ കേസെടുത്തതിനെ തുടര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജിവെക്കാന്‍ ധനമന്ത്രി തയ്യാറാവണമെന്നും രമേശ് ആവശ്യപ്പെട്ടു. റദ്ദാക്കിയ ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയതിന് ബെംഗളൂരു കോടതിയാണ് നിര്‍മല സീതാരാമനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഇഡി അധികൃതര്‍, ദേശീയ-സംസ്ഥാന തലത്തിലെ ബിജെപിയുടെ ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എഫ്‌ഐആറില്‍ ബിജെപിയുടെ കര്‍ണാടക അധ്യക്ഷന്‍ ബിവൈ വിജയേന്ദ്ര, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ...