തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്‌ച മഴ സജീവമായി തന്നെ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇതാണ് കേരളത്തിലെ മഴ സാധ്യത ഉയർത്താൻ കാരണമായി വിലയിരുത്തുന്നത്. ഈ ന്യൂനമർദ്ദത്തിന്റെ ഫലമായി സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തമാവും. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ\ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8ന്...
ശ്രീനഗര്‍: രജൗരി ജില്ലയിലെ താന മണ്ഡി പ്രദേശത്ത് ജമ്മു കശ്മീര്‍ പൊലീസ് സംഘത്തിന് നേരെ ഭീകരരുടെ വെടിവെയ്പ്പ്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. അക്രമികളെ കണ്ടെത്താന്‍ പൊലീസും സൈന്യവും മേഖലയില്‍ വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നും പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടിരുന്നതായി ഗ്രാമവാസികളും കടയുടമകളും പറഞ്ഞു. കശ്മീരിലെ ഷോപ്പിയാനിലേക്കുള്ള മുഗള്‍ റോഡിനെ സന്ധിക്കുന്ന രജൗരി-ഡികെജി-ബഫ്ലിയാസ് റോഡിലാണ് തനമണ്ടി സ്ഥിതി ചെയ്യുന്നത്. ഏകദേശം...
കൊച്ചി: എൻസിപിയിൽ നിർണായക നേതൃമാറ്റ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. നിലവിലെ എൻസിപി മന്ത്രിയായ എകെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ കൊണ്ട് വരാൻ പാർട്ടിക്കുള്ളിൽ ശക്തമായ സമ്മർദ്ദമാണ് ഇപ്പോള്ളത്. എന്നാൽ മുതിർന്ന നേതാവ് പിസി ചാക്കോ ഉൾപ്പെടെ ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന് മറുപടി നൽകുമ്പോഴും വിഷയം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളതായി പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പുറത്തുവന്നത്. എകെ ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ...
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആഭ്യന്തര വകുപ്പ് ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റാതെയാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രത്യേക അന്വേഷണസംഘത്തെ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് നയിക്കുന്നത്. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ് പിമാരായ മധുസൂദന്‍, ഷാനവാസ് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍...
തിരുവനന്തപുരം: ഇപി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും നീക്കി. പദവി ഒഴിയാനുള്ള താല്‍പര്യം അദ്ദേഹം പാർട്ടിയെ അറിയിച്ചിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലെ വീട്ടിലേക്ക് പോയതോടെ തന്നെ ഇപി ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന ശക്തമായിരുന്നു. ഇപി ജയരാജന്‍ സ്വയം രാജി സന്നദ്ധത അറിയിച്ചുവെന്ന വാർത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാല്‍ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്. മുതിർന്ന ബി ജെ പി നേതാവ്...
സുരേഷ് ഗോപിയുടെ പ്രവൃത്തി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്ന് മുൻ എം പി കെ മുരളീധരൻ. മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം ഉണ്ട്. അവരെ കൈയ്യേറ്റം ചെയ്യുകയെന്നത് രണ്ടാം തരം നടപടിയാണെന്നും കെ മുരളീധരൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ മറുപടി പറയണം. പത്രക്കാർക്കെതിരെ കേസ് കൊടുക്കുന്നത് രാഷ്ട്രീയക്കാരന് ചേർന്ന നടപടിയാണോയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണം. സുരേഷ് ഗോപി ജനപ്രതിനിധിയാണ്, കേന്ദ്രമന്ത്രിയാണ്. സിനിമക്കാർക്ക് ഇവിടെ എന്തും ചെയ്യാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർ വിവാദങ്ങൾക്കും പിന്നാലെ താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമ മേഖലയെ ‘ഞെട്ടിച്ച’ പ്രഖ്യാപനം സംഘടന അറിയിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി അനിവാര്യമാണെന്ന നിലപാട് സംഘടന അധ്യക്ഷൻ മോഹൻലാൽ അറിയിക്കുകയായിരുന്നുവെന്നും ഭരണസമിതിയിലെ മറ്റുള്ളവർ രാജിയെ അനുകൂലിക്കുകയുമായിരുന്നുവെന്നുമാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. രാജിവെയ്ക്കാൻ തയ്യാറല്ലെന്ന നിലപാടാണ് യോഗത്തിൽ അറിയിച്ചതെന്ന് നടി സരയു വ്യക്തമാക്കി. മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല, സിദ്ദിഖ്,...
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം നേരിടുന്നതിനിടെ വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യു സി സി) ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ച് നടി മഞ്ജു വാര്യര്‍. അനിവാര്യമായ വിശദീകരണം എന്ന കുറിപ്പോടെ പവര്‍, ലൗ സ്‌മൈലികളോടെയാണ് മഞ്ജു ഡബ്ല്യു സി സിയുടെ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മഞ്ജു വാര്യരെ ലക്ഷ്യമിട്ട് വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു. ഡബ്ല്യു സി സി സ്ഥാപക അംഗങ്ങളിലൊരാള്‍ മലയാള സിനിമയില്‍ ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ 12 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ...
കെച്ചി: ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലേക്ക് മോഹൻലാൽ എത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക യൂണിഫോമിലാണ് എത്തിയത്. ആർമി ക്യാമ്പിലെത്തി. ആര്‍മി ക്യാംപ് സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്. ദുരിതാശ്വാസക്യാംപുകളിലും സന്ദര്‍ശനം നടത്തും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അദ്ദേഹം സംഭവാന ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹം വൈകാരികമായ കുറിപ്പും പങ്കുവെച്ചിരുന്നു. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ ഡിആർ എഫ്, സൈനികർ,...