29 in Thiruvananthapuram
TV Next News > News > Kerala > Local > മോഹൻലാൽ വയനാട്ടിൽ; എത്തിയത് സൈനിക യൂണിഫോമിൽ; ദുരിതാശ്വാസക്യാംപുകൾ സന്ദർശിക്കും

മോഹൻലാൽ വയനാട്ടിൽ; എത്തിയത് സൈനിക യൂണിഫോമിൽ; ദുരിതാശ്വാസക്യാംപുകൾ സന്ദർശിക്കും

1 month ago
TV Next
31

കെച്ചി: ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലേക്ക് മോഹൻലാൽ എത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക യൂണിഫോമിലാണ് എത്തിയത്. ആർമി ക്യാമ്പിലെത്തി. ആര്‍മി ക്യാംപ് സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്. ദുരിതാശ്വാസക്യാംപുകളിലും സന്ദര്‍ശനം നടത്തും.

 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അദ്ദേഹം സംഭവാന ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹം വൈകാരികമായ കുറിപ്പും പങ്കുവെച്ചിരുന്നു. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ ഡിആർ എഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ താൻ അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന തൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടി എ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് താൻ നന്ദിയുള്ളവനാണെന്നും ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും താൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

 

വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ ഡി ആർ എഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു.

 

ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടി എ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്. നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്!, എന്നാണ് അദ്ദേഹം കുറിച്ചത്.

 

അതേ സമയം നിരവധി പേരാണ് വയനാടിന് കൈത്താങ്ങുമായി എത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിപേർ സംഭാവന ചെയ്തിട്ടുണ്ട്. മമ്മൂട്ടി, ടൊവിനോ തോമസ്, ഫഹദ് , നസ്രിയ, സൂര്യ, ജ്യോതിക, കാർ‌ത്തി, മഞ്ജുവാര്യർ, പേളി മാണി, ആസ്ഫി അലി, നവ്യാ നായർ, നയൻതാര, ഭർത്താവന് വിഘ്നേശ് ശിവൻ ഇങ്ങനെ നിരവധി താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത്ത് സംഭാവന ചെയ്തത്. മമ്മൂട്ടി 20 ലക്ഷം രൂപയാണ് നൽകിയത്. കാർത്തി, സൂര്യ, ജ്യോതിക എന്നീ താരങ്ങൾ 50 ലക്ഷം ആണ് നൽകിയത്.

Leave a Reply