28 in Thiruvananthapuram
TV Next News > News > Kerala > Local > കശ്മീരില്‍ പൊലീസിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്; പരിശോധന ശക്തമാക്കി സുരക്ഷാ സേന

കശ്മീരില്‍ പൊലീസിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്; പരിശോധന ശക്തമാക്കി സുരക്ഷാ സേന

3 days ago
TV Next
5

ശ്രീനഗര്‍: രജൗരി ജില്ലയിലെ താന മണ്ഡി പ്രദേശത്ത് ജമ്മു കശ്മീര്‍ പൊലീസ് സംഘത്തിന് നേരെ ഭീകരരുടെ വെടിവെയ്പ്പ്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. അക്രമികളെ കണ്ടെത്താന്‍ പൊലീസും സൈന്യവും മേഖലയില്‍ വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നും പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.

 

പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടിരുന്നതായി ഗ്രാമവാസികളും കടയുടമകളും പറഞ്ഞു. കശ്മീരിലെ ഷോപ്പിയാനിലേക്കുള്ള മുഗള്‍ റോഡിനെ സന്ധിക്കുന്ന രജൗരി-ഡികെജി-ബഫ്ലിയാസ് റോഡിലാണ് തനമണ്ടി സ്ഥിതി ചെയ്യുന്നത്. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് തീവ്രവാദ വിമുക്തമായി പ്രഖ്യാപിച്ച പ്രദേശം കഴിഞ്ഞ മൂന്ന് വര്‍ഷമായി വീണ്ടും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

 

കഴിഞ്ഞ ഡിസംബറില്‍ താനമാണ്ടിക്ക് സമീപമുള്ള ഡികെജി-ബഫ്ലിയാസ് റോഡില്‍ ടോപ പിറിന് സമീപം രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സ് ഉദ്യോഗസ്ഥരും ലോവര്‍ കാര്യോട്ട് ഗ്രാമമായ താനാമണ്ടിയിലേക്ക് നീങ്ങുന്നതിനിടെ 7.30 ഓടെയായിരുന്നു ആക്രമണം.

 

 

തിരച്ചില്‍ നടത്തുന്ന സംഘത്തെ ശ്രദ്ധയില്‍പ്പെട്ട ഭീകരര്‍ ഇരുട്ട് മുതലെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തുടര്‍ന്ന് തങ്ങള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ മൂന്ന് ഭീകരരെ വധിച്ച് രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സുരക്ഷാ സേന പരാജയപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം.

 


കുപ്വാര പൊലീസിന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 28 ന് രണ്ട് ഓപ്പറേഷനുകളും ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രജൗരി, പൂഞ്ച് എന്നിവിടങ്ങളില്‍ സെപ്തംബര്‍ 25 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയുള്ള ആക്രമണം ഏറെ പ്രാധാന്യത്തോടെയാണ് അധികൃതര്‍ നോക്കി കാണുന്നത്.

Leave a Reply