25 in Thiruvananthapuram

Kerala

സൗദി ദേശീയ ദിനത്തില്‍ ലുലു സ്വന്തമാക്കിയത് അപൂർവ്വ നേട്ടം: പിന്നാലെ ഗിന്നസ് റെക്കോർഡും

സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരോ സൗദി നിവാസിയും. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ ഓർമ്മയാണ് ഓരോ ദേശീയ ദിനത്തിലൂടേയും പുതുക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 17 ന​ഗരങ്ങളിൽ വ്യോമ സേനയുടെ എയർ ഷോയും കരിമരുന്ന് പ്രയോഗങ്ങളും അരങ്ങേറും.     സൗദി അറേബ്യയുടെ ദേശീയ ദിനത്തിനോട് അനുബന്ധിച്ച് ലുലു ഗ്രൂപ്പും അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ലുലു...

പിവി അന്‍വറിനെ സ്വാഗതം ചെയ്ത് ലീഗ് നേതാവ്: വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

നിലമ്പൂർ: സി പി എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞതിന് പിന്നാലെ നിലമ്പൂരിലെ ഇടത് സ്വതന്ത്ര എം എല്‍ എ പിവി അന്‍വറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് നിലമ്പൂരിലെ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരിയാണ് അന്‍വറിനെ സ്വാഗതം ചെയ്തിരിക്കുന്നത്. അന്‍വർ പറയുന്ന പലകാര്യങ്ങളും സത്യമാണെന്നും അദ്ദേഹം പറയുന്നു.   സ്വാതന്ത്ര്യസമരസേനാനിയായ ഷൗക്കത്ത് അലി സാഹിബിന്റെ മകന്‍ പി വി അന്‍വറിന്റെ യഥാര്‍ഥ മുഖം ഇനിയാണ് പിണറായി വിജയന്‍ കാണേണ്ടത്. ഈ...

സഹകരണമില്ല’; അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് മാല്‍പെ, തിരച്ചില്‍ നിര്‍ത്തി

ഷിരൂർ: അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മൽപെ. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും മൽപെ പറഞ്ഞു   ഡ്രജർ ഉപയോ​ഗിച്ച് മണ്ണ് നീക്കി പരിശോധന നടക്കുമ്പോൾ സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ല എന്നായിരുന്നു പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. ഡ്രജർ എത്തിച്ചിരുന്ന ​ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും...

ഭക്ഷണത്തിന്റെ വിവരവും ഹോട്ടല്‍ ബില്ലുമെല്ലാം കൃത്യം, തെളിവുകളെല്ലാം എതിര്; സിദ്ദീഖിന് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദീഖിന് കുരുക്ക് മുറുകുന്നു. സിദ്ദീഖിന് എതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. യുവനടിയാണ് സിദ്ദീഖിനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡീപ്പിച്ചു എന്നാണ് നടിയുടെ പരാതി. നടി നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ വിശദമായ മൊഴി നല്‍കിയിരുന്നു. ഈ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കിയേക്കും...

ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാവില്ല; എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി സുനില്‍ കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം വിവാദം സംബന്ധിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍, ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട് തള്ളി സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. റിപ്പോര്‍ട്ടില്‍ എന്ത് പറഞ്ഞാലും തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അതില്‍ എനിക്ക്...

ബംഗ്ലാദേശിനെതിരെ സഞ്ജുവിനെ ഇറക്കുമോ ഇന്ത്യ? ടി20 ടീമിലേക്ക് സാധ്യത തെളിയുന്നു, ഒപ്പം ഈ പദവിയും

മുംബൈ: ഇന്ത്യൻ ടീമിൽ പലവട്ടമായി സ്ഥാനം നേടിയിട്ടുണ്ടെങ്കിലും മലയാളി താരം സഞ്ജു സാംസൺ പൊതുവെ തഴയപ്പെടുന്നു എന്ന ആരോപണം ആരാധകരിൽ നിന്ന് ശക്തമായി ഉയരാറുണ്ട്. അതിന് കാരണം മികച്ച പ്രകടനങ്ങൾ തുടർച്ചയായി നടത്തുമ്പോഴും ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയം ചൂണ്ടിക്കാട്ടി താരത്തെ പുറത്തിരുത്തുന്ന പതിവ് രീതി കൊണ്ട് കൂടിയാണ്. ഇത് കാലങ്ങളായി ആവർത്തിക്കുന്ന ഒരു നടപടിയാണെന്ന് എപ്പോഴും ആരാധകർ പറയാറുണ്ട്.   എന്നാൽ ഇതിനെ ഖണ്ഡിക്കാൻ ചിലർ പറയുന്ന കാരണം സഞ്ജുവിന്റെ സ്ഥിരത ഇല്ലായ്‌മ ഉൾപ്പെടെയാണ്. ആരാധകരെ...

ഇടപെട്ട് ശരദ് പവാർ, വഴങ്ങി എകെ ശശീന്ദ്രൻ, മന്ത്രി സ്ഥാനം ഒഴിയും; തോമസ് കെ തോമസ് മന്ത്രിയാകും

ഡൽഹി: മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറായി എകെ ശശീന്ദ്രൻ. പകരം തോമസ് കെ തോമസ് മന്ത്രിയാകും. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ വിളിച്ച് ചേർത്ത യോഗത്തിലാണ് സമവായം ഉണ്ടായത്. ശരദ് പവാർ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്നണി നേതൃത്വവുമായും ബന്ധപ്പെടും. ഒരാഴ്ചക്കകം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.   മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാനുള്ള സമ്മർദ്ദം ശക്തമായതോടെ എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ എൻസിപിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്...

പൾസർ സുനി കൊലയൊന്നും ചെയ്തിട്ടില്ലല്ലോ, അതിജീവിത അടുത്ത ദിവസം പണിക്ക് പോയില്ല’; മെൻസ് അസോസിയേഷൻ

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിൽ മോചിതനായിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെയാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. പൂമാലയിട്ടായിരുന്നു സുനിയെ ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ സ്വീകരിച്ചത്. ജയ് വിളികളും ഇവർ നടത്തി. ഇപ്പോഴിതാ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ.     പൾസർ സുനിയെ മാലയിട്ട് സ്വീകരിച്ചതിന് കാരണം ഏഴര വർഷം വിചാരണ തടവുകാരനായാണ് അയാളെ സബ് ജയിലിൽ പാർപ്പിച്ചത്. അയാൾ തെറ്റുകാരനാണോ അല്ലയോ...

കവിയൂർ പൊന്നമ്മ അന്തരിച്ചു; മലയാളത്തിന്റെ പ്രിയപ്പെട്ട ‘അമ്മ നടി’ക്ക് വിട

കൊച്ചി: മുതിർന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളാല്‍ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായിരുന്നില്ല. വടക്കന്‍ പറവൂരിലെ കരിമാളൂരിലുള്ള വസതിയില്‍ വിശ്രമ ജീവിതം നയിക്കവെ കഴിഞ്ഞ ദിവസം ആരോഗ്യ നില ഗുരതരമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തിലെ നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോ​ഗ്യപ്രവർത്തകരായിരിക്കും 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തുക. നീല​ഗിരി, കോയമ്പത്തൂർ. തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിർത്തികളിൽ പരിശോധന നടത്താനാണ് നിർദ്ദേശം     തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോ​ഗ്യപ്രവർത്തകരായിരിക്കും...