25 in Thiruvananthapuram

Local

ഹേമ കമ്മിറ്റി റിപ്പോർട്ട്: ‘എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ല’; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചു എന്നാണ് കോടതി പറഞ്ഞത്. 2021 ൽ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറിയിട്ടും എന്ത് കൊണ്ടാണ് നടപടി എടുക്കാതിരുന്നത് എന്ന് കോടതി ചോദിച്ചു. ​ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. ബലാത്സം​ഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകൾ റിപ്പോർട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടി എടുത്തില്ലെന്നത് ആശ്ചര്യമാണെന്നും അഭിപ്രായപ്പെട്ടു.   മൂന്ന് വർഷം സർക്കാർ നടപടിയെടുത്തില്ല...

ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന, എഡിജിപി കണ്ടതിൽ തെറ്റില്ല’; ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്‌ചയെ ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ. ആർഎസ്എസ് എന്നത് രാജ്യത്തെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണെന്നും വ്യക്തിപരമായി അവരുടെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയതിൽ തെറ്റില്ലെന്നും സ്‍പീക്കർ പറഞ്ഞു. വ്യക്തികൾ അങ്ങോട്ടും ഇങ്ങോട്ടും കാണുന്നതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞു.     അദ്ദേഹം തന്നെ പറഞ്ഞു ഒരു സുഹൃത്താണ് കൂട്ടികൊണ്ട് പോയതെന്ന്. ഇതൊന്നും വലിയ ഗൗരവമായി കാണേണ്ട വിഷയമല്ല. ആർഎസ്എസ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണ്. ആ സംഘടനയുടെ...

എന്റെ സെറ്റില്‍ ആര്‍ക്കെങ്കിലും ചൂഷണം നേരിട്ടതായി എനിക്കറിയില്ല’കുറ്റക്കാര്‍ക്ക് ശിക്ഷ വേണമെന്ന് ഹണി റോസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നാലെ പുറത്തുവന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളിലും പ്രതികരണവുമായി നടി ഹണി റോസ്. സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം എന്നും അതാണ് തന്റെ നിലപാട് എന്നും ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്. കുറ്റക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം എന്നും അവര്‍ പറഞ്ഞു. മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കണം. അതിനുള്ള...

എഡിജിപിക്കെതിരെ നടപടിയെടുക്കില്ല: കാരണം മുഖ്യമന്ത്രിയുടെ രഹസ്യങ്ങള്‍ അദ്ദേഹത്തിന് അറിയാം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എ ഡി ജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പി ശശിയാവട്ടെ അദ്ദേഹത്തിന്റെ...

കുറ്റക്കാരെ തമിഴ് സിനിമയില്‍ നിന്ന് വിലക്കും; പരാതിക്കാര്‍ക്ക് നിയമസഹായം നല്‍കുമെന്ന് നടികര്‍ സംഘം

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് വന്ന വെളിപ്പെടുത്തലുകളും മലയാള സിനിമയെ പിടിച്ചുകുലുക്കിയതിന് പിന്നാലെ നടപടിയുമായി തമിഴ് സിനിമാലോകം. കോളിവുഡിലെ ലൈംഗികാതിക്രമ പരാതികളില്‍ സത്വര നടപടി സ്വീകരിക്കും എന്ന് തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം അറിയിച്ചു. ഇന്ന് ചേര്‍ന്ന നടികര്‍ സംഘത്തിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.     ലൈംഗിക അതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ നടികര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചിട്ടുണ്ട്. അതിക്രമം നേരിടുന്നവര്‍ ആദ്യം ഐസിസിയില്‍ പരാതി നല്‍കണം എന്നും...

ഒടുവില്‍ മുകേഷ് തെറിച്ചു; സിനിമാ കോണ്‍ക്ലേവ് നയരൂപീകരണ സമിതിയില്‍ മുകേഷില്ല, ഉണ്ണികൃഷ്ണനുണ്ടാകും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എം എല്‍ എയുമായ മുകേഷിനെ ഒഴിവാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്നെ ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ മുകേഷും കുറ്റാരോപിതനാണ്. മുകേഷിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.   ഈ സാഹചര്യത്തിലാണ് മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. മുകേഷിന് പകരം മറ്റാരേയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഫെഫ്ക അധ്യക്ഷനും സംവിധായകനുമായ ബി ഉണ്ണികൃഷ്ണനെ സമിതിയില്‍...

കേരളത്തിൽ ഒരാഴ്‌ച മഴ സാധ്യത; ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്‌ച മഴ സജീവമായി തന്നെ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇതാണ് കേരളത്തിലെ മഴ സാധ്യത ഉയർത്താൻ കാരണമായി വിലയിരുത്തുന്നത്. ഈ ന്യൂനമർദ്ദത്തിന്റെ ഫലമായി സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തമാവും. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ\ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8ന്...

കശ്മീരില്‍ പൊലീസിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്; പരിശോധന ശക്തമാക്കി സുരക്ഷാ സേന

ശ്രീനഗര്‍: രജൗരി ജില്ലയിലെ താന മണ്ഡി പ്രദേശത്ത് ജമ്മു കശ്മീര്‍ പൊലീസ് സംഘത്തിന് നേരെ ഭീകരരുടെ വെടിവെയ്പ്പ്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. അക്രമികളെ കണ്ടെത്താന്‍ പൊലീസും സൈന്യവും മേഖലയില്‍ വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നും പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.   പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടിരുന്നതായി ഗ്രാമവാസികളും കടയുടമകളും പറഞ്ഞു. കശ്മീരിലെ ഷോപ്പിയാനിലേക്കുള്ള മുഗള്‍ റോഡിനെ സന്ധിക്കുന്ന രജൗരി-ഡികെജി-ബഫ്ലിയാസ് റോഡിലാണ് തനമണ്ടി സ്ഥിതി ചെയ്യുന്നത്. ഏകദേശം...

എൻസിപിയിൽ ശശീന്ദ്രനെതിരെ പടയൊരുക്കം; മന്ത്രിസ്ഥാനം നഷ്‌ടമാവുമോ? സിപിഎം നിലപാട് നിർണായകം

കൊച്ചി: എൻസിപിയിൽ നിർണായക നേതൃമാറ്റ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. നിലവിലെ എൻസിപി മന്ത്രിയായ എകെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ കൊണ്ട് വരാൻ പാർട്ടിക്കുള്ളിൽ ശക്തമായ സമ്മർദ്ദമാണ് ഇപ്പോള്ളത്. എന്നാൽ മുതിർന്ന നേതാവ് പിസി ചാക്കോ ഉൾപ്പെടെ ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന് മറുപടി നൽകുമ്പോഴും വിഷയം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളതായി പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.   ഇന്നലെയാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പുറത്തുവന്നത്. എകെ ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ...

എഡിജിപി അജിത് കുമാറിനെ നീക്കില്ല; ആരോപണങ്ങള്‍ ഡിജിപി നേരിട്ട് അന്വേഷിക്കും

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആഭ്യന്തര വകുപ്പ് ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റാതെയാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം.   പ്രത്യേക അന്വേഷണസംഘത്തെ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് നയിക്കുന്നത്. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ് പിമാരായ മധുസൂദന്‍, ഷാനവാസ് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍...