ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് കുരുക്കാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതി തസ്ലീമ സുല്‍ത്താനയും ശ്രീനാഥ് ഭാസിയുടേയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇടപാടിനായി പ്രതിയുമായി നടന്‍ ബന്ധപ്പെട്ടെങ്കിലും മറ്റൊരു സിം കാർഡായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഈ സിം താരത്തിന്റെ പെണ്‍സുഹൃത്തിന്റെ പേരിലായിരുന്നുവെന്ന വിവരവും എക്സൈസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിയായ പെണ്‍സുഹൃത്തിനേയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും എക്സൈസ് ഉടന്‍ ആരംഭിക്കും. ഇവർ മാസങ്ങള്‍ക്ക്...
കോട്ടയം: കോട്ടയം നാട്ടകത്ത് വാഹനാപകടത്തില്‍ 2 പേർ മരിച്ചു. എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ജീപ്പ് ഡ്രൈവറും തൊടുപുഴ സ്വദേശിയുമായ സനോഷ് (55) ആണ്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റതും ജീപ്പിലുണ്ടായിരുന്നവരാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. ബെംഗളൂരുവിൽനിന്നും ലോഡ് കയറ്റി വന്ന ലോറിയിലേക്ക്...
എമ്പുരാന്‍ വിവാദത്തില്‍ ഇതാദ്യമായി പരസ്യമായി പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍. എമ്പുരാന്‍ വിവാദം അവസാനിച്ചെന്നും സിനിമയില്‍ വളരെ ചെറിയ മാറ്റങ്ങളാണ് വരുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. പൃഥ്വിരാജിനെ ആരും ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എമ്പുരാന്റെ കഥ മോഹന്‍ലാലിന് പൂര്‍ണമായും അറിയാം എന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ ചിലഭാഗങ്ങളില്‍ ചിലര്‍ക്ക് വിഷമമുണ്ടായതില്‍ ഖേദമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന്റെ മാപ്പ് മുരളി ഗോപി ഷെയര്‍ ചെയ്യാത്തത്...
വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ മിന്നല്‍പ്പിണറായി എമ്പുരാന്‍. കേരളത്തിലെ എന്നല്ല ആഗോള ബോക്‌സോഫീസില്‍ തന്നെ ചരിത്രം സൃഷ്ടിച്ച് കൊണ്ടാണ് എമ്പുരാന്റെ കുതിപ്പ്. അതിവേഗം 200 കോടി എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ഇതുവരെ ഒരു സിനിമ മാത്രമെ 200 കോടി ക്ലബില്‍ കയറിയിട്ടുള്ളൂ. 2024 ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയാണിത്. ആഗോളതലത്തില്‍ 242 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷന്‍. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒരു റെക്കോഡ് ഇതിനോടകം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച കേസില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നാല് ആഴ്ച്ച കൂടി അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയിലെ ലഖ്നൗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 21 ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കര്‍ണാടകയില്‍ നിന്നുള്ള സ്വകാര്യ വ്യക്തിയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകനായ എസ് വിഘ്‌നേഷ് ശിശിര്‍ പൊതുതാത്പര്യ...
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജുമായി ഇന്ന് ആശ വർക്കർമാർ നടത്തിയ ചർച്ച പരാജയം. ഓണറേറിയം കൂട്ടണമെന്നത് അടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ തള്ളി. ആശമാർ യാഥാർത്ഥ്യ ബോധത്തോടെ പെരുമാറണമെന്നും ഓണറേറിയം ഒരുരൂപ പോലും കൂട്ടിനൽകാൻ സാധിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയ നാളെ മുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ആശ വർക്കർമാർ പ്രതികരിച്ചു. ഓണറേറിയം വർധിപ്പിക്കണം, വിരമിച്ചതിന് ശേഷമുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളൊന്നും തന്നെ ചർച്ചക്ക് എടുക്കാൻ പോലും മന്ത്രി തയ്യാറായില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ്...
കീവ്: ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം ശുഭപ്രതീക്ഷ പങ്കുവച്ച് സെലൻസ്‌കി. റഷ്യയുമായുള്ള യുദ്ധത്തിൽ ആക്രമണങ്ങൾ വേഗത്തിൽ നിർത്തലാക്കാൻ കഴിയുമെന്നും, മോസ്കോ വെടിനിർത്തൽ നിബന്ധനകൾ ലംഘിച്ചാൽ യുക്രൈനും അതേ രീതിയിൽ പ്രതികരിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി പറഞ്ഞു. ഓവൽ ഓഫീസിലെ വിവാദ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ആദ്യമായാണ് ട്രംപുമായി സെലൻസ്‌കി നേരിട്ട് സംസാരിക്കുന്നത്. യുഎസിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് വിധേയമായേക്കാവുന്ന സൗകര്യങ്ങളുടെ ഒരു പട്ടിക കീവ് തയ്യാറാക്കുമെന്ന് സെലൻസ്‌കി അറിയിച്ചു. ആ പട്ടികയിൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല,...
ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്തേക്കുള്ള മനുഷ്യന്റെ പര്യവേഷണത്തിൽ നിർണായകമായ ഒരേട് കൂട്ടിച്ചേർത്തു കൊണ്ടാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഫ്ലോറിഡയിലെ കടലിൽ വന്നിറങ്ങിയത്. ഒൻപത് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഭൂമിയിൽ കാലെടുത്ത് വച്ചത്. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഈ സംഭവവും സുനിതയുടെ മടങ്ങി വരവും ഏറെ ആകാംക്ഷയോടെയാണ് ലോകം നോക്കികണ്ടത്. എന്നാൽ ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവ് ഒട്ടും എളുപ്പമല്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്രയേക്കാൾ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബി ജെ പി രാപ്പകൽ സമരം സംഘടിപ്പിക്കും. ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും തിരുവനന്തപുരത്ത് നേതൃയോഗം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രന്‍ പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തെ അട്ടിമറിക്കാൻ സി പി എം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടാനുള്ള സംസ്ഥാനത്തിൻ്റെ ശ്രമം പാളിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർലമെൻ്റിൽ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നു. ആശങ്കയുയർത്തി പല സ്ഥലങ്ങളിലും അൾട്രാവയലറ്റ് സൂചിക കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് സ്ഥലത്താണ് അൾട്രാവയലറ്റ് സൂചിക 10 കടന്നത്. മൂന്നാറിൽ അൾട്രാവയലറ്റ് സൂചിക 12 ആണ്. പത്തനംതിട്ട കോന്നിയിൽ പതിനൊന്നാണ്, രണ്ടിടങ്ങളിലും ഏറ്റവും ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലർട്ടാണ്. കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളിൽ അൾട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിൽ രേഖപ്പെടുത്തി. ഇവിടെ ഓറഞ്ച് അലർട്ടാണ്. വിളപ്പിൽശാല, ചെങ്ങന്നൂർ, കളമശ്ശേരി,...