ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരിക്കിലും പെട്ട് മരിച്ച 116 പേരിൽ 72 പേരെ തിരിച്ചറിഞ്ഞു. അപകട സ്ഥലം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ പരിക്കേറ്റവരോട് സംസാരിച്ചിട്ടുണ്ടെന്നും തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിക്കുകയും 22 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ബി ജെ പി എം എൽ എ അസിം അരുൺ പറഞ്ഞു. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടും. ഡി...
തെലങ്കാന: തെലങ്കാനയില്‍ ബി ആർ എസില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു. പാർട്ടി പ്രവർത്തകർക്കും നേതാക്കള്‍ക്കും പുറമെ എം എല്‍ എമാരും വലിയ തോതില്‍ കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. ചെവെല്ലയിൽ നിന്നുള്ള എം എൽ എ കാലെ യാദയ്യയാണ് ബി ആർ എസ് വിട്ട് അവസാനമായി കോണ്‍ഗ്രസില്‍ ചേർന്ന ജനപ്രതിനിധി. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേർന്നത്. മുഖ്യമന്ത്രിയും പി സി സി പ്രസിഡൻ്റുമായ എ രേവന്ത് റെഡ്ഡി, തെലങ്കാനയിലെ പാർട്ടി കാര്യങ്ങളുടെ എ ഐ സി സി...
ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും മേയ് 6 നും 12 നും ഇടയിൽ ബെംഗളൂരുവിൽ ആയിരത്തിലധികം മരങ്ങൾ കടപുഴകി വീണു. എന്നാൽ ഇവ ഉടനടി നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണുകിടക്കുന്ന ശാഖകളും തടിയും ഫോറസ്റ്റ് ഡിപ്പോയിലേക്ക് കൊണ്ടുപോകാതെ അവിടെ വെച്ച് തന്നെ വിൽക്കാൻ ആണ് ബി ബി എം പി ആലോചിക്കുന്നത്. മരക്കൊമ്പുകൾ റോഡിൽ തടസ്സം സൃഷിക്കുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് കടപുഴകി വീണ മരങ്ങളുടെ ശിഖരങ്ങൾ, തടി എന്നിവ...
ന്യൂഡല്‍ഹി: 75 വയസായാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജി വെക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേതൃത്വത്തിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ബി ജെ പിയില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് അമിത് ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നരേന്ദ്ര മോദിക്ക് ശേഷം താന്‍ പ്രധാനമന്ത്രിയാകുമെന്ന അരവിന്ദ് കെജ്രിവാളിന്റെ വാദവും അമിത് ഷാ തള്ളി. പ്രധാനമന്ത്രി മോദി ഈ ഭരണകാലം പൂര്‍ത്തിയാക്കാന്‍...
ന്യൂഡൽഹി∙ ഡിസിബി(ഡവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്) മാനേജിങ് ഡയറക്ടറും സിഇഒയുമായി മലയാളിയായ പ്രവീൺ അച്യുതൻകുട്ടിയെ നിയമിക്കാൻ റിസർവ് ബാങ്ക് അനുമതി. ഏപ്രിൽ 29 മുതൽ മൂന്നു വർഷത്തേക്കാണ് നിയമനം. ബാങ്കിങ് രംഗത്ത് 32 വർഷത്തെ പരിചയമുണ്ട്. കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്.