വാഷിംഗ്ടണ്‍: ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ച ഉച്ചയോടെ വിട്ടയയ്ക്കണം എന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. അല്ലാത്ത പക്ഷം ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ താന്‍ നിര്‍ദ്ദേശിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തുമെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഹമാസ് ആരോപിക്കുന്നത്. ഇതോടെ യുദ്ധം പുനരാരംഭിച്ചേക്കും എന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ”എല്ലാ ബന്ദികളെയും...
അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ നിർണ്ണായകമായ പല പ്രസ്താവനകളും പ്രഖ്യാപനങ്ങളുമാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. കുടിയേറ്റം തടയുന്നതിനായി മെക്സിക്കന്‍ അതിർത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ട്രാന്‍സ്ജെന്‍ഡേഴ്സിന് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും വ്യക്തമാക്കി. അമേരിക്കയുടെ സുവർണയുഗത്തിന് ഇവിടെ തുടക്കം കുറിക്കുകയാണ്. 2025 ജനുവരി 20 രാജ്യത്തിന്റെ വിമോചന ദിനമാണ്. ഇന്നുമുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. അമേരിക്കയെ എല്ലാതരത്തിലും ഞാന്‍ ഒന്നാമത് എത്തിക്കും എന്നും അഭിപ്രായപ്പെട്ട ട്രംപ് പാനമ കനാൽ പാനമയിൽ നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനവും...
ന്യൂയോർക്ക്: ഹഷ്മണി കേസില്‍ നിയുക്ത അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കേസ് തള്ളിക്കളയാനുള്ള ട്രംപിന്റെ നീക്കം ന്യൂയോർക്കിലെ ജഡ്ഡി തള്ളിക്കളഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ജുവാൻ മെർഷൻ വ്യക്തമാക്കി. 41 പേജുള്ള വിധിന്യായമാണ് അദ്ദേഹം പുറപ്പെടുവിച്ചത്. പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിധിച്ചത്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. മാത്രവുമല്ല ക്ഷിക്കപ്പെട്ട കേസിൽ...
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. കേവലഭൂരിപക്ഷമായ 270 ഇലക്ട്രറല്‍ കോളേജ് എന്ന മാന്ത്രിക സംഖ്യ ട്രംപ് തൊട്ടു. ഡെണാള്‍ഡ് ട്രംപ് 23 സംസ്ഥാനങ്ങളിലും കമല ഹാരിസ് 11 ലും വിജയിച്ചു. വിജയിയെ നിര്‍ണ്ണയിക്കുന്ന ഇലക്ടറല്‍ കോളജ് നമ്പറുകളില്‍ ട്രംപ് 270 എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. കമല ഹാരിസ് 214 ഇലക്ടറല്‍ കോളജിലും മുന്നിലാണ്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലെ അന്തിമഫലമായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക . ഇതില്‍ ട്രംപ്...
ന്യൂയോർക്ക്: എല്ലാവരും ഒന്നാകെ കാത്തിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നവംബർ അഞ്ചിനാണ് രാജ്യത്തെ വോട്ടെടുപ്പ് നടക്കുന്നത്. മുൻ പ്രസിഡന്റും ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപും ഇന്ത്യൻ വംശജ കൂടിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലുള്ള പോരാട്ടത്തിനാണ് യുഎസ് സാക്ഷ്യം വഹിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞൊരു തിരഞ്ഞെടുപ്പാണ് യുഎസിലേത്. പ്രധാനമായും ഈ തിരഞ്ഞെടുപ്പിന്റെ രീതി തന്നെയാണ് അതിനെ...
ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന ഏറ്റവും പുതിയ സർവേ ഫലം പുറത്ത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങൾക്ക് ഇടയിൽ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. ഷിക്കാഗോ സർവകലാശാലയിൽ എൻഒആർസി നടത്തിയ സർവേയുടെ...
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദ പരിപാടിയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാഴ്‌ചക്കാരനാക്കി വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രകടനം. ട്രംപിനെക്കാളും കമല തന്നെയാണ് മികവ് പുലർത്തിയതെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചനയും. അമേരിക്കൻ വോട്ടർമാരുടെ അഭിപ്രായ സർവേയിൽ ഈ മുന്നേറ്റം പ്രകടമാണ് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എസ്എസ്ആർഎസ് നടത്തിയ സംവാദ കണ്ട ആളുകളുടെ ഇടയിൽ നടത്തിയ സർവേയിലാണ് ട്രംപിനെ ബഹുദൂരം പിന്നിലാക്കി കമൽ കുത്തികുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സർവേ കണ്ടവരിൽ 63...