വെസ്‌റ്റ് ബാങ്ക്: ഇസ്രായേൽ-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഹമാസ് വിരുദ്ധ പ്രക്ഷോഭവുമായി പലസ്‌തീനികൾ. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിനാണ് വടക്കൻ ഗാസ സാക്ഷ്യം വഹിച്ചത്. ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്‌തീനികൾ കടുത്ത ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയിൽ നിന്നും ഹമാസ് പിൻവാങ്ങണമെന്നും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മേഖലയിൽ ശാന്തിയുടെ നാളുകൾ സമ്മാനിച്ച ഏകദേശം രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും...