26 in Thiruvananthapuram

Maharastra

Exit Poll: മഹാരാഷ്ട്രയിൽ എംവിഎ കരുത്ത് കാട്ടും, നേടുക 135-150 സീറ്റുകൾ വരെ, മഹായുതി രണ്ടാമതെന്ന് സർവേ

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായി മഹാവികാസ് അഘാഡിയുടെ സർപ്രൈസ് വിജയം പ്രവചിച്ച് സർവേ ഫലം. ഭാസ്‌കർ റിപ്പോർട്ടർ സർവേയാണ് എംവിയുടെ ജയം പ്രവചിക്കുന്നത്. 130 മുതൽ 150 സീറ്റുകൾ വരെ നേടി സംസ്ഥാനത്ത് എംവിഎ അധികാരത്തിൽ വരുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. കേവലം ഭൂരിപക്ഷമായ 145 സീറ്റ് എന്ന കടമ്പ പ്രതിപക്ഷ സഖ്യം എളുപ്പത്തിൽ കടക്കുമെന്നാണ് സർവേ പറയുന്നത്   എന്നാൽ മഹാരാഷ്ട്രയിൽ അധികാര തുടർച്ച ലക്ഷ്യമിടുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി പിന്നിലേക്ക് പോവുമെന്ന പ്രഖ്യാപനം അപ്രതീക്ഷിതമാണ്. കേവലം...

സീറ്റ് വിഭജനത്തില്‍ പക്ഷപാതം കാണിച്ചു; മഹാരാഷ്ട്ര സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാഹുലിന് അതൃപ്തി

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ‘പക്ഷപാതം’ കാണിച്ചതില്‍ രാഹുല്‍ ഗാന്ധി അതൃപ്തനെന്ന് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗം ചേര്‍ന്ന ദിവസം തന്നെയാണ് രാഹുലിന്റെ അതൃപ്തി സംബന്ധിച്ച വിവരങ്ങളും ചര്‍ച്ചയായത്.   മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുന്ന 85 സീറ്റുകളില്‍ 48 സീറ്റുകളിലേക്കും ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി കോണ്‍ഗ്രസ്...

ഇനി മുതല്‍ പശു അല്ല, ‘രാജ്യമാതാ-ഗോമാതാ’; നാടന്‍ പശുക്കള്‍ക്ക് പുതിയ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: നാടന്‍ പശുക്കള്‍ക്ക് പുതിയ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇനി മുതല്‍ നാടന്‍ പശുക്കള്‍ ‘രാജ്യമാതാ-ഗോമാതാ’ ആയി അറിയപ്പെടും എന്ന് സംസ്ഥാന കൃഷി, ക്ഷീരവികസന, മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വേദകാലഘട്ടം മുതലുള്ള പശുക്കളുടെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. നാടന്‍ പശുക്കള്‍ കര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമാണ് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അതിനാലാണ് അവക്ക് രാജ്യമാതാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഗോശാലകളില്‍ നാടന്‍ പശുക്കളെ...