ലോക്സഭയിൽ ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുംഭമേളയിൽ ജീവൻനഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി പോലും അർപ്പിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുംഭമേളയെ കുറിച്ച് പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിച്ചതിന് പിന്നാലെയാണ് രാഹുൽ ആഞ്ഞടിച്ചത്. മഹാകുംഭമേള പ്രധാന നാഴിക കല്ലാണെന്നും ഇത്രയും വലിയൊരു പരപാടി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്തവർക്കുള്ള ഉത്തമ മറുപടിയാണ് കുംഭമേളയുടെ വിജയം എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.ഇതിന് പിന്നാലെ നടുത്തളത്തിൽ ഇറങ്ങി വലിയ പ്രതിഷേധമാണ് പ്രതിപക്ഷം തീർത്തത്. സ്പീക്കർ അംഗങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ...
പ്രയാഗ് രാജ്: മഹാ കുംഭമേളയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു.നിഷാദ്രജ് ക്രീയിസിലാണ് പ്രധാനമന്ത്രി അരയിൽ ഘട്ട് വഴി ത്രിവേണി സംഗമത്തിലെത്തിയത്. യു പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും പ്രധാനമന്ത്രിക്കൊപ്പം മഹാ കുംഭമേളയിൽ പങ്കെടുത്തു. ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, തീർത്ഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി തുടർച്ചയായി സജീവമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്,” പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 13 ന്...