30 in Thiruvananthapuram

japan

ജപ്പാനില്‍ സുനാമി, കാരണം പസഫിക് സമുദ്രത്തിലെ ഭൂകമ്പം..! മൂന്ന് ദ്വീപുകള്‍ക്ക് മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനിലെ ദ്വീപുകളില്‍ സുനാമി ഉണ്ടായതായി കാലാവസ്ഥാ ഏജന്‍സി. ചൊവ്വാഴ്ച പുലര്‍ച്ചെ പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത ദ്വീപില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നാണ് ജപ്പാനില്‍ ചെറിയ സുനാമിയുണ്ടായത് എന്നാണ് വിവരം. ഭൂകമ്പത്തിന് 40 മിനിറ്റിനുശേഷം 50 സെന്റിമീറ്റര്‍ (1.6 അടി) ഉയരത്തില്‍ സുനാമിത്തിരകള്‍ ഇസു ദ്വീപുകളിലൊന്നായ ഹച്ചിജോജിമ ദ്വീപില്‍ പ്രവേശിച്ചു എന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിക്കുന്നത്. മറ്റ് മൂന്ന് ദ്വീപുകളായ കൊസുഷിമ, മിയാക്കേജിമ, ഇസു ഒഷിമ എന്നിവിടങ്ങളില്‍ ചെറിയ സുനാമികള്‍ കണ്ടെത്തിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു....

ചന്ദ്രനെ തൊട്ട് ജപ്പാൻ; സ്ലിം വിജയകരമായി ലാൻഡ് ചെയ്തു, ദൗത്യം പൂർത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യം

ബീജിം​ഗ്: ചാന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കി ജപ്പാൻ. ഇതോടെ ചന്ദ്രനിൽ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റി​ഗേറ്റിം​ഗ് മൂൺ‌ (സ്ലിം) ആണ് ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് ഇറക്കിയത്. 2023 സെപ്റ്റംബർ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്.   മൂൺ സ്നൈപ്പർ എന്നും അറിയപ്പെടുന്ന സ്ലിമിന്റെ പ്രിസിഷൻ ലാൻഡിം​ഗ് ടെക്നോളജി ചാന്ദ്ര പര്യവേഷണത്തിലെ ​ഗണ്യമായ പുരോ​ഗതിയെ പ്രതിനിധീകരിക്കുന്നു. വിശാലമായ ലാൻഡിം​ഗ് സോണുകൾ ലക്ഷ്യമിട്ടുള്ള മുൻ...