ന്യൂയോർക്ക്: ഹഷ്മണി കേസില്‍ നിയുക്ത അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കേസ് തള്ളിക്കളയാനുള്ള ട്രംപിന്റെ നീക്കം ന്യൂയോർക്കിലെ ജഡ്ഡി തള്ളിക്കളഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ജുവാൻ മെർഷൻ വ്യക്തമാക്കി. 41 പേജുള്ള വിധിന്യായമാണ് അദ്ദേഹം പുറപ്പെടുവിച്ചത്. പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിധിച്ചത്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. മാത്രവുമല്ല ക്ഷിക്കപ്പെട്ട കേസിൽ...