റഷ്യന്‍ ക്രൂഡ് ഓയില്‍ കമ്പനികള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഏറെ ആശങ്കയോടെയാണ് ലോകം നോക്കിക്കണ്ടത്. ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ റഷ്യയില്‍ നിന്നും ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് വിതരണം തടസ്സപ്പെട്ടേക്കുമെന്നായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച ജനുവരിയില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ വരവ് ഇടിയുകയല്ല, മറിച്ച് വർധിച്ചിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകണമെങ്കില്‍ മാർച്ച് വരെയെങ്കിലും ആകേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു....
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ കാനഡ സ്വന്തമാക്കുന്ന രീതിയില്‍ സംസാരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഗ്രീന്‍ലാന്റും പാനമ കനാലും നിയന്ത്രണത്തിലാക്കാനും ട്രംപ് ആലോചിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ വ്യക്തം. കാനഡയോട് അമേരിക്കയില്‍ ലയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ട്രംപ്. അമേരിക്കയുടെ 51ാം സംസ്ഥാനമായിക്കോളൂ എന്നായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം. ഒരു പ്രധാന രാജ്യത്തിന്റെ പ്രസിഡന്റിന് ഇങ്ങനെ പറയാന്‍ സാധിക്കുമോ എന്നാണ് പലരും ആശ്ചര്യപ്പെട്ടത്. ട്രംപ് വിഡ്ഡിത്തം പുലമ്പുന്നു എന്ന് വിമര്‍ശിച്ചവരുമുണ്ട്. എന്നാല്‍ ഇന്ന് കാണുന്ന അമേരിക്കന്‍ സമ്പത്തിന് പിന്നില്‍ സാനമായ ഒരു...