ഡൽഹി:അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതത്തിലാണ് ഇപ്പോഴും ഹരിയാന കോൺഗ്രസ്. എക്സിറ്റ് പോളുകൾ ഒന്നടങ്കം കൂറ്റൻ വിജയം പ്രവചിച്ചിട്ടും കനത്ത പരാജയം രുചിച്ചത് ഉൾക്കൊള്ളാൻ ഇപ്പോഴും നേതൃത്വത്തിന് സാധിച്ചിട്ടില്ല. വിജയം ഉറപ്പിച്ചിടത്താണ് കപ്പിനും ചുണ്ടിനും ഇടയിൽ അധികാരം നഷ്ടമാകുന്നത്. ഇതോടെ വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നോയെന്ന സംശയമാണ് കോൺഗ്രസ് ഉയർത്തിയത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പരിശോധന ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, അശോക് ഗെഹ്ലോട്ട്, ജയ്റാം രമേശ്, അജയ് മാക്കൻ,...
ജമ്മു കാശ്മീരിൽ കോൺഗ്രസ് പല വിട്ടുവീഴ്ചകൾക്കും തയ്യാറായെന്നും ബി ജെ പിയെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്നത് മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി അംഗവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. സംഘടന ശക്തിക്ക് ആനുപാതികമായ സീറ്റിലായിരുന്നില്ല കോൺഗ്രസ് മത്സരിച്ചത്. മഹത്തായൊരു ലക്ഷ്യത്തിന് വേണ്ടി എല്ലാവരേയും കൂട്ടിയോജിപ്പിച്ച് പോകുന്നതിനായിരുന്നു കോൺഗ്രസ് പ്രാമുഖ്യം നൽകിയത്. ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് കാശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തെ കൈവിടില്ലെന്നും ഏകാധിപത്യത്തെ അംഗീകരിക്കില്ലെന്നുമുള്ളതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം വൺ...
ന്യൂഡല്‍ഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്. തീര്‍ത്തും ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണ് ഈ ഫലമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപിയുടെ അപ്രതീക്ഷിത വിജയത്തെ പാര്‍ട്ടി തള്ളി. നേരത്തെ തിരഞ്ഞെടുപ്പ കമ്മീഷന് കോണ്‍ഗ്രസ് കത്തയിച്ചിരുന്നു. ഫലം അപ്‌ഡേറ്റ് ചെയ്യുന്നത് വളരെ പതിയെയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് വലിയ വിജയത്തിലേക്ക് നീങ്ങുകയാണ് എന്നായിരുന്നു ട്രെന്‍ഡുകള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും പവന്‍ ഖേരയും ഇവിഎമ്മുകളെയാണ് കുറ്റപ്പെടുത്തിയത്. ഒരിക്കലും തോല്‍ക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്ത് പോലും കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന്...
ശ്രീനഗർ: ജമ്മു കാശ്മീരിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് നാഷ്ണൽ കോൺഫറൻസ്-കോൺഗ്രസ് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപിയെക്കാൾ ഇരട്ടി സീറ്റിൽ മുന്നേറാൻ ഇന്ത്യ സഖ്യത്തിന് സാധിച്ചിട്ടുണ്ട്. കാശ്മീരിലാണ് ഇന്ത്യ സഖ്യം മുന്നേറുന്നത്. ജമ്മുവിലാണ് ബിജെപിക്ക് നിലവിൽ മുൻതൂക്കം. വൈകാതെ ബാലറ്റ് വോട്ടുകൾ എണ്ണിത്തുടങ്ങും. ജമ്മു കാശ്മീരിൽ 10 വർഷങ്ങൾക്ക് ശേഷമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ തന്നെ ബി ജെ പിയെ സംബന്ധിച്ച് ജമ്മുകാശ്മീരിലേത്...
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിതമായ തിരിച്ച് വരവാണ് ബി ജെ പി നടത്തിയിരിക്കുന്നത്. ആകെ 90 സീറ്റുകളുള്ള ഹരിയാനയില്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ തങ്ങളുടെ വോട്ട് നില 70 ന് മുകളിലേക്ക് ഉയർത്തിയെങ്കിലും പിന്നീട് ബി ജെ പി അതിശക്തമായി തിരിച്ച് വരികയായിരുന്നു. അതേസമയം നിലവില്‍ ബി ജെ പി മുന്നേറുകയാണെങ്കിലും കോണ്‍ഗ്രസ് തിരിച്ച് വരുമെന്നാണ് പാർട്ടിനേതാവുംമുന്‍മുഖ്യമന്ത്രിയുമായമുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ വ്യക്തമാക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്നും ജനങ്ങളില്‍ വിശ്വാസമുണ്ടെന്നുമാണ്...
ചണ്ഡീഗഡ്: ഹരിയാനയിൽ 10 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിലേറുമോ അതോ ബി ജെ പിക്ക് ഭരണത്തുടർച്ച ലഭിക്കുമോ? പ്രീപോൾ സർവ്വേകളെല്ലാം സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാധ്യതയാണ് പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷച്ചിച്ച് വോട്ട് വിഹിതം കുത്തനെ ഉയർത്താൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ബിജെപി വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെയാണ് കോൺഗ്രസ് പ്രതീക്ഷ. അതേസമയം സംസ്ഥാനത്തെ ജാതി സമവാക്യങ്ങളിലാണ് ബി ജെ...
ഷിംല: സോണിയ ഗാന്ധിയ്‌ക്കെതിരെ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ്. കങ്കണയുടേത് വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണ് എന്നും തന്റെ ആരോപണം തെളിയിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട് എന്നും കോണ്‍ഗ്രസ് പറഞ്ഞു. അല്ലെങ്കില്‍ അവരുടെ പരാമര്‍ശങ്ങളില്‍ നിയമനടപടി നേരിടേണ്ടിവരും എന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്ത് പണം സോണിയ ഗാന്ധിക്ക് വകമാറ്റി എന്നായിരുന്നു കങ്കണ റണാവത്തിന്റെ ആരോപണം. സോണിയാ ഗാന്ധിയെക്കുറിച്ചുള്ള കങ്കണ...
ഡൽഹി: ഉദയ് ഭാനു ചിബിനെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ആയി നിയമിച്ച് എ ഐ സി സി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപിച്ചത്. ഈ നിയമനം ഉടനടി പ്രാബല്യത്തിൽ വരും. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും ജമ്മു കശ്മീർ പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാണ് ഉദയ ഭാനു. നിലവിലെ ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് മറ്റ് വലിയ ചുമതസകൾ നൽകുന്നതിനാലാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കാനാിയി ഹൈക്കമാൻഡ് തീരുമാനിച്ചത്....
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറിസ്റ്റില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം. വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നൈറ്റ് മാര്‍ച്ച് എന്ന പ്രതിഷേധം. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ക്ലിഫ് ഹൗസിലും പരിസരപ്രദേശത്തും ഒരുക്കിയത്. രാജ്ഭവന് മുന്നില്‍ നിന്നും ആരംഭിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്കായിരുന്നു മാര്‍ച്ച്. നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. പ്രതിഷേധക്കാര്‍...
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യ സഖ്യത്തില്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ വളരെ കൂടുതല്‍ സീറ്റുകള്‍ തന്നെ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 40 എണ്ണത്തില്‍ ഭരിക്കുമെന്നും കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കുകയാണ്. അതേസമയം യുപിയില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ അടക്കം അഖിലേഷിനെയും എസ്പിയെയും അവഗണിച്ചിരുന്നു...