ചെന്നൈ: ചെന്നൈയിലെ ജനജീവിതം ദുസ്സഹമാക്കി ശക്തമായ മഴ. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. എന്നാൽ ഇനിയും മഴ കൂടുതൽ ശക്തമാകും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. . ഇത്തവണത്തെ മഴ ബാധിക്കപ്പെട്ടവരിൽ തമിഴകത്തിന്റെ സൂപ്പർ താരം രജനീകാന്തും ഉണ്ട്. രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വസതി വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണ്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈ പൊയസ് ഗാർഡനിൽ സ്ഥിതി ചെയ്യുന്ന രജനിയുടെ ഔദ്യോഗിക വസതിയെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. രജനീകാന്തിന്...
ചെന്നൈ: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തിൽ നാല് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൂടാതെ ഐടി കമ്പനികളോട് ജീവനക്കാർക്ക് പതിനേഴാം തീയതി വരെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകാനും സ്‌റ്റാലിൻ നിർദ്ദേശിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം,...
ചെന്നൈ: മിഷോങ് തീവ്രചുഴലിക്കാറ്റായതോടെ പ്രളയത്തില്‍ മുങ്ങി ചെന്നൈ. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ് ചുഴലിക്കാറ്റ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴ ശക്തമായി തുടരുകയാണ്. തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തുളള ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, നാഗപട്ടിണം, കുഡല്ലൂര്‍ ജില്ലകളിലാണ് ശക്തമായ മഴയുളളത്. തിരുവള്ളൂര്‍ ജില്ലയിലും മഴ വലിയ ദുരിതമാണ് വിതച്ചിരിക്കുന്നത് കനത്ത മഴയത്ത് ചുമരിടിഞ്ഞ് വീണ് ചെന്നൈയില്‍ രണ്ട് പേര്‍ മരണപ്പെട്ടു. കാനത്തൂരിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്.റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം...