അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ കാനഡ സ്വന്തമാക്കുന്ന രീതിയില്‍ സംസാരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഗ്രീന്‍ലാന്റും പാനമ കനാലും നിയന്ത്രണത്തിലാക്കാനും ട്രംപ് ആലോചിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ വ്യക്തം. കാനഡയോട് അമേരിക്കയില്‍ ലയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ട്രംപ്. അമേരിക്കയുടെ 51ാം സംസ്ഥാനമായിക്കോളൂ എന്നായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം. ഒരു പ്രധാന രാജ്യത്തിന്റെ പ്രസിഡന്റിന് ഇങ്ങനെ പറയാന്‍ സാധിക്കുമോ എന്നാണ് പലരും ആശ്ചര്യപ്പെട്ടത്. ട്രംപ് വിഡ്ഡിത്തം പുലമ്പുന്നു എന്ന് വിമര്‍ശിച്ചവരുമുണ്ട്. എന്നാല്‍ ഇന്ന് കാണുന്ന അമേരിക്കന്‍ സമ്പത്തിന് പിന്നില്‍ സാനമായ ഒരു...
വാഷിംഗ്ടൺ: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിന് കീഴിലുള്ള നയപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, നിരവധി യു എസ് സർവകലാശാലകൾ അവരുടെ വിദേശ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. ജനുവരി 20 ന് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുമ്പ് അമേരിക്കയിലേക്ക് മടങ്ങിയെത്തുന്നത് പരിഗണിക്കണമെന്ന് സർവകലാശാലകൾ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. യു എസ് പ്രസിഡന്റായി അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റം കേന്ദ്രീകരിച്ചുള്ള ഉത്തരവിൽ ട്രംപ് ഒപ്പിടുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഇത്തരം ഒരു നിർദ്ദേശം ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ മുൻഭരണ കാലത്ത് ഏർപ്പെടുത്തിയ യാത്രനിരോധനം...