തിരുവനന്തപുരം: അഗസ്ത്യാർകൂടത്തേക്ക് ഒരു സ്വപ്ന യാത്രയാണോ നിങ്ങളുടെ മനസ്സിൽ എന്നാൽ ഇതാ സുവർണാവസരം വന്നെത്തി. നിങ്ങളുടെ സ്വപ്ന യാത്രയിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇത്തവണ ജനുവരി 20 ാം തീയതിയാണ് ട്രംക്കിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 22 വരെ നീണ്ടുനിൽക്കും. 34 ദിവസത്തേക്കാണ് ഇത്തവണ അവസരം. ജനുവരി 8 മുതൽ ട്രക്കിംഗിനായുള്ള ബുക്കിംഗ് തുടങ്ങും. നിത്യഹരിത വനങ്ങളും പുൽമേടുകളും പാറക്കെട്ടുകളും അരുവുകളും നിറഞ്ഞ അഗസ്ത്യാർകൂടത്തേക്ക് പോകാൻ റെഡിയല്ലേ. ബുക്കിംഗിനെ കുറിച്ച് വിശദമായി അറിയാം. വനം...
കൊച്ചി: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് കേരള ഹൈക്കോടതി. സഹപ്രവർത്തക നല്‍കിയ ലൈംഗികാതിക്ര പരാതി റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കെ എസ് ഇ ബി യിൽ ഉദ്യോഗസ്ഥനായിരുന്ന ആർ രാമചന്ദ്രൻ നായരുടെ ഹർജിയാണ് കോടതി തള്ളിയത്. ശരീഘടന മികച്ചതാണെന്ന് പറയുകയും ഫോണിൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതിനുമായിരുന്നു ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ആർ രാമചന്ദ്രന്‍ നായർക്കെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ...
ലോസ് ഏഞ്ചൽസ്: യുഎസിലെ ലോസ് ഏഞ്ചൽസിനെ വിറപ്പിച്ച് കാട്ടുതീ പടരുന്നു. ലോസ് ഏഞ്ചൽസിലും അതിനോട് ചേർന്നുള്ള മേഖലകളിലും പടർന്ന കാട്ടുതീയിൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മരണസംഖ്യ അഞ്ചായി ഉയർന്നു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ . പരിക്കേറ്റവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരത്തിന് ചുറ്റും പൊട്ടിപ്പുറപ്പെട്ട ഒന്നിലധികം കാട്ടുതീയിൽ 1000ത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. ഇതോടെ പതിനായിരക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റേണ്ടി വന്നു. 5000 ഏക്കറിലധികം...
മുംബൈ: സമീപകാലത്ത് രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് നിരക്കിലുള്ള ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 58 പൈസ ഇടിഞ്ഞ് റെക്കാഡ് ഇടിവായ 86.62 എന്ന നിരക്കിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയില്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന ഇടിവായിരുന്നു ഇത്. പിന്നീട് റെക്കോർഡ് ഇടിവില്‍ നിന്നും കരകയറിയ രൂപയുടെ ഇന്നത്തെ ഡോളറുമായുള്ള വിനിമയ നിരക്ക് 86.46 രൂപയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളും മികച്ച രീതിയില്‍ മുന്നേറ്റം തുടരുകയാണ്....
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണം എന്ന മുറവിളികള്‍ പലകോണില്‍ നിന്നും ഉയരുന്നുണ്ട്. നേതൃമാറ്റം വേണം എന്ന ആവശ്യത്തിന് പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷ പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നേതൃമാറ്റത്തിലെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഇനിയും ഹൈക്കമാന്‍ഡ് കൂടിയാലോചന തുടരും. അതേസമയം സുധാകരന് പകരക്കാരനായി ആര് വരണം എന്നത് സംബന്ധിച്ച് വണ്‍ഇന്ത്യ മലയാളം ഒരു പോള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും മുന്‍ അധ്യക്ഷന്‍ കെ മുരളീധരനെയാണ് പിന്തുണയ്ക്കുന്നത്. പോളില്‍ പങ്കെടുത്ത 51...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ആരംഭിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം ലോക്സഭയും രാജ്യസഭയും ഹ്രസ്വമായി ചേരും. ഈ അവസരത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ മേശപ്പുറത്ത് വയ്ക്കും. സാമ്പത്തിക സര്‍വേ ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിലും ഉച്ചയ്ക്ക് 2 മണിക്ക്...
തൃശൂർ: ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ സുരേഷ് ഗോപിയേയും ജോർജ് കുര്യനേയും വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇരുവരും കേരളത്തിന്റെ ശാപമാണെന്നും നാടിന് ഒരു ഉപകാരവും ഇല്ലെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് സുരേഷ് ഗോപിയേയും ജോർജ് കുര്യനെയും മുരളീധരൻ വിമർശിച്ചത്. കേന്ദ്ര ബജറ്റിന് പിന്നാലെ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. രണ്ട് കേന്ദ്ര മന്ത്രിമാരെക്കൊണ്ടും...
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബമ്പർ ഫലം പുറത്ത്. XD 387132 നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്. കണ്ണൂരിലെ എംജെ അനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഉച്ചയ്ക്ക് രണ്ടിന് ഗാർഗി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. മറ്റ് സമ്മാനങ്ങൾ വിശദമായി അറിയാം അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും ലഭിക്കും. ഏഴാം സമ്മാനം രണ്ടായിരം രൂപയും, എട്ടാം സമ്മാനം ആയിരം രൂപയും, ഒൻപതാം സമ്മാനം അഞ്ഞൂറ്...
ന്യൂയോർക്ക്: യുദ്ധത്തിൽ തകർന്ന ഗാസ ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പലസ്‌തീനികളെ മറ്റൊരിടത്ത് പുനരധിവസിപ്പിച്ചതിന് ശേഷം യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കുമെന്നും അത് വികസിപ്പിക്കുകയും അത് സ്വന്തമാക്കുകയും ചെയ്യുമെന്നുമാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. അപ്രതീക്ഷിതമായാണ് ട്രംപ് നിർണായക കൂടിക്കാഴ്‌ചയിൽ അസാധാരണ നിർദ്ദേശം മുന്നോട്ട് വച്ചത്. പലസ്‌തീനുകളും ഇരു രാജ്യങ്ങളും നിർദ്ദേശം പാടെ നിരസിച്ചിട്ടും, യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് ഈജിപ്‌ത്, ജോർദാൻ തുടങ്ങിയ...
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് 487 ഇന്ത്യന്‍ പൗരന്‍മാര്‍ കൂടി നാട്ടിലെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 487 പേരെ കൂടി തിരിച്ചയയ്ക്കാനുള്ള ഉത്തരവുകള്‍ ഉണ്ട് എന്നാണ് യുഎസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത് എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ബുധനാഴ്ച സി-17 സൈനിക വിമാനത്തില്‍ 104 ഇന്ത്യക്കാരെ കൈകള്‍ ബന്ധിച്ച് യുഎസ് അയച്ചിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. ‘യുഎസ് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കുടിയേറ്റക്കാരെ അവര്‍ പറഞ്ഞയയ്ക്കുകയാണ്. കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ചില വിവരങ്ങള്‍ ഉണ്ട്....