27 in Thiruvananthapuram

News

മാലിദ്വീപ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ‘മാലിയുടെ ആവശ്യങ്ങളോട് ആദ്യം പ്രതികരിച്ചത് ഇന്ത്യ’

ഇന്ത്യ സന്ദർശനത്തിനെത്തിയ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിക്ക് വേണ്ടി അടിയന്തര സാഹചര്യങ്ങളിലെല്ലാം ആദ്യമായി പ്രതികരിച്ച രാജ്യമാണ് ഇന്ത്യയെന്നും കൊവിഡ് അടക്കമുള്ള സാമ്പത്തികവും ആരോഗ്യപരവുമായ ആവശ്യങ്ങൾക്കിടയിലെല്ലാം മാലിക്ക് സഹായം ഉറപ്പക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരക്കുകൾ ആവശ്യമുള്ളപ്പോഴും കൊവിഡ് കാലത്ത് വാക്സിൻ എത്തിക്കേണ്ട സമയത്തും കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിലും മാലിക്ക് വേണ്ടി നല്ല അയൽക്കാരാകാൻ ഞങ്ങൾക്ക് സാധിച്ചു. മാലിയിലെ ഒരു വിമാനത്താവളം ഇന്ത്യ ഉദ്ഘാനം ചെയ്തു, 700 ഓളം...

രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഗുണങ്ങൾ ചില്ലറയല്ല!

വെള്ളം കുടിക്കുക എന്നത് ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കൽ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ∙ജലാംശം നിലനിർത്തുന്നു മണിക്കൂറുകളോളം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ ശരീരത്തിന്റെ ജലാംശം ഉണ്ടാവില്ല. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം ഉണ്ടാകാൻ സഹായിക്കും. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുകയും ചെയ്യും. ∙ഉപാപചയ പ്രവർത്തനം രാവിലെ വെള്ളം കുടിക്കുന്നതു മൂലം ഉപാപചയപ്രവർത്തനം 30 ശതമാനം വരെ...

നടന്‍ മോഹന്‍രാജ് അന്തരിച്ചു; കീരിക്കാടന്‍ ജോസിനെ അവിസ്മരണീയമാക്കിയ താരം

കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. 2022 ല്‍ പുറത്തിറങ്ങിയ റോഷാര്‍ക്ക് ആയിരുന്നു വലിയ ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രം. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്.     കിരീടം എന്ന സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം അവിസ്മരണീയമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. 1988 ല്‍...

ഇറാനും ഇസ്രായേലും നേർക്കുനേർ: യുഎഇ യാത്ര സുരക്ഷിതമോ? യുകെ നല്‍കിയ മുന്നറിയിപ്പ്

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം മിഡില്‍ ഈസ്റ്റിനെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇറാന്റെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ആറ് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുദ്ധഭീതി കൂടുതല്‍ കനക്കുന്ന സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയിലെ പല രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരത്തിന് വിവിധ രാജ്യങ്ങള്‍ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.   സ്വാഭിവകമായും വരാനിരിക്കുന്ന മാസങ്ങളില്‍ യു എ ഇയിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തേണ്ടതാണ്. നവംബർ, ഡിസംബർ മാസങ്ങളിലായി ശൈത്യകാല ടൂറിസം കൂടുതല്‍ ശക്തമാകും. എന്നാല്‍ ഇതിന്...

വിഷമമുണ്ടായെങ്കില്‍ മാപ്പ്… വിവാദങ്ങള്‍ അവസാനിപ്പിക്കണം; അര്‍ജുന്റെ കുടുംബത്തോട് മനാഫ്

കോഴിക്കോട്: അര്‍ജുന്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി മനാഫിന്റെ കുടുംബം. അര്‍ജുന് സംഭവിച്ച ദുരന്തം വൈകാരികമായി ചൂഷണം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. അതിനെ കുറിച്ച് ആര്‍ക്ക് വേണമെങ്കിലും അന്വേഷിക്കാം. അര്‍ജുന്റെ കുടുംബത്തിന് വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും മനാഫ് പറഞ്ഞു ഇന്നത്തോടെ വിവാദം അവസാനിപ്പിക്കണം എന്നും ആരേയും ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിന്റെ മോണിറ്റൈസേഷന്‍ ഓണാക്കിയിട്ടില്ല. ചാനലിലെ അര്‍ജുന്റെ ചിത്രം മാറ്റി. മുക്കത്തെ സ്വീകരണത്തില്‍ ഒരു...

ജലീൽ നിൽക്കുന്നത് മറ്റാരുടെയോ കാലിലെന്ന് അൻവർ; ‘മിസ്റ്റർ അൻവർ…’; മറുപടി നൽകി ജലീലും

മലപ്പുറം: കെടി ജലീൽ മറ്റാരുടെയോ കാലിലാണ് നിൽക്കുന്നതെന്നും സ്വയം നിൽക്കാൻ ശേഷി ഇല്ലാത്തതിനാലാണ് ധൈര്യത്തോടെ പ്രതികരിക്കാത്തതെന്നും പിവി അൻവർ എംഎൽഎ. തന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിര പറയില്ല എന്നാണ് കെടി ജലീൽ പറഞ്ഞത്. അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞത് കൊണ്ടായിരിക്കാം അദ്ദേഹം മാറി നിൽക്കുന്നതെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെടി ജലീലിനെയൊക്കെ കുറ്റം പറയാൻ ഞാൻ ആളല്ല. അവരുടെയൊക്കെ പ്രശ്നം എന്താണെന്ന് വെച്ചാൽ അവരൊക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ഞാന്‍ എന്റെ സ്വന്തം കാല്,...

അങ്ങനെയെങ്കില്‍ മാനാഞ്ചിറയില്‍ വന്ന് നില്‍ക്കും, കല്ലെറിഞ്ഞ് കൊല്ലട്ടെ: അർജുന്റെ കുടുംബത്തെ തള്ളി മനാഫ്

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ലോറി ഉടമ മാനാഫിനെതിരെ ഉന്നയിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നു, ഫണ്ട് സമാഹരിക്കുന്നു എന്ന് തുടങ്ങിയ ആരോപണങ്ങളാണ് കുടുംബം ഉയർത്തിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മനാഫ് നിഷേധിക്കുകയാണ് ഇപ്പോള്‍.   അർജുന്റെ പേരില്‍ യാതൊരു തരത്തിലുള്ള ഫണ്ട് പിരിവും താന്‍ നടത്തിയിട്ടില്ലെന്നാണ് വണ്‍ഇന്ത്യ മലയാളത്തോട് മനാഫ് വ്യക്തമാക്കിയത്. ‘ഒരു പരിപാടിയില്‍ ആയിരുന്നതിനാല്‍ അർജുന്റെ കുടുംബം എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് അറിയില്ല. ഫണ്ട് പിരിവ്...

நான் ரெடிதான் வரவா? தவெக ஆபீஸில் குவியும் ‘ஆர்சி’.. மாவட்டத்துக்கு 6000! தளபதி போடும் பக்கா ப்ளான்!

சென்னை : தமிழக வெற்றிக் கழகத்தின் மாநாடு இன்னும் 25 நாட்களில் நடைபெற இருக்கும் நிலையில் முதல் மாநாட்டில் தனது ரசிகர் பலத்தை காட்ட பல திட்டங்களை தீட்டி இருக்கிறார் விஜய். குறிப்பாக ஒவ்வொரு மாவட்டத்தில் இருந்தும் 6000 முதல் 10 ஆயிரம் பேர் வரை அழைத்து வர வேண்டுமென நிர்வாகிகளுக்கு உத்தரவு பறந்து இருக்கிறது.   பரபரப்புகளுக்கும் விறுவிறுப்புகளுக்கும் பஞ்சமில்லாமல் சென்று கொண்டிருக்கிறது தமிழக அரசியல் களம். செந்தில் பாலாஜி விடுதலை, உதயநிதி ஸ்டாலினுக்கு துணை...

സ്വര്‍ണവില കുതിച്ചുചാടി; വമ്പന്‍ വര്‍ധനവ്… 18 കാരറ്റ് സ്വര്‍ണവും ഉയര്‍ന്നു, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ആഗോള വിപണിയില്‍ ആശങ്ക ശക്തമായതാണ് വില വര്‍ധനവിന് കാരണം. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനയാണ് വിപണി നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. സ്വര്‍ണത്തിന് മാത്രമല്ല, ക്രൂഡ് ഓയിലിനും വില കൂടിയിട്ടുണ്ട്. സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം.   ഒക്ടോബര്‍ ഒന്നിന് സ്വര്‍ണം പവന് 240 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന പ്രചാരണവും ഒരുഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനിടെയാണ് പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നതും ആഗോള തലത്തില്‍ ഭീതി ഉയര്‍ന്നിരിക്കുന്നതും. പുതിയ സ്വര്‍ണവില,...

ചിയ വിത്തുകൾ പാലിൽ ഇട്ട് കുടിക്കുന്നവരാണോ?; ഈ ഭക്ഷണങ്ങളൊന്നും ചിയക്കൊപ്പം കഴിക്കല്ലേ, അപകടം

പോഷക സമൃദ്ധമാണ് ചിയ വിത്തുകൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ തുടങ്ങളിയ പോഷങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളാലും സമ്പന്നമാണ് ചിയ. 100 ഗ്രാം ചിയ വിത്തിൽ 16 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 42 ഗ്രാം ആണ് ഡയറ്ററി ഫൈബറിന്റെ അളവ്. ഇതുകൊണ്ടൊക്കെ തന്നെ തടി കുറക്കാൻ വളരെ ഉത്തമമാണ് ഇവ.   പലപ്പോഴും ചിയ വിത്തുകൾ ഓട്സിനൊപ്പം...