27 in Thiruvananthapuram

Malayalam

സ്വര്‍ണം ഭൂമിക്കടിയില്‍, തുളുമ്പി ക്രൂഡ് ഓയിലും!! അമേരിക്ക ‘സൗദി അറേബ്യ’ ആയത് ഇങ്ങനെ

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ കാനഡ സ്വന്തമാക്കുന്ന രീതിയില്‍ സംസാരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഗ്രീന്‍ലാന്റും പാനമ കനാലും നിയന്ത്രണത്തിലാക്കാനും ട്രംപ് ആലോചിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ വ്യക്തം. കാനഡയോട് അമേരിക്കയില്‍ ലയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ട്രംപ്. അമേരിക്കയുടെ 51ാം സംസ്ഥാനമായിക്കോളൂ എന്നായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം. ഒരു പ്രധാന രാജ്യത്തിന്റെ പ്രസിഡന്റിന് ഇങ്ങനെ പറയാന്‍ സാധിക്കുമോ എന്നാണ് പലരും ആശ്ചര്യപ്പെട്ടത്. ട്രംപ് വിഡ്ഡിത്തം പുലമ്പുന്നു എന്ന് വിമര്‍ശിച്ചവരുമുണ്ട്. എന്നാല്‍ ഇന്ന് കാണുന്ന അമേരിക്കന്‍ സമ്പത്തിന് പിന്നില്‍ സാനമായ ഒരു...

ബോബി ചെമ്മണ്ണൂർ അന്വേഷണത്തോട് പൂർണമായി സഹകരിക്കണം’; ഉപാധികളോടെ ജാമ്യം ….

കൊച്ചി; നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാവിലെ തന്നെ ജാമ്യം അനുവദിക്കുമെന്ന് വാക്കാൽ കോടതി വ്യക്തമാക്കിയിരുന്നു. 3.30യ്ക്കാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി നിർദേശിച്ചു. ബോബി ഷെയിമിങ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയായ കാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്ന്...

ശബരിമല മകരവിളക്ക് ഇന്ന്; പുല്ലുമേട്ടിൽ ഒരുക്കങ്ങൾ പൂർണം..നിലയ്ക്കലിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം

ശബരിമലയിൽ മകരവിളക്ക് ഇന്ന്. പൊന്നമ്പലമേട്ടിൽ വൈകീട്ടോടെ മകരജ്യോതി ദൃശ്യമാകും. രണ്ട് ലക്ഷത്തോളം ഭക്തർ ഇന്ന് ദർശനം നടത്തുമെന്നാണ് വിലയിരുത്തൽ. മകരള വിളക്ക് കാണാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദർശനം സാധ്യമാക്കാൻ എല്ലായിടത്തും പർണശാലകൾ ഒരുക്കിയിട്ടുഒരുക്കിയിട്ടുണ്ട് തിരുവാഭരണ ഘോഷയാത്ര കളിഞ്ഞ് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും.. ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുക. മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് അറിയിച്ചു. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ...

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പുതപ്പ് പോലും കിട്ടിയില്ല ? ഹണി റോസ് അതീവ ബുദ്ധിമതി…

വേട്ടക്കരാനോടൊപ്പം തന്നെ ഇരയേയും കുറ്റക്കാരിയായി കാണണമെന്ന നിർദേശമാണ് ചിലർ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ബോബി ചെമ്മണ്ണൂർ – ഹണിറോസ് വിഷയത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. അപമാനവും അധിക്ഷേപവും അതിര് കടന്നപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പണത്തിന്റെ ഹുങ്കില്‍ വെല്ലുവിളിയോടെ അയാള്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും . സങ്കടകരമായ ഹണി റോസിന്റെ പോസ്റ്റ് കണ്ടപ്പോഴെങ്കിലും അവളെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തന്റെ കയ്യിലുള്ള കോടികളുടെ...

പിവി അൻവർ തൃണമൂൽ കോൺ​ഗ്രസിൽ; അം​ഗത്വം സ്വീകരിച്ച് അഭിഷേക് ബാനർജി…

കൊൽക്കത്ത: പി വി അൻവർ ത‍ൃണമൂൽ കോൺ​ഗ്രസിൽ ചേർന്നു. തൃണമൂൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അം​ഗത്വം നൽകി സ്വീകരിച്ചത്. അൻവർ പാർട്ടിയിൽ ചേർന്ന വിവരം സ്ഥിരീകരിച്ച് തൃണമൂൽ കോൺ​ഗ്രസ് എക്സിൽ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.   അൻവറിനെ സ്വാ​ഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ടി എം സി എക്സിൽ കുറിച്ചു. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി വി അൻനവർ‌ ആദ്യം ഡി എം കെയിലേക്ക് പോകാനായി ശ്രമം നടത്തിയെങ്കിലും ഡി എം കെ...

ഭാവഗായകന് വിട, പി ജയചന്ദ്രൻ അന്തരിച്ചു,

തൃശൂര്‍: മലയാളിയുടെ ഗൃഹാതുരതയുടെ ശബ്ദം ഇനിയില്ല.ഭാവഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി. 80ാം വയസ്സിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അദ്ദേഹം രോഗബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വൈകിട്ട് 7 മണിയോടെ അദ്ദേഹം പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.54ഓടെ മരണം സ്ഥിരീകരിച്ചു. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടത്തിലുമടക്കം എണ്ണമറ്റ ഗാനങ്ങള്‍ അദ്ദേഹം ആസ്വാദകര്‍ക്ക് സമ്മാനിച്ചു. യേശുദാസ് തനിച്ച് കളംവാണ മലയാള സിനിമാ ഗാനരംഗത്തേക്ക് ഭാവതീവ്രമായ...

ലോസ് ഏഞ്ചൽസിനെ വിറപ്പിച്ച് കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് പേരെ ബാധിച്ചു

ലോസ് ഏഞ്ചൽസ്: യുഎസിലെ ലോസ് ഏഞ്ചൽസിനെ വിറപ്പിച്ച് കാട്ടുതീ പടരുന്നു. ലോസ് ഏഞ്ചൽസിലും അതിനോട് ചേർന്നുള്ള മേഖലകളിലും പടർന്ന കാട്ടുതീയിൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മരണസംഖ്യ അഞ്ചായി ഉയർന്നു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ്   ഉദ്യോഗസ്ഥർ . പരിക്കേറ്റവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരത്തിന് ചുറ്റും പൊട്ടിപ്പുറപ്പെട്ട ഒന്നിലധികം കാട്ടുതീയിൽ 1000ത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. ഇതോടെ പതിനായിരക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റേണ്ടി വന്നു. 5000 ഏക്കറിലധികം...

സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും ലൈംഗികാതിക്രമം: കേരള ഹൈക്കോടതി

കൊച്ചി: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് കേരള ഹൈക്കോടതി. സഹപ്രവർത്തക നല്‍കിയ ലൈംഗികാതിക്ര പരാതി റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കെ എസ് ഇ ബി യിൽ ഉദ്യോഗസ്ഥനായിരുന്ന ആർ രാമചന്ദ്രൻ നായരുടെ ഹർജിയാണ് കോടതി തള്ളിയത്. ശരീഘടന മികച്ചതാണെന്ന് പറയുകയും ഫോണിൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതിനുമായിരുന്നു ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ആർ രാമചന്ദ്രന്‍ നായർക്കെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ...

തിരൂർ ബിപി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; ഒരാളെ ചുഴറ്റി എറിഞ്ഞു, 17 ഓളം പേർക്ക് പരിക്ക്.

മലപ്പുറം: തിരൂർ ബിപി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന മദമിളകി ഓടിയതോടെ തിക്കിലും തിരക്കിലും പെട്ട് 17 ഓളം പേർക്ക് പരിക്കേറ്റു. പുലർച്ചയോടെയാണ് അപകടം നടന്നത്. ഒരാളുടെ നില ഗുരുതരമാണ്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. അതേസമയം പുലർച്ചെ വൈകി തന്നെ ആനയെ തളച്ചു.

അഗസ്ത്യാര്‍കൂടം ട്രക്കിംഗ്: ഇത്തവണ 34 ദിവസം; ഓണ്‍ലൈന്‍ ബുക്കിംഗ് ജനുവരി 8 മുതൽ മുതല്‍…

തിരുവനന്തപുരം: അ​ഗസ്ത്യാർകൂടത്തേക്ക് ഒരു സ്വപ്ന യാത്രയാണോ നിങ്ങളുടെ മനസ്സിൽ എന്നാൽ ഇതാ സുവർണാവസരം വന്നെത്തി. നിങ്ങളുടെ സ്വപ്ന യാത്രയിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇത്തവണ ജനുവരി 20 ാം തീയതിയാണ് ട്രംക്കിം​ഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 22 വരെ നീണ്ടുനിൽക്കും.   34 ദിവസത്തേക്കാണ് ഇത്തവണ അവസരം. ജനുവരി 8 മുതൽ ട്രക്കിം​ഗിനായുള്ള ബുക്കിം​ഗ് തുടങ്ങും. നിത്യഹരിത വനങ്ങളും പുൽമേടുകളും പാറക്കെട്ടുകളും അരുവുകളും നിറഞ്ഞ അ​ഗസ്ത്യാർകൂടത്തേക്ക് പോകാൻ റെഡിയല്ലേ. ബുക്കിം​ഗിനെ കുറിച്ച് വിശദമായി അറിയാം.   വനം...