ഇന്ത്യയോടുള്ള സമീപനത്തില്‍ വീണ്ടും നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിൽ വിശേഷപ്പെട്ട ബന്ധം നിലനിൽക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ല. ഞങ്ങൾക്ക് ഇടയ്ക്ക് ചില നിമിഷങ്ങൾ മാത്രമാണ് വേറിട്ട് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ്. ബന്ധം കഴിഞ്ഞ...
ഏറെ നാളത്തെ പ്രതീക്ഷയ്ക്കൊടുവിലാണ് ഇക്കഴിഞ്ഞ സപ്റ്റംബറിൽ ലുലു മാൾ കോട്ടയത്ത് ആരംഭിച്ചത്. എംസി റോഡിന് സമീപത്ത് മണിപ്പുഴയിലാണ് മാൾ പ്രവർത്തിക്കുന്നത്. 3.22 ലക്ഷം ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് മാൾ പ്രവർത്തിക്കുന്നത്. താഴത്തെ നിലയിൽ ലുലുവിന്റെ ഹൈപ്പർമാർക്കറ്റും രണ്ടാമത്തെ നിലയിൽ ലുലു ഫാഷൻ സ്റ്റോറും ലുലു കണക്ടുമാണ് ഉള്ളത്. വമ്പൻ സൗകര്യങ്ങളുമായിട്ടായിരുന്നു ലുലു കോട്ടയത്ത് എത്തിയത്. 500 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഫുഡ് കോർട്ട്, ഒരേസമയം ആയിരം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇങ്ങനെയുള്ളതെല്ലാം ലുലു...
ന്യൂയോർക്ക്: ഇന്ത്യയും യുഎസും നിലവിലുള്ള തീരുവ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. എന്നാൽ ഇത്രയും സംഭവ വികാസങ്ങൾക്ക് ഇടയിലും ഇന്ത്യ തുടർച്ചയായി റഷ്യൻ ക്രൂഡ് വാങ്ങുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് യുക്രൈനിലെ മോസ്കോയുടെ യുദ്ധത്തിന് ഇന്ധനം പകരുന്നുവെന്നായിരുന്നു സ്കോട്ട് ബെസെന്റ് വിമർശിച്ചത്. ഇന്ത്യ തീരുവ പൂർണമായി ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ സ്കോട്ട് ബെസെന്റ്...
കൊച്ചി: മറുനാടൻ മലയാളി എഡിറ്ററും മാധ്യമപ്രവർത്തകനുമായ ഷാജൻ സ്കറിയക്ക് എതിരായ ആക്രമണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ. കോം ഇന്ത്യ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ഷാജൻ സ്കറിയ. അദ്ദേഹത്തെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഇളവാക്കുന്നതാണെന്നും മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടാവുന്ന ഇത്തരം ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും കോം ഇന്ത്യ അറിയിച്ചു. സംഘടനയുടെ പ്രസിഡന്റ് സാജ് കുര്യനും ജനറൽ സെക്രട്ടറി കെകെ ശ്രീജിത്തുമാണ് പ്രസ്താവന പുറത്തിറക്കിയത്. രാജ്യത്തെ സ്വതന്ത്ര മാധ്യമ...
ടോക്കിയോ: ചൈനയുമുളള കരുത്തുറ്റ ബന്ധം നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സമാധാനത്തിലും പുരോഗതിയിലും ചൈനയുമായുളള ബന്ധം പോസിറ്റീവ് ആയി പ്രതിഫലിക്കുമെന്നും ആഗോള സാമ്പത്തിക സുസ്ഥിരത കൊണ്ട് വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യം എന്നിവയെ അടിസ്ഥാനമാക്കിയുളള നയതന്ത്രപരവും ദീർഘകാല വീക്ഷണത്തോട് കൂടിയതുമായ ഉഭയകക്ഷി ബന്ധങ്ങൾക്കായി മുന്നോട്ട് വരാൻ ഇന്ത്യ തയ്യാറാണ് എന്നും പ്രധാനമന്ത്രി തന്റെ ജപ്പാൻ സന്ദർശനത്തിനിടെ പറഞ്ഞു. പെഹല്‍ഗാം ഭീകരാക്രമണത്തെ ഇന്ത്യയും ജപ്പാനും സംയുക്തമായി അപലപിച്ചു. ഭീകരാക്രമണം ആസൂത്രണം ചെയ്തവരും നടപ്പിലാക്കിയവരും...
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകിയ ‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡർബി’യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ് ആണ് നിർമ്മിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അമീൻ, അനു, ഋഷി എൻ.കെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആൻ മെർലെറ്റ്, നോയില ഫ്രാൻസി, സുപർണ്ണ എസ് എന്നിവരാണ് നായികമാർ....
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധൃക്ഷ്യ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യുവനടിയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് എംഎല്‍എ കൂടിയായ നേതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് എത്തിയതോടെയാണ് രാജി. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ചാറ്റും മറ്റൊരു യുവതിയോട് നടത്തിയതെന്ന് പറയപ്പെടുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഒന്നിന് പുറകെ ഒന്നായി തെളിവുകളും ആരോപണങ്ങളും പുറത്ത് വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് എത്തി....
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ് പാകിസ്താന്. ഗള്‍ഫ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്താലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ പത്ത് വര്‍ഷത്തിനകം പാകിസ്താന് വികസിത രാജ്യമാകും എന്നാണ് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെയ്ലി ജാങിന് നല്കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. രാജ്യത്തെ ധാതു സമ്പത്ത് മുന്നില്‍ കണ്ടാണ് സൈനിക മേധാവിയുടെ വീമ്പുപറച്ചില്‍. അപൂര്‍വ ധാതുക്കള്‍, സ്വര്‍ണം, ചെമ്പ് എന്നിവ വന്‍തോതിലുണ്ട് എന്ന് കരുതുന്ന റേക്കോ ദിഖ് ഖനി ഉദ്ദേശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം....
ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമാധാന കരാറിനായി സെലൻസ്കിക്ക് മേൽ സമ്മർദ്ദം ചെലുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായുള്ള ഉച്ചകോടി വ്യക്തമായ വഴിത്തിരിവില്ലാതെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപ് യുക്രൈന് മേൽ സമ്മർദ്ദം ചെലുത്തുന്നത്. നേരത്തെ പുലർത്തിയിരുന്ന അടിയന്തര വെടിനിർത്തലിന് പകരം സമഗ്ര കരാറിനാണ് ഇപ്പോൾ ട്രംപ് ശ്രമം തുടങ്ങിയത്. അലാസ്കയിലെ ഉന്നതതല യോഗത്തിന് മുൻപ് വച്ചുപുലർത്തിയ നിലപാടുകളിൽ നിന്ന് വ്യക്തമായ വ്യതിയാനമാണ് ട്രംപ് വരുത്തിയിരിക്കുന്നത്. നേരത്തെ കൂടിക്കാഴ്ചയ്ക്ക് മുൻപ് അടിയന്തര വെടിനിർത്തൽ കരാർ...
ന്യൂയോർക്ക്: അലാസ്കയിൽ വച്ച് നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് പരിസമാപ്തി. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ധാരണയിലെത്തിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും കാര്യമായ വിവരങ്ങൾ ഒന്നും പങ്കുവെച്ചില്ലെങ്കിലും, ഇരു കൂട്ടരും പരസ്പരം മനസിലാക്കി എന്നാണ് പുടിൻ പറയുന്നത്. പരസ്പരം പ്രശംസ ചൊരിയുന്നതിലും രണ്ട് നേതാക്കളും പ്രത്യേകം ശ്രദ്ധിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം, യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും ചർച്ചകൾ നടത്താൻ താൻ ഉദ്ദേശിക്കുന്നതായി ട്രംപ്...