മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ കോമ്പോ ആണ് മോഹന്‍ലാല്‍-ശ്രീനിവാസന്റേത്. സിനിമ ഉളളിടത്തോളം കാലം മലയാളികള്‍ ഒരിക്കലും മറക്കാന്‍ പോകുന്നില്ല ദാസനേയും വിജയനേയും. എന്നാല്‍ സിനിമയ്ക്ക് പുറത്ത് മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ അത്ര സുഖകരമായ ബന്ധം ആയിരുന്നില്ല ഉണ്ടായിരുന്നത്. ശ്രീനിവാസന്‍ തന്നെ പലതവണ മോഹന്‍ലാലിനെതിരെ പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ശ്രീനിവാസന്റെ ഡോ. സരോജ് കുമാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനെ വളരെ രൂക്ഷമായി കളിയാക്കിയിട്ടുമുണ്ട്. അടുത്തിടെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് മോഹന്‍ലാലുമായുളള ബന്ധം അത്ര...
വാഷിങ്ടണ്‍: യുഎസില്‍ സ്ഫോടനത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു. ടെന്നസിയിലെ ഹിക്ക്മാന്‍ കൗണ്ടിയിലെ സ്‌ഫോടകവസ്തുനിര്‍മാണ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ അനേകം പേർക്ക് പരിക്കേല്‍ക്കുകയും 19 പേരെ കാണാതാകുകയും ചെയ്തതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സിനും യുഎസ് വ്യാവസായിക വിപണികള്‍ക്കുംവേണ്ട വിവിധ സ്‌ഫോടകവസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന ആക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് എന്ന കമ്പനിയുടെ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്....
ന്യൂഡല്‍ഹി: ഗാസ സമാധാന പദ്ധതിക്ക് നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അത് അംഗീകരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിലൂടെ ട്രംപിനെ അഭിനന്ദനം അറിയിച്ചതായി മോദി സമൂഹ മാധ്യമമായ എക്‌സില്‍ അറിയിച്ചു. ഇരുവരെയും ‘എന്റെ സുഹൃത്ത്’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ട്രംപിന്റെ ഗാസ സമാധാന പദ്ധതിയില്‍ കൈവരിച്ച പുരോഗതിയുടെ പേരിലാണ് നെതന്യാഹുവിനെ അഭിനന്ദിച്ചത്. ബന്ദികളെ മോചിപ്പിക്കാനും ഗാസയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മാനുഷിക സഹായം നല്‍കാനുമുള്ള കരാറിനെ ഞങ്ങള്‍ സ്വാഗതം...
ഓണം ബംപർ വിജയിയുടെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് കേരളക്കര. ഒന്നും രണ്ടുമല്ല 25 കോടിയാണ് ആലപ്പുഴ സ്വദേശിയായ ശരതിന് ലഭിച്ചിരിക്കുന്നത്. ഇത്രയും കോടി ലഭിച്ച ശരതിന്റെ ഭാവി പദ്ധതി എന്താണെന്ന് തന്നെയാണ് എല്ലാവർക്കും അറിയേണ്ടത്. ഇപ്പോഴിതാ ആദ്യമായി ശരത് എന്ന കോടീശ്വരൻ മനസ് തുറക്കുകയാണ്. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിലാണ് ശരതിന്റെ പ്രതികരണം. വായിക്കാം. ജോലി എന്തായാലും വിടാൻ ആഗ്രഹിക്കുന്നില്ല. നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ച പല ജോലികളുമുണ്ട്.അതൊക്കെ ചെയ്യണം. ടിക്കറ്റ് അടിച്ചപ്പോൾ ആരോടും ഒളിച്ച് വെയ്ക്കണമെന്നൊന്നും...
കൊച്ചി: നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ആണ് നടപടി. നടന്‍മാരുടെ വീടുകള്‍ അടക്കം മറ്റ് 17 ഇടങ്ങളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന...
കെയ്‌റോ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി, അമേരിക്കയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമാധാന പദ്ധതിയെക്കുറിച്ച് ഇസ്രായേൽ, ഹമാസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചു. ഈജിപ്‌തിലെ കെയ്‌റോയിൽ ഒരു റിസോർട്ടിൽ വച്ചാണ് അതീവ രഹസ്യമായി ചർച്ചകൾ തുടങ്ങിയത്. നിരവധി പേരുടെ മരണത്തിനും വ്യാപക നാശനഷ്‌ടങ്ങൾക്കും വഴിയൊരുക്കിയ ഇസ്രായേൽ-ഹമാസ് പോരാട്ടത്തിന് രണ്ട് വർഷം തികയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് നടപടി. കഴിഞ്ഞയാഴ്‌ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഈ പദ്ധതിയെക്കുറിച്ച് ഇപ്പോഴും പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. തീവ്രവാദി ഗ്രൂപ്പായ ഹമാസിനെ നിരായുധീകരിക്കുന്നത്...
തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം നേടിയത് ആരെന്ന് സസ്പെന്‍സ് ഒരു പക്ഷെ ഇന്ന് അവസാനിച്ചേക്കും. നെട്ടൂർ സ്വദേശിയായ സ്ത്രീക്കാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് ലോട്ടറി വില്‍പ്പന നടത്തിയ ഭഗവതി ലോട്ടറി ഏജന്‍സി ഉടമ ലതീഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ ഉച്ചക്ക് ഭാഗ്യവതി മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെക്കുകയായിരുന്നു. ആർക്കാണ് ലോട്ടറി അടിച്ചതെന്ന് നെട്ടൂരിലും പരിസര പ്രദേശങ്ങളിലും പരസ്യമായെങ്കിലും നിയമപരമായ തടസ്സം നിലനില്‍ക്കുന്നതിനാല്‍ വിജയി വന്ന് പരസ്യമായി വ്യക്തമാക്കുന്നത് വരെ...
ന്യൂഡല്‍ഹി: രാജ്യത്തെ ശമ്പളക്കാരായ തൊഴിലാളികളുടെ ശരാശരി പ്രതിമാസ വേതനം ഏഴ് വര്‍ഷത്തിനുള്ളില്‍ 4,565 രൂപ വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. താല്‍ക്കാലിക തൊഴിലാളികളുടെ ശരാശരി ദിവസ വേതനം 139 രൂപ വര്‍ധിച്ചതായും സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ തൊഴില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ആകെ 17 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. രാജ്യത്തെ വരുമാന നിലവാരം ‘മെച്ചപ്പെട്ട തൊഴില്‍ സ്ഥിരതയും മെച്ചപ്പെട്ട തൊഴില്‍ നിലവാരവും’ കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥിരം...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള 20-ഇന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്. ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലെ അധികാരം കൈമാറല്‍ അടക്കമുള്ള ഉപാധികളാണ് ഹമാസ് അംഗീകരിച്ചത്. അതേസമയം ചില ഉപാധികളില്‍ കൂടുതല്‍ ചർച്ച വേണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഹമാസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ആദ്യഘട്ടം ഉടൻ നടപ്പാക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ...
വാഷിങ്ടണ്‍: അസാധാരണമായ ഒരു പ്രതിസന്ധി നേരിടുകയാണ് അമേരിക്കന്‍ ഭരണകൂടം. ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്. അതിനു മുന്നോടിയായി യുഎസ് കോണ്‍ഗ്രസില്‍ ധന ബില്‍ പാസാക്കാത്തതാണ് അസാധാരണ സാഹചര്യത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്. ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിംഗ് ബില്ലുകള്‍ പാസാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് ഇത് ഇടവരുത്തുക. സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം...