ഗാസയില് ശക്തമായ ആക്രമണങ്ങള് നടത്താന് ഉത്തരവിട്ട് ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് ഗാസ മുനമ്പിൽ “ഉടനടി ശക്തമായ ആക്രമണങ്ങൾ” നടത്താൻ നെതന്യാഹു ഉത്തരവിട്ടത്. തെക്കൻ ഗാസയിൽ ഹമാസ് വെടിവയ്പ്പ് നടത്തിയെന്നും, മുമ്പ് തിരിച്ചുകിട്ടിയ ബന്ദിയുടെ അവശിഷ്ടങ്ങൾ വീണ്ടും കൈമാറിയെന്നുമുള്ള ആരോപണങ്ങളാണ് സംഘർഷം രൂക്ഷമാക്കിയത്. നെതന്യാഹുവിന്റെ ഉത്തരവിന് മിനിറ്റുകൾക്കകം, ചൊവാഴ്ച വൈകീട്ട് നിശ്ചയിച്ച മറ്റൊരു ബന്ദി മൃതദേഹം കൈമാറൽ ഹമാസ് മാറ്റിവച്ചതായും റിപ്പോർട്ടുകള് കൈമാറുന്നു. ഇസ്രായേൽ സുരക്ഷാ മന്ത്രിമാരുമായുള്ള അടിയന്തര സമ്മേളനത്തിന്...
എണ്ണ കയറ്റുമതിയിലൂടെ ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ നിർണായക സ്ഥാനം നേടിയ രാജ്യമാണ് സൗദി അറേബ്യ. ഇന്നും രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ക്രൂഡ് ഓയില് ആണെങ്കിലും എണ്ണ ഇതര വരുമാനം വർധിപ്പിക്കാനുള്ള വിവിധ പദ്ധതികളും കിരീടവകാശി മുഹമ്മദ് ബിന് സല്മാന്റെ നേതൃത്വത്തില് നടപ്പിലാക്കുന്നുണ്ട്. അതില് ഏറ്റവും പ്രധാനം ഡിജിറ്റല് രംഗത്തെ വികസന പ്രവർത്തനങ്ങളാണ്. സൗദി അറേബ്യ ഇപ്പോൾ ഡിജിറ്റൽ യുഗത്തിന്റെ ഏറ്റവും വിലപ്പെട്ട വിഭവമായ കമ്പ്യൂട്ടിംഗ് പവറിന്റെ കയറ്റുമതിയിലേക്ക് ചുവടുവയ്ക്കുകയാണെന്നാണ് റിപ്പോർട്ടുകള് വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ചെങ്കടലിന്...
ഫിറ്റ്നസ് പ്രേമികളും ഭക്ഷണ പ്രിയരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. ഒരു ദിവസം ഒന്നിലേറെ മുട്ടകള് കഴിക്കുന്നവരാണ് കൂടുതല് പേരും. ഉയര്ന്ന അളവില് പ്രോട്ടീന്, വൈറ്റമിനുകള്, ധാതുക്കള്, ആരോഗ്യകരമായ ഫാറ്റ് എന്നിവയെല്ലാം അടങ്ങിയിട്ടുള്ള മുട്ട ഒരു സൂപ്പര് ഫുഡ് ആണെന്ന കാര്യത്തില് തര്ക്കമില്ല. പേശികളുടെ വളര്ച്ചയെ സഹായിക്കുന്ന മുട്ട തലച്ചോറിന്റെയും കണ്ണിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യ നിലനിര്ത്താനും ഫിറ്റ്നസ് പ്രേമികള് തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. ഇത് നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎല്) അളവും...
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തിനോട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വ, ബുധനൻ, വ്യാഴം ദിവസങ്ങളിലാണ് നിയന്ത്രണം ഉണ്ടാകുക. വിവിധ ഇടങ്ങളിൽ പാർക്കിംഗ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദമായി നോക്കാം.തിരുവനന്തപുരം നഗരത്തിൽ ചൊവ്വാഴ്ച (21) ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 8 മണി വരെയും 22 രാവിലെ 6.00 മണി മുതൽ രാത്രി 10 മണി വരെയും 23 ന് രാവിലെ 6.00 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെയും ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും....
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
ഹെല്മെറ്റ് ധരിക്കുന്നതിന്റെ പ്രധാനപ്പെട്ട ഉദ്ദേശം തലയുടെ സുരക്ഷയാണ്. അപകടങ്ങളില് ഹെല്മെറ്റിന് സുരക്ഷ നല്കാന് കഴിയുമെന്ന് ഇതിനകം പല സംഭവങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. എന്നാല് ചില സ്ത്രീകളും യുവാക്കളും ഒക്കെ പലപ്പോഴും ഹെല്മെറ്റ് ഉപയോഗിക്കാന് വിമുഖത കാണിക്കാറുണ്ട്. മുടി ചീത്തയാകും എന്ന് കാരണം പറഞ്ഞാണ് പലരും ഹെല്മറ്റിനോട് നോ പറയുന്നത്. എന്നാല് ഹെല്മെറ്റ് ധരിച്ചില്ലെങ്കില് നിങ്ങളുടെ ജീവന് തന്നെയാണ് അപകടത്തില്പ്പെടുന്നത്. രണ്ടാമത്തെ പ്രാധാന്യമാണ് മുടിക്ക് നല്കേണ്ടത്. മുടിയുടെ കേടുപാടുകള് പരിഹരിക്കാന് നിരവധി മാര്ഗങ്ങളുണ്ട് താനും. അതിനാല് മുടിയെ കരുതി ജീവന്...
വാഷിങ്ടണ്: ഇന്ത്യയ്ക്കു നേരെ വീണ്ടും വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ലോകത്ത് ചൈന കഴിഞ്ഞാല് റഷ്യയില് നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. നയതന്ത്ര തലത്തിലും ഇന്ത്യയും റഷ്യയും അടുത്ത സൗഹൃദം പുലര്ത്തുന്ന രാജ്യങ്ങളാണ്. ഈ സൗഹൃദമാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു വലിയ വിവാദത്തിനുള്ള തിരിയാണ് ട്രംപ് വൈറ്റ് ഹൗസില് വച്ച് കൊളുത്തിയിരിക്കുന്നത്. റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി തന്നോടു പറഞ്ഞതായി ട്രംപ്...
2017-ൽ പുറത്തിറങ്ങിയ ‘സർവ്വോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മമിത ബൈജു. പിന്നീട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മമിത തൻ്റെ കഴിവ് തെളിയിച്ചു. 2021-ൽ പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായ ‘ഓപ്പറേഷൻ ജാവ’യിൽ അൽഫോൺസ എന്ന മമിതയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സൂപ്പർ ശരണ്യ’യിലെ സോന എന്ന കഥാപാത്രവും യുവ പ്രേക്ഷകർക്കിടയിൽ മമിതയെ ശ്രദ്ധേയയാക്കി. നസ്ലെന്റെ നായികയായി എത്തിയ റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’വിലെ റീനു എന്ന കഥാപാത്രമാണ് മമിതയെ താരപദവിയിലേക്ക്...
ചിത്രത്തിൽ കാണുന്ന തരം ടാപ്പിൽ നിന്ന് നമ്മിൽ പലരും വെള്ളം മൊത്തി കുടിച്ചവരായിരിക്കും. ഇത് കണ്ടപ്പോൾ പലർക്കും പല പഴയ കാല ഓർമ്മകളും മനസ്സിൽ വന്നില്ലേ. 90-കൾ വരെയും നമ്മുടെ നാട്ടുവഴികളിലും നഗരങ്ങളിലുമെല്ലാം സാധാരണമായിരുന്നു ജയ്സൺ വാട്ടർ ടാപ്പുകൾ. കോടമ്പാക്കത്ത് പൈപ്പുവെള്ളം കുടിച്ച് ജീവിച്ചിട്ടുണ്ട് എന്നൊരു സിനിമാക്കാരൻ പറഞ്ഞാൽ, അയാൾ ജെയ്സൺ ടാപ്പിൽ നിന്ന് വെള്ളം കുടിച്ചിട്ടുണ്ട് എന്നാണർത്ഥം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെള്ളം പാഴാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഒരു ടാപ്പ് രൂപകൽപ്പന ചെയ്തു. അതു...
നമ്മുടെ അടുക്കളകളിലുളള ഒരു സൂപ്പർഫുഡാണ് മുരിങ്ങക്കായ. സാമ്പാറിലും മറ്റ് കറികളിലുമെല്ലാം മുരിങ്ങക്കായയുടെ സ്വാദ് നമുക്കറിയാം. എന്നാൽ, മുരിങ്ങ മുടി വളർച്ചയ്ക്ക് ഒരു അത്ഭുതമാണെന്ന് പലർക്കും അറിയില്ല. പൊടിയായോ ജ്യൂസായോ അല്ലെങ്കിൽ ഭക്ഷണത്തിലൂടെയോ കഴിക്കുകയാണെങ്കിൽ മുടിയെ കട്ടിയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റാൻ മുരിങ്ങയിലെ പോഷകങ്ങൾക്ക് കഴിയും. മുരിങ്ങയെ അത്ഭുതമെന്ന് എന്ന് വിളിക്കുന്നതിന് കാരണമുണ്ട്. ഇലകൾ, കായ്കൾ, വിത്തുകൾ എന്നിവയുൾപ്പെടെ ഇതിന്റെ എല്ലാ ഭാഗങ്ങളിലും മുടിക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, സിങ്ക്, ഇരുമ്പ് എന്നിവയാൽ...